ആദരാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിന് പേരെത്തി; പൂര്‍ണ ബഹുമതികളോടെ ഗൗരിയുടെ മൃതദേഹം സംസ്കരിച്ചു

ഗൗരിയുടെ ആഗ്രഹം പോലെ മതപരമായ ചടങ്ങുകളൊന്നും കൂടാതെയാണ് മൃതദേഹം സംസ്കരിച്ചത്

ബംഗളൂരു: വെടിയേറ്റ് കൊല്ലപ്പെട്ട പ്രശസ്ത മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മൃതദേഹം പൂര്‍ണ സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. കന്നഡ സിനിമാ താരങ്ങള്‍, എഴുത്തുകാര്‍, രാഷ്ട്രീയ പ്രമുഖര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങി നൂറുകണക്കിന് പേരാണ് ഗൗരിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ബംഗളൂരുവിലെത്തിയത്.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‍ലി അടക്കമുളള കര്‍ണാടകാ രാഷ്ട്രീയ നേതാക്കള്‍ രവീന്ദ്ര കലാക്ഷേത്രയിലെത്തി. ഗൗരി ലങ്കേഷിന്റെ മാതാവ് ഇന്ദിര ലങ്കേഷിനേയും സഹോദരി കവിത ലങ്കേഷിനേയും സിദ്ധരാമയ്യ ആശ്വസിപ്പിച്ചു.

ഗൗരിയുടെ ആഗ്രഹം പോലെ വിക്ടോറിയ ആശുപത്രിയിൽ വെച്ച നടന്ന ശസ്ത്രക്രിയയിലൂടെ കണ്ണുകൾ ദാനം ചെയ്തതായി കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. അവരുടെ ആഗ്രഹം പോലെ മതപരമായ ചടങ്ങുകളൊന്നും കൂടാതെയാണ് മൃതദേഹം സംസ്കരിച്ചത്.

കർണാടകയിൽ പുറത്തിറങ്ങുന്ന ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്ന ഗൗരി ലങ്കേഷ് കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് കൊല്ലപ്പെട്ടത്. അക്രമികളെ കണ്ട് വീട്ടിലേക്ക് ഓടിക്കയറാന്‍ ഗൗരി ശ്രമിച്ചെങ്കിലും ശരീരത്ത് വെടിയേറ്റ് വാതിലിന് പുറത്ത് മറിഞ്ഞു വീണു. തുടര്‍ന്ന് ഏഴോളം വെടിയുണ്ടകളാണ് അക്രമികള്‍ ഗൗരിക്ക് നേരെ നിറയൊഴിച്ചത്. നെറ്റിയിലും നെഞ്ചത്തും ദേഹത്തും വെടിയുണ്ടകള്‍ തുളഞ്ഞു കയരിയാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Hundreds pay tribute to journalist activist gauri lankesh in bengaluru

Next Story
ആദിത്യ സച്ച്ദേവ വധക്കേസ്: റോക്കി യാദവിന് ജീവപര്യന്തം; പിതാവ് ബിന്ദി യാദവിന് അഞ്ച് വര്‍ഷം തടവ്
The moderation of comments is automated and not cleared manually by malayalam.indianexpress.com