മാഞ്ചസ്റ്റര്‍: ആയിരക്കണക്കിന് മുസ്ലിം കുരുന്നുകളും അവരുടെ കുടുംബങ്ങളും മാഞ്ചസ്റ്ററില്‍ ആക്രമണം നടന്ന സ്റ്റേഡിയത്തിനു പുറത്ത് ഒത്തുകൂടി. പൂക്കളും ബൊക്കകളുമായി വന്നവര്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആദരമര്‍പ്പിച്ചു. നോര്‍ത്ത് മാഞ്ചസ്റ്റര്‍ ജാമിയ മസ്ജിദ് അധികൃതരാണ് ഭീകരാക്രമണ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യവും ആദരവും അറിയിച്ച പരിപാടിക്ക് നേതൃത്വം നല്‍കിയത്.

വെള്ളിയാഴ്ച്ച വൈകുന്നേരം നടന്ന ഒത്തുകൂടലില്‍ അഞ്ഞൂറോ പേരാണ് പങ്കെടുത്തത്. കൈയില്‍ പൂക്കളും ബലൂണുകളുമേന്തി മൂന്ന് കിലോമീറ്ററോളം നടന്നാണ് ഇവര്‍ മാഞ്ചസ്റ്റര്‍ അരേനയില്‍ എത്തിയത്.
മാഞ്ചസ്റ്ററില്‍ ഉണ്ടായ സംഭവത്തില്‍ യുവസമൂഹവും കുട്ടികളുമാണ് കൂടുതല്‍ ദുഖിതരെന്ന് മസ്ജിദ് വക്താവ് മൊയീന്‍ അസ്മി പറഞ്ഞു. ഭീകരര്‍ക്കെതിരെ സമൂഹത്തോടൊപ്പം തങ്ങളും ശക്തമായി നിലകൊള്ളുന്നതായി ഇവര്‍ അറിയിച്ചു.

ലണ്ടൻ: ബ്രിട്ടണിലെ പ്രധാന നഗരമായ മാഞ്ചസ്റ്ററിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ചാവേര്‍ ആക്രമണം അല്ലെന്നും ബോംബ് സ്ഥാപിച്ചാണ് ആക്രമണം നടത്തിയതെന്നുമാണ് ഐഎസ് വ്യക്തമാക്കിയത്.

22 പേര്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഇവര്‍ പൂക്കളും ബലൂണുകളും സമാധാന സന്ദേശങ്ങളും സ്ഥാപിച്ച് പ്രാര്‍ത്ഥിച്ചു. സംഗീത നിശയ്ക്കിടെയായിരുന്നു മാഞ്ചസ്റ്ററില്‍ സ്ഫോടനം ഉണ്ടായത്. പോപ്പ് ഗായിക അരിയാന ഗ്രാൻഡെയുടെ സംഗീത നിശക്ക് ഇടെയാണ് സ്ഫോടനം ഉണ്ടായത്. 50 ലധികം പേർക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. അയ്യായിരത്തോളം ആളുകളാണ് സംഗീത നിശയിൽ പങ്കെടുത്തിരുന്നത്. സംഗീത നിശ നടന്ന വേദിക്ക് പുറത്താണ് സ്ഫോടനം ഉണ്ടായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook