മുംബൈ: മുംബൈയില്‍ കിണറ്റില്‍ നിന്നും കെട്ടുകണക്കിന് ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. യവത്മല്‍ പ്രദേശത്തെ സായ് മന്ദിറിന് അടുത്തുളള കിണറ്റില്‍ നിന്നുമാണ് നൂറുകണക്കിന് കാര്‍ഡുകള്‍ കണ്ടെത്തിയത്. കയറില്‍ കെട്ടി കിണറ്റിലേക്ക് താഴ്ത്തിയ കാര്‍ഡുകള്‍ കല്ല് കൊണ്ട് വെളളത്തിലേക്ക് താഴ്ത്തിയ നിലയിലായിരുന്നു. ലൊഹാര ഗ്രാമത്തിലുളളവരുടെ പേരിലുളളതാണ് എല്ലാ ആധാര്‍ കാര്‍ഡുകളും.

സംഭവത്തില്‍ യവത്മല്‍ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. തപാല്‍​വകുപ്പിനോടും സംഭവത്തില്‍ വിവരം ആരാഞ്ഞു. രണ്ട് വര്‍ഷം പഴക്കമുളള ആധാര്‍ കാര്‍ഡുകളാണ് കണ്ടെത്തിയത്. കാര്‍ഡ് എത്തിക്കാന്‍ ചുമതലപ്പെടുത്തിയ ഏജന്‍സിയെ തിരിച്ചറിയാനാണ് ഇപ്പോള്‍ ശ്രമം. കുടിവെളള പ്രശ്നം രൂക്ഷമായ പ്രദേശത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ