വ്യാഴാഴ്‌ച നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസിന് നേട്ടമുണ്ടാക്കാൻ കഴിയാതെ വന്നതോടെ, തെരഞ്ഞെടുപ്പിലെ ജനവിധി പാർട്ടി എളിമയോടെ അംഗീകരിക്കുന്നുവെന്നും അതിൽ നിന്ന് പാഠം പഠിക്കുമെന്നും മുതിർന്ന നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്തെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കായി പാർട്ടി തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ജനവിധി വിനയപൂർവ്വം സ്വീകരിക്കുക. ജനവിധി നേടിയവർക്ക് ആശംസകൾ. എല്ലാ കോൺഗ്രസ് പ്രവർത്തകരോടും അവരുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും എന്റെ നന്ദി പറയുന്നു. ഞങ്ങൾ ഇതിൽ നിന്ന് പഠിക്കുകയും ഇന്ത്യയിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യും, ”രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
ആം ആദ്മി പാർട്ടി അധികാരം പിടിച്ചെടുത്ത പഞ്ചാബിൽ കോൺഗ്രസ് ഏറ്റവും വലിയ പരാജയം നേരിട്ടു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിൽ പാർട്ടിക്ക് മുദ്ര പതിപ്പിക്കാനായില്ല.
അഞ്ച് സംസ്ഥാനങ്ങളിലെ ഫലം പാർട്ടിയുടെ പ്രതീക്ഷകൾക്ക് വിരുദ്ധമാണെങ്കിലും ജനവിധി അംഗീകരിക്കുന്നതായി കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Also Read: Election Results 2022: പഞ്ചാബ് പിടിച്ചടക്കി, കേജ്‌രിവാൾ ഇനി നോട്ടമിടുന്നത് ഗുജറാത്തോ?