ല​ണ്ട​ൻ: സാഹസിക പ്രകടനങ്ങള്‍ കൊണ്ട് പ്രശസ്തനായ ഫ്രഞ്ച് സ്പൈ​ഡ​ർ​മാ​ൻ അ​ല​യ്ൻ റോ​ബ​ർ​ട്ടി​നെ പൊലീസ് അറസ്റ്റ് ചെയ്തു. ല​ണ്ട​ൻ ന​ഗ​ര​ത്തി​ൽ‌ 754 അ​ടി ഉ​യ​ര​മു​ള്ള ബ​ഹു​നി​ല കെ​ട്ടി​ടം സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തെ അ​ല​യ്ൻ കീ​ഴ​ട​ക്കിയതിന് പിന്നാലെയാണ് പൊലീസ് നടപടി. ല​ണ്ട​നി​ലെ ഹെ​റോ​ൺ ട​വ​ർ വെ​റും 50 മി​നി​റ്റു​കൊ​ണ്ടാ​ണ് അ​ല​യ്ൻ കീ​ഴ​ട​ക്കി​യ​ത്. നി​ര​വ​ധി ആ​ളു​ക​ളാ​ണ് അ​ല​യ്ന്‍റെ പ്ര​ക​ടം കാ​ണാ​ൻ‌ ത​ടി​ച്ചു​കൂ​ടി​യ​ത്. എ​ന്നാ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ നി​ല​യി​ലെ​ത്തി​യ അ​ല​യ്നെ, കാ​ത്തു​നി​ന്ന പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​നു​മ​തി​യി​ല്ലാ​തെ കെ​ട്ടി​ട​ത്തി​ൽ ക​യ​റി​യ​തി​നും ജനങ്ങളെ ബുദ്ധിമുട്ടിച്ചതിനും ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ല​യ്ന്‍റെ പ്ര​ക​ടം അ​റി​ഞ്ഞ് അ​ഗ്നി​ശ​മ​ന സേ​ന​യും ആം​ബു​ല​ൻ​സും പൊ​ലീ​സും എ​ല്ലാം സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ക​യ​റു​പോ​ലും ഇ​ല്ലാ​തെ​യാ​യി​രു​ന്നു അ​ൻപ​ത്താ​റു​കാ​ര​നാ​യ അ​ല​യ്ൻ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ വ​ലി​ഞ്ഞു​ക‍​യ​റി​യ​ത്.

ദുബായിലെ ബുര്‍ജ് ഖലീഫയും ന്യൂയോര്‍ക്കിലെ എംപയര്‍ സ്റ്റേറ്റ് കെട്ടിടവും നേരത്തേ കീഴടക്കിയ ആളാണ് റോബര്‍ട്ട്. നേരത്തേയും അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. ‘ഞാന്‍ കിറുക്കനൊന്നുമല്ല, ഞാന്‍ ചെയ്യുന്നത് കിറുക്കാണെന്ന് തോന്നിയേക്കാം. പക്ഷെ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് നന്നായി അറിയാം,’ റോബര്‍ട്ട് സ്കൈ ന്യൂസിനോട് പറഞ്ഞു.

നന്നായി ശ്രദ്ധ വേണ്ടുന്ന കാര്യമാണ് ഇത്തരം സാഹസികതയെന്നും അദ്ദേഹം പറഞ്ഞു. ‘കെട്ടിടങ്ങളില്‍ കയറുമ്പോള്‍ നമുക്ക് നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റും. നമ്മള്‍ ഷേവ് ചെയ്യുമ്പോഴോ ഭക്ഷണം പാചകം ചെയ്യുമ്പോഴോ പലതും ആലോചിക്കും. പക്ഷെ കെട്ടിടത്തില്‍ കയറുമ്പോള്‍ ശ്രദ്ധ അതില്‍ മാത്രമായിരിക്കും. യാതൊരു സുരക്ഷാ ഉപകരണവും ഇല്ലെങ്കില്‍ ശ്രദ്ധ ഒന്നൂടെ കൂടും,’ റോബര്‍ട്ട് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook