scorecardresearch
Latest News

‘മനുഷ്യാവകാശം സാധാരണക്കാര്‍ക്ക് ആണ്, കുറ്റവാളികള്‍ക്കും തീവ്രവാദികള്‍ക്കും അല്ല’, യോഗി ആദിത്യനാഥ്

ഏറ്റുമുട്ടല്‍ കൊലകള്‍ക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ ശബ്ദം ഉയര്‍ത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം

yogi adityanath, uttar pradesh

ലക്നൗ: വിവാദ പ്രസ്താവനയുമായി വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. മനുഷ്യാവകാശം സാധാരണക്കാര്‍ക്ക് മാത്രമാണെന്നും കുറ്റവാളികള്‍ക്കും തീവ്രവാദികള്‍ക്കും ഉളതല്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ നടക്കുന്ന ‘പൊലീസ് വീക്ക്’ പരിപാടിയില്‍ ഇന്ത്യന്‍ പൊലീസ് സെര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ തെറ്റായ ആളുകളെ സംരക്ഷിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശത്തിനെതിരെ പ്രവര്‍ത്തിച്ചവര്‍ തന്നെ തങ്ങള്‍ക്ക് മനുഷ്യാവകാശം നിഷേധിച്ചെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടല്‍ കൊലകള്‍ക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ ശബ്ദം ഉയര്‍ത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

എന്നാല്‍ സംസ്ഥാനത്തെ ഏറ്റുമുട്ടല്‍ കൊലപളെ കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചില്ല. ‘നിരവധി സംഘടനകളും ആളുകളുമാണ് മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ സര്‍ക്കാരിനേയും പൊലീസിനേയും കുറ്രം പറയുന്നത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പൊലീസിന്റെ നടപടികള്‍ പ്രശംസിക്കപ്പെടുന്നുണ്ട്. എന്നാല്‍ മനുഷ്യാവകാശത്തിന്റെ പേരില്‍ നമ്മുടെ പൊലീസ് പഴി കേള്‍ക്കുന്നുണ്ട്. ഈ നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും പൊലീസിന്റെ നടപടി ജനങ്ങള്‍ പ്രശംസിക്കുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.
യു.പിയില്‍ ബിജെപി സര്‍ക്കാര്‍ വന്നതിന് ശേഷം ഇതുവരെ 1500 പൊലീസ് ഏറ്റുമുട്ടലുകളില്‍ 69 പേരെ വധിച്ചിട്ടുണ്ട്. അഞ്ഞൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Human rights are for common man not for criminals terrorists says up%e2%80%89cm%e2%80%89yogi adityanath