ന്യൂഡൽഹി: റോഹിങ്ക്യൻ വിഷയത്തിൽ കേന്ദ്രസർക്കാരിനു മനുഷ്യാവകാശ കമ്മീഷന്‍റെ വിമർശനം. കേന്ദ്ര നിലപാട് മനുഷ്യാവകാശ ലംഘനമാണെന്നും കേന്ദ്ര നിലപാടിനെതിരെ തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കുമെന്നും കമ്മീഷൻ അറിയിച്ചു.

അതേസമയം റോഹിങ്ക്യൻ വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ തി​ങ്ക​ളാ​ഴ്ച സു​പ്രീം​ കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് പറഞ്ഞു. റോഹിങ്ക്യൻ അ​ഭ​യാ​ർ​ഥി​ക​ൾ രാ​ജ്യസു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചെ​ന്ന വാ​ർ​ത്ത ക​ഴി​ഞ്ഞ ദി​വ​സം വ​ന്നി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം. തിങ്കളാഴ്ചയേ സത്യവാങ്മൂലം നൽകൂ എന്നാണ് സർക്കാർ അറിയിക്കുന്നത്.

നേരത്തേ, കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. ഏകദേശം 40,000–ഓളം റോഹിങ്ക്യൻ മുസ്‌ലിംകൾ ഇന്ത്യയിലുണ്ട്. അതിൽ 16,000 പേർക്ക് അഭയാർഥികളാണെന്നതിന്റെ ഔദ്യോഗിക രേഖകൾ ലഭിച്ചിട്ടുള്ളതാണ്. ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. ഇങ്ങനെ കൂട്ടത്തോടെ അഭയാർഥികളെ തിരിച്ചയയ്ക്കാൻ ഇന്ത്യയ്ക്ക് അധികാരമില്ല. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും പീഡനവും നടക്കുന്ന സ്ഥലത്തേക്ക് ഇവരെ മടക്കിവിടാൻ സാധ്യമല്ലെന്നും യുഎൻ വ്യക്തമാക്കിയിരുന്നു.

അതേസമയം, മ്യാൻമറിൽ നിന്ന് പലായനം ചെയ്ത് ബംഗ്ലാദേശില്‍ അഭയം തേടിയ റോഹിങ്ക്യൻ മുസ്‌ലിങ്ങളുടെ എണ്ണം 38,9000 ആയതായി ഐക്യരാഷ്ട്ര സഭ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നടന്നും ബോട്ട് വഴിയുമാണ് കൂടുതല്‍ പേരും അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് അഭയംതേടിയെത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ