ന്യൂഡല്‍ഹി: 400 വര്‍ഷം ആയുസ് ലഭിക്കുന്ന രീതിയിലാണ് മനുഷ്യ ശരീരം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ബാബാ രാംദേവ്. എന്നാല്‍, തെറ്റായ ജീവിതശൈലിയാണ് ആയുര്‍ദൈര്‍ഘ്യം കുറയാന്‍ കാരണം. പോഷകാഹാരവും സ്ഥിരമായ വ്യായാമവുമുണ്ടെങ്കില്‍ രോഗങ്ങളെ ചെറുക്കാനും ആരോഗ്യപരമായി ജീവിക്കാനും കഴിയുമെന്ന് രാംദേവ് പറഞ്ഞു.

ശരീരത്തെ വേണ്ട രീതിയില്‍ പരിപാലിക്കാത്തതിലൂടെ നമ്മള്‍ ആയുസ് കുറയ്ക്കുകയാണ്. ഹൃദ്രോഗം, രക്ത സമ്മര്‍ദം പോലുള്ള രോഗങ്ങള്‍ നാം ക്ഷണിച്ചു വരുത്തുന്നവയാണ്. എന്നാല്‍, ഇത് നമ്മുടെ ആയുസ് കുറയ്ക്കുകയും ജീവിതം മരുന്നിനും ഡോക്ടര്‍മാര്‍ക്കും അടിമപ്പെടുകയുമാണെന്നും 12-ാമത് നാഷണല്‍ ക്വാളിറ്റി കോണ്‍ക്ലേവില്‍ ബാബ രാംദേവ് പറഞ്ഞു.

ആരോഗ്യം നിലനിര്‍ത്തുന്നതിന് യോഗ ശീലമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷണം നിയന്ത്രിച്ച് ആരോഗ്യം നിലനിലനിര്‍ത്തുന്നതിന് ബിജെപി അധ്യക്ഷന്‍ അമിത് ഷായെയാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.

38 കിലോ ഭാരമാണ് ഭക്ഷണം നിയന്ത്രിച്ചതിലൂടെ താന്‍ കുറച്ചതെന്ന് ബാബ രാംദേവ് പറഞ്ഞു. ഉച്ചഭക്ഷണത്തില്‍ കര്‍ശന നിയന്ത്രണം വരുത്തുന്നതിനൊപ്പം രാത്രി ഭക്ഷണം പുഴുങ്ങിയ പച്ചക്കറിയും സൂപ്പുമായി മിതപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലിക്കു നേരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി എന്ന തരത്തില്‍ കൂടിയായിരുന്നു പ്രഭാഷണം. താന്‍ ജനങ്ങള്‍ക്കായി ആരോഗ്യകരമായ ഉത്പന്നങ്ങളാണ് പുറത്തിറക്കുന്നതെന്നായിരുന്നു രാംദേവിന്റെ വാദം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ