തേനി: തമിഴ്നാട് തേനിയിലെ കുരങ്ങണിയില്‍ വന്‍ കാട്ടുതീ. വിനോദസഞ്ചാരികളായ 40 ഓളം പേര്‍ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ഇവരില്‍ ഒരാള്‍ മരിച്ചതായാണ് വിവരം. മീശപ്പുലിമലയ്ക്ക് സമീപത്തെ കൊളുക്കുമലയിലാണ് കാട്ടുതീ ഉണ്ടായത്. ട്രക്കിംഗിന് വന്ന വിദ്യാര്‍ത്ഥിനികളാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. ഇവര്‍ കൊയമ്പത്തൂര്‍ ഈറോഡ് സ്വദേശികളാണെന്നാണ് വിവരം.

12 പേരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. ഇതില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പൊളളലേറ്റിട്ടുണ്ട്. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുന്നു. തമിഴ്നാട് സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്രസഹായം തേടിയിട്ടുണ്ട്. പ്രതിരോധമന്ത്രിയുടെ നിര്‍ദേശപ്രകാരം വ്യോമസേനയുടെ ഹെലിക്കോപ്റ്ററുകള്‍ സ്ഥലത്തേക്ക് തിരിച്ചതായാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ