Latest News

ചെന്നൈയിൽ റോഡിലുണ്ടായ വൻ ഗർത്തത്തിൽ ബസും കാറും അകപ്പെട്ടു

മെട്രോ ലൈനിന്റെ നിര്‍മാണത്തിനായി കുഴിക്കുകയും പിന്നീട് അടയക്കുകയും ചെയ്ത കുഴിയാണിതെന്നാണ് പ്രാഥമിക വിവരം

chennai, mount road

ചെന്നൈ: ചെന്നൈയിലെ മൗണ്ട് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. സംഭവസമയത്ത് റോഡിലൂടെ വരികയായിരുന്ന ബസും കാറും ഗർത്തത്തിൽ അകപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റതായി ടൈംസ് നൗ ടിവി റിപ്പോർട്ട് ചെയ്തു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും മെട്രോ അധികൃതരും സ്ഥലത്തെത്തി. ഗർത്തം രൂപപ്പെടാനുളള കാരണം കണ്ടെത്താനുളള ശ്രമത്തിലാണ് അധികൃതർ. റോഡ് വഴിയുളള ഗതാഗതം പൂർണമായും തിരിച്ചുവിട്ടു.

ക്രെയിനുപയോഗിച്ചാണ് ഗർത്തത്തിൽ വീണ വാഹനങ്ങൾ പുറത്തെടുത്തത്. മെട്രോ ലൈനിന്റെ നിര്‍മാണത്തിനായി കുഴിക്കുകയും പിന്നീട് അടയക്കുകയും ചെയ്ത കുഴിയാണിതെന്നാണ് പ്രാഥമിക വിവരം. ഈ പ്രദേശത്ത് ചെന്നൈ മെട്രോ റയിലിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. അണ്ടർ ഗ്രൗണ്ടിലൂടെയാണ് ഈ പ്രദേശത്തെ മെട്രോ സർവീസ്.
chennai, mount road

ഈ പ്രദേശത്ത് ഇത്തരത്തിൽ ഉണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ മാർച്ച് 30 ന് ഈ പ്രദേശത്തെ മറ്റൊരു റോഡിലും സമാന രീതിയിൽ ഗർത്തം രൂപപ്പെട്ടിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Huge cave in on popular mount road in chennai swallows bus car

Next Story
നാഥനില്ലാ കളരി; സംസ്ഥാനത്ത് പകുതിയോളം സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ലprincipal, college
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express