ലോകപ്രശസ്ത ഫാഷന്‍ ഡിസൈനറും ഫ്രഞ്ച് ഫഷന്‍ ഹൗസിന്റെ സ്ഥാപകനുമായ ഹ്യൂബര്‍ട്ട് ഡി ഗിവന്ഷി അന്തരിച്ചു. 91 വയസായിരുന്നു. അഞ്ച് ദശാബ്ദം നീണ്ട ഫാഷന്‍ ഡിസൈനിംഗ് കരിയറില്‍ ജോണ്‍ എഫ് കെന്നഡിയുടെ ഭര്യ ജാക്കി കെന്നഡിയുടേത് അടക്കമുളളവരുടെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്ത് പേരെടുത്തിട്ടുണ്ട്.
1950-60 കാലഘട്ടത്തിൽ ഗിവൻഷിയുടെ ഡിസൈനുകൾ ലോകപ്രശസ്തി നേടിയിരുന്നു. “ഫ്രൈഡേ ഫ്രൈഡേ ദി ടിഫാനി’ എന്ന ചിത്രത്തിലെ അഭിനേതാവായി ഗിവൻഷി ജനപ്രീതി നേടി.
20ാം നൂറ്റാണ്ടിലെ പ്രശസ്തരായ ഹോളിവുഡ് താരങ്ങള്‍ പലരും ഗിവന്ഷിയുടെ ഡിസൈനിംഗിന്റെ ഇഷ്ടക്കാരാണ്. എലിസബത്ത് ടെയിലര്‍ മുതല്‍ ഗ്രേസ് കെല്ലി വരെയുളളവര്‍ അദ്ദേഹത്തിന്റെ ഡിസൈനിംഗിനെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹം വിരമിച്ചതിന് പിന്നാലെയാണ് പ്രശസ്തരായ പലരും ഉദയം ചെയ്തത്. ജോണ്‍ ഗല്ലിയാനോ, അലക്സാണ്ടര്‍ മക്വീന്, റിക്കാര്‍ഡോ ടിസ്കി എന്നിവരൊക്കെ ഗിവന്ഷിയുടെ ചുവട് പിടിച്ച് രംഗത്ത് വന്നവരാണ്.