ഭര്‍ത്താവിന്റെ അവിഹിതബന്ധം ഭാര്യയുടെ ആത്മഹത്യയ്ക്കുളള പ്രേരണാകുറ്റം അല്ല: മദ്രാസ് ഹൈക്കോടതി

യുവാവിന് മേല്‍ കീഴ്‍ക്കോടതി ചുമത്തിയ മൂന്ന് വര്‍ഷം തടവ് ശിക്ഷ ഹൈക്കോടതി എടുത്ത് കളഞ്ഞു

ചെന്നൈ: ഭര്‍ത്താവിന്റെ അവിഹിതബന്ധം ഭാര്യയുടെ ആത്മഹത്യയ്ക്കുളള പ്രേരണാക്കുറ്റമായി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. യുവാവിന് മേല്‍ കീഴ്ക്കോടതി ചുമത്തിയിരുന്ന കുറ്റങ്ങള്‍ റദ്ദാക്കിക്കൊണ്ടായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. യുവാവിന് മേല്‍ കീഴ്‍ക്കോടതി ചുമത്തിയ മൂന്ന് വര്‍ഷം തടവ് ശിക്ഷ ഹൈക്കോടതി എടുത്ത് കളഞ്ഞു. ഭര്‍ത്താവിന്റേയോ ബന്ധുക്കളുടേയോ ക്രൂരതയില്‍ നിന്ന് ഭാര്യയ്ക്ക് സംരക്ഷണം നല്‍കുന്ന സെക്ഷന്‍ 498 എയുടെ പരിധിയില്‍ അവിഹിതബന്ധം വരില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ആത്മഹത്യാ പ്രേരണാകുറ്റം ചെയ്തെന്ന് തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഭര്‍ത്താവിനെ ശിക്ഷിക്കാനാവില്ലെന്നും ജസ്റ്റിസ് എസ്.വൈദ്യനാഥന്‍ നിരീക്ഷിച്ചു. സേലം സ്വദേശിയായ മാണിക്യം ആണ് കീഴ്ക്കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. അവിഹിതബന്ധം ആരോപിച്ചാണ് ഭാര്യ ആത്മഹത്യ ചെയ്തതെന്ന കുറ്റത്തിന് ഐപിസി 306 പ്രകാരം ആത്മഹത്യാ പ്രേരണാകുറ്റം നിലനില്‍ക്കുമെന്ന് കാണിച്ചാണ് കീഴ്ക്കോടതി മൂന്ന് വര്‍ഷം തടവ് വിധിച്ചത്.

എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന യാതൊരു തെളിവും വാദിഭാഗത്തിന് ഹാജരാക്കാനായില്ല. എല്ലാ സാഹചര്യങ്ങളിലും അവിഹിതബന്ധം ആത്മഹത്യാ പ്രേരണ ആകില്ലെന്നും, എന്നാല്‍ വൈവാഹിക തര്‍ക്കങ്ങളില്‍ അവിഹിതബന്ധം ആത്മഹത്യാ പ്രേരണ ആകാമെന്നും കോടതി വ്യക്തമാക്കി. മാണിക്യത്തിന്റെ കേസില്‍ അത്തരത്തിലുളള തര്‍ക്കങ്ങളോ മറ്റ് തെളിവുകളോ കണ്ടെത്താനായില്ല.

ഭാര്യയോട് ചെയ്യുന്ന ക്രൂരത ആളുകളെ അപേക്ഷിച്ച് വ്യത്യസ്തമായിരിക്കാം. അത് ഭാര്യ അനുവദിക്കുന്ന ക്രൂരതയുടെ തോത് അനുസരിച്ചോ ഭര്‍ത്താവ് ചെയ്യുന്ന ക്രൂരതയുടെ ആഴം അനുസരിച്ചോ ആയിരിക്കാം. എന്നാല്‍ അവിഹിതബന്ധം ആത്മഹത്യാപ്രേരണാ കുറ്റമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മാണിക്യത്തിന് അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച് 2003 ഒക്ടോബര്‍ 23നാണ് ഭാര്യ 18 മാസം പ്രായമുളള കുഞ്ഞിനെയും കൊണ്ട് കിണറ്റില്‍ ചാടി മരിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Hubbys extra marital affair no ground for abetting womans suicide

Next Story
ഇന്ത്യയുടെ ക്ഷണം നിരസിച്ച് ട്രംപ്; റിപബ്ലിക് ദിന പരേഡില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express