Earth Hour 2019 on Saturday, 30 March: ലോകമെങ്ങും ശനിയാഴ്ച (മാര്‍ച്ച് 30) രാത്രി 8.30 മുതല്‍ 9.30 വരെ ഒരു മണിക്കൂര്‍ സമയം ലൈറ്റുകള്‍ അണയ്ക്കും. ഭൌമ മണിക്കൂര്‍ ആചരണത്തില്‍ പങ്കെടുത്തുകൊണ്ടാണ് വൈദ്യുതി വിളക്കുകള്‍ അണയ്ക്കുന്നത്. ആഗോളതാപനത്തിനും കലാവാസ്ഥാ വ്യതിയാനത്തിനുമെതിരെയാണ് എര്‍ത്ത് അവര്‍ കാമ്പയിന് സംഘടിപ്പിക്കുന്നത്.
2007ല്‍ ഓസ്ട്രേലിയയിലാണ് ഭൌമ മണിക്കൂര്‍ ആചരണം ആരംഭിക്കുന്നത്. അന്ന് അത്യാവശ്യമില്ലാത്ത വൈദ്യുത വിളക്കുകൾ ഒരു മണിക്കൂർ നേരത്തേക്ക് അണച്ച് കൊണ്ട് പൊതുജനവും വ്യവസായ സ്ഥാപനങ്ങളും ഭൗമ മണിക്കൂർ ആചരിച്ചു. 10% ഊർജ്ജമാണ് അന്നവിടെ ലാഭിച്ചതായി കണ്ടെത്തിയത്. ഇന്ന് 152 രാജ്യങ്ങളില്‍ ഈ സെലിബ്രേഷന് നടക്കുന്നു. ഭൂമിയിലെ ഏറ്റവും വലിയ കാമ്പയിനായാണ് ഇത് അറിയപ്പെടുന്നത്. ലോകത്തിലെ ഏഴായിരം നഗരങ്ങള്‍ ഭൌമ മണിക്കൂര്‍ ആചരിക്കുമ്പോള്‍ ഇന്ത്യയിലെ 150 നഗരങ്ങളും അതില്‍ പങ്കെടുക്കും.
കാലാവസ്ഥാ വ്യതിയാന ഭീഷണിക്കെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ ആഭിമുഖ്യത്തിൽ, എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാന ശനിയാഴ്ച രാത്രി ഒരു മണിക്കൂർ നേരം വളരെ അത്യാവശ്യമുള്ളവയൊഴികെ എല്ലാ വൈദ്യുതോപകരണങ്ങളും അണച്ചിടുന്നതിനെയാണ് ഭൗമ മണിക്കൂർ (Earth Hour) എന്നറിയപ്പെടുന്നത്. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ഇടയാക്കുന്ന പ്രവർത്തനങ്ങളിലും ജീവിതശൈലിയിലും മാറ്റം വരുത്താൻ ലോകജനതയെ പ്രേരിപ്പിച്ച് വൈദ്യുതി ഉപയോഗം, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ എന്നിവ കുറയ്ക്കുക വഴി ഭൂമിയെ രക്ഷിയ്ക്കുകയെന്നതാണ് എർത്ത് അവർ അഥവാ ഭൗമ മണിക്കൂർ യജ്ഞത്തിന്റെ ലക്ഷ്യം.