scorecardresearch

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: വോട്ടിങ് മെഷീനുകളുടെ നിര്‍മ്മാണം, ഒരു വര്‍ഷത്തെ കാലതാമസം ആവശ്യമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

വോട്ടിങ് മെഷീനുകള്‍ നിര്‍മ്മിക്കുന്നതില്‍ അസംസ്‌കൃത വസ്തുക്കളുടെ അഭാവം ഇസി ചൂണ്ടികാട്ടി

വോട്ടിങ് മെഷീനുകള്‍ നിര്‍മ്മിക്കുന്നതില്‍ അസംസ്‌കൃത വസ്തുക്കളുടെ അഭാവം ഇസി ചൂണ്ടികാട്ടി

author-image
Ritika Chopra
അപ്‌ഡേറ്റ് ചെയ്‌തു
New Update
Election Commission|India

ന്യൂഡല്‍ഹി: രാജ്യത്ത് നിയമസഭാ ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നതില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങുകയാണ് നിയമ കമ്മിഷന്‍. ഈ വര്‍ഷമാദ്യം സമിതി അംഗങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസി) നടത്തിയ കൂടിക്കാഴ്ചയില്‍, വോട്ടിങ് മെഷീനുകള്‍ നിര്‍മ്മിക്കുന്നതില്‍ അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കുന്നതിലെ വെല്ലുവിളികള്‍ ചൂണ്ടികാണിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത സമയം ആവശ്യമാണെന്ന് വിലയിരുത്തി.

Advertisment

കര്‍ണാടക ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് റിതു രാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള നിയമ കമ്മീഷന്‍ പാര്‍ലമെന്റിലേക്കും എല്ലാ സംസ്ഥാന അസംബ്ലികളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള ആശയത്തെ പിന്തുണയ്ക്കാന്‍ സാധ്യതയുണ്ടെന്ന് സെപ്തംബര്‍ 27 ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ചില സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പുകള്‍ നടത്തി റോളിംഗ് സജ്ജീകരിക്കാന്‍ സാധ്യതയുണ്ട്. 2029-ല്‍ സമ്പൂര്‍ണ്ണമായും 2024-ലേക്കുള്ള താല്‍ക്കാലിക ടൈംലൈനുകള്‍ നിര്‍ദ്ദേശിക്കാനും സാധ്യതയുണ്ട്.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെയും (ഇവിഎം) വിവിപാറ്റ് മെഷീനുകളുടെയും നിര്‍മ്മാണത്തിന് ആവശ്യമായ അര്‍ദ്ധചാലകങ്ങളുടെയും ചിപ്പുകളുടെയും ആഗോള ദൗര്‍ലഭ്യത്തെക്കുറിച്ച് ഈ വര്‍ഷം ആദ്യം നിയമ സമിതിക്ക് നല്‍കിയ മറുപടിയില്‍ ഇസി ആശങ്ക പ്രകടിപ്പിച്ചതായി വൃത്തങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഇസിയുയുടെ അധിക വോട്ടിംഗ് മെഷീന്‍ ആവശ്യകതകള്‍ (ഏകദേശം 4 ലക്ഷം) നിറവേറ്റുന്നതില്‍ ഈ കുറവ് കാര്യമായ വെല്ലുവിളികള്‍ ഉയര്‍ത്തി, എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിന് ആവശ്യമായ അധിക സംഖ്യ കണക്കിലെടുക്കുന്നില്ല. വോട്ടിങ് മെഷീന്‍ ഉല്‍പ്പാദന ലൈനുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഒരു വര്‍ഷം വരെ കൃത്യമായ ലീഡ് സമയം ആവശ്യമാണെന്ന് ഇസി മനസിലാക്കി. ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ്, ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നീ നിര്‍മ്മാതക്കളുടെ നിലവിലെ പരിമിതിയും കൂടാതെ, അര്‍ദ്ധചാലകങ്ങളുടെ ക്ഷാമം, കോവിഡിന്റെയും റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെയും പശ്ചാത്തലത്തിലും ഇവിഎം സംഭരണത്തിനുള്ള സമയക്രമം രൂപപ്പെടുത്തുന്നത് വെല്ലുവിളിയായി. '' പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉറവിടം പറഞ്ഞു.

ഇവിഎം സംഭരണത്തിനുള്ള ലോജിസ്റ്റിക് ക്രമീകരണങ്ങള്‍ നേരിടുമ്പോഴും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായ സമന്വയമുണ്ടാകുകയും ഭരണഘടനയില്‍ അനുബന്ധ ഭേദഗതികള്‍ ഉണ്ടാകുകയും ചെയ്യുന്നതിലും ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തെ ഇസി ഒരിക്കലും എതിര്‍ത്തിട്ടില്ല. എന്നിരുന്നാലും ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ അതിനായി തയ്യാറെടുക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെടുന്നത്.

Advertisment

അര്‍ദ്ധചാലക ക്ഷാമവുമായി ബന്ധപ്പെട്ട ഉല്‍പ്പാദന വെല്ലുവിളികളെക്കുറിച്ച് ഇസി ആശങ്കകള്‍ ഉന്നയിക്കുന്നത് ഇതാദ്യമല്ല. ഈ വര്‍ഷം ആദ്യം, പേഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സ്, നിയമം, നീതി എന്നിവ സംബന്ധിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് സമര്‍പ്പിച്ച പോള്‍ പാനല്‍, 2022-2023 ല്‍ ഇവിഎം വാങ്ങുന്നതിനായി നീക്കിവച്ച ബജറ്റിന്റെ 80 ശതമാനത്തിലധികം ജനുവരി 31 വരെ ചെലവഴിക്കാന്‍ കഴിയാത്തത് ചൂണ്ടിക്കാട്ടിയിരുന്നു. അര്‍ദ്ധചാലകങ്ങളുടെ ആഗോള ക്ഷാമം മെഷീന്‍ നിര്‍മ്മാണ പ്രക്രിയയില്‍ കാലതാമസത്തിന് കാരണമായതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നു. തെരഞ്ഞെടുപ്പു പ്രക്രിയയുടെ വിശ്വാസ്യതയ്ക്കും പൊതുജനത്തിന്റെ വിശ്വാസം തകരുന്നതും വിധം ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാന്‍ സ്വകാര്യ നിര്‍മ്മാതാക്കളെ അനുവദിക്കുന്നതിനെ ഇസി ശക്തമായി എതിര്‍ക്കുന്നു.

2024-ലും 2029-ലും നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പുകളും ഒരേസമയം നടന്നാല്‍ ആവശ്യമായ അധിക ഇവിഎമ്മുകളുടെയും വിവിപാറ്റ് മെഷീനുകളുടെയും കണക്കുകള്‍ ഇസി ലോ കമ്മീഷനു നല്‍കിയിട്ടുണ്ട്. ഒരു വോട്ടിംഗ് മെഷീനില്‍ പ്രധാനമായും മൂന്ന് ഭാഗങ്ങളാണുള്ളത്: ഒരു കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ്. യൂണിറ്റ്, ഒരു വിവിപാറ്റ്. 2024ല്‍ അധികമായി 11.49 ലക്ഷം കണ്‍ട്രോള്‍ യൂണിറ്റുകള്‍ (വോട്ടെടുപ്പ് പ്രക്രിയ ആരംഭിക്കുന്നവ), 15.97 ലക്ഷം ബാലറ്റ് യൂണിറ്റുകള്‍ (വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുന്നവ), 12.37 ലക്ഷം വിവിപാറ്റുകള്‍ (വോട്ടറുടെ തിരഞ്ഞെടുപ്പ് പരിശോധിക്കുന്നതിനുള്ള പ്രിന്റൗട്ട് പോസ്റ്റ്-വോട്ടിങ്ങ് നിര്‍മ്മിക്കുന്നവ) എന്നിവ കൂടി വരും. ഏകദേശം 5,200 കോടി രൂപയുടെ അധിക ചിലവ് ആവശ്യമാണ്.

2029ല്‍ ഒരേസമയം തിരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ 53.76 ലക്ഷം ബാലറ്റ് യൂണിറ്റുകളും 38.67 ലക്ഷം കണ്‍ട്രോള്‍ യൂണിറ്റുകളും 41.65 ലക്ഷം വിവിപാറ്റുകളും ഇസിക്ക് വേണ്ടിവരും. അധികമായി വേണ്ടി വരുന്നത് - 26.55 ലക്ഷം ബാലറ്റ് യൂണിറ്റുകള്‍, 17.78 ലക്ഷം കണ്‍ട്രോള്‍ യൂണിറ്റുകള്‍, 17.79 ലക്ഷം വിവിപാറ്റുകള്‍ എന്നിവയാണ്, ഇതിനായി സര്‍ക്കാര്‍ 8,000 കോടി രൂപ അനുവദിക്കേണ്ടതുണ്ട്. 2029-ല്‍ വോട്ടിംഗ് മെഷീനുകള്‍ക്കും വിവിപാറ്റുകള്‍ക്കുമുള്ള വര്‍ദ്ധിച്ച ആവശ്യം വോട്ടര്‍മാരുടെയും പോളിംഗ് സ്റ്റേഷനുകളുടെയും വര്‍ദ്ധിച്ചുവരുന്ന എണ്ണമാണ്. രണ്ടാമത്തേത് 2024-ല്‍ 11.8 ലക്ഷത്തില്‍ നിന്ന് 2029-ല്‍ 13.57 ലക്ഷമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

Election Commision Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: