scorecardresearch

ഏഴ് സംസ്ഥാനങ്ങളിൽ ലോക്ക്ഡൗണിന് ശേഷവും നിയന്ത്രണങ്ങൾ തുടരും

തെലങ്കാനയിൽ ലോക്ക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പറഞ്ഞപ്പോൾ, അടുത്ത ചൊവ്വാഴ്ചയ്ക്ക് ശേഷം നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിക്കില്ലെന്ന് മഹാരാഷ്ട്ര, രാജസ്ഥാൻ, യുപി, അസം, ഛത്തീസ്ഗഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളും സൂചന നൽകി.

തെലങ്കാനയിൽ ലോക്ക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പറഞ്ഞപ്പോൾ, അടുത്ത ചൊവ്വാഴ്ചയ്ക്ക് ശേഷം നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിക്കില്ലെന്ന് മഹാരാഷ്ട്ര, രാജസ്ഥാൻ, യുപി, അസം, ഛത്തീസ്ഗഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളും സൂചന നൽകി.

author-image
WebDesk
New Update
coronavirus, കൊറോണ വൈറസ്, ഇന്ത്യയിൽ ലോക്ക്ഡൗണ്‍, coronavirus india lockdown, pm modi india lockdown, essential services, food suppy, indian express news, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത 4,281 കൊറോണവൈറസ് ബാധിതരില്‍ മൂന്നിലൊന്ന് കേസുകളും, 1,367 കോവിഡ് കേസുകള്‍, റിപ്പോര്‍ട്ട് ചെയ്ത എഴ് സംസ്ഥാനങ്ങളില്‍ 21 ദിവസത്തെ ലോക്ക്ഡൗണ്‍ ഏപ്രിൽ 14ന് പിൻവലിച്ചാലും നിയന്ത്രണങ്ങൾ തുടരും.

Advertisment

തെലങ്കാനയിൽ ലോക്ക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പറഞ്ഞു. അതേസമയം, അടുത്ത ചൊവ്വാഴ്ചയ്ക്ക് ശേഷം നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിക്കില്ലെന്ന് മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തര്‍പ്രദേശ്‌ (യുപി), അസം, ഛത്തീസ്ഗഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളും സൂചന നൽകി.

26 കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്ത അസമില്‍ ലോക്ക്ഡൗൺ പിൻവലിച്ചതിന് ശേഷം സംസ്ഥാനത്ത് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരെ നിയന്ത്രിക്കുന്നതിനായി രജിസ്ട്രേഷൻ സംവിധാനം ആസൂത്രണം ചെയ്യുന്നു.

ഇതുവരെ ഏറ്റവും കൂടുതൽ കേസുകൾ (748) രേഖപ്പെടുത്തിയ മഹാരാഷ്ട്രയിലെ മുംബൈ, പൂനെ മേഖലകളിലും മറ്റ് ഹോട്ട്‌സ്പോട്ടുകളിലും ലോക്ക്ഡൗണ്‍ വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്. ഡൽഹിയിലെ തബ്ലീഗി ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട  കേസുകളുടെ എണ്ണം സംസ്ഥാനത്ത്  വർദ്ധിച്ചതിനെത്തുടർന്ന് (305 ൽ 159), “ലോക്ക്ഡൗണ്‍ എടുത്തുകളയുന്നതിൽ ഇപ്പോൾ അനിശ്ചിതത്വം നിലനിൽക്കുന്നു” എന്ന് യുപി അധികൃതർ പറഞ്ഞു.

Advertisment

Read More: കോവിഡ്-19: മരണം 74,000 കവിഞ്ഞു; അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ജപ്പാൻ

രാജസ്ഥാനിലും കോവിഡ് ബാധിതരുടെ എണ്ണം കൂടുതലാണ്. സംസ്ഥാനത്ത് ഇതുവരെ 274 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടേയും ഏപ്രിൽ 14ന് ശേഷം നിയന്ത്രണങ്ങൾ തുടരും. 10 കേസുകള്‍ സ്ഥിരീകരിച്ച ഛത്തീസ്ഗഢിലെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.

ഏപ്രിൽ 15 മുതൽ ഗോതമ്പ് സംഭരണം ആരംഭിക്കുമെന്ന് പറഞ്ഞ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മാത്രമാണ് വ്യത്യസ്തമായ ഒരു നിലപാട് രേഖപ്പെടുത്തിയത്. 165 പേര്‍ക്കാണ് മധ്യപ്രദേശില്‍ രോഗം ബാധിച്ചത്.

ഹൈദരാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച തെലങ്കാന മുഖ്യമന്ത്രി റാവു പറഞ്ഞത് “വൈറസ് പടരുന്നത് നിയന്ത്രിക്കാൻ ലോക്ക്ഡൗണ്‍ അല്ലാതെ മറ്റൊരു ആയുധവും ഞങ്ങളുടെ പക്കലില്ല. ലോക്ക്ഡൗണ്‍ നീട്ടാൻ ഞാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു. ഞാൻ പൂർണ്ണഹൃദയത്തോടെ പിന്തുണയ്ക്കുന്നു. ആറുമാസം അല്ലെങ്കിൽ ഒരു വർഷത്തിനുശേഷം നമ്മുടെ സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കാം, പക്ഷേ ജീവൻ നഷ്ടപ്പെടുകയാണെങ്കിൽ അവ തിരികെ കൊണ്ടുവരാൻ കഴിയില്ല,” എന്നായിരുന്നു.

ജൂൺ ആദ്യ വാരത്തോടെ ഇന്ത്യയിൽ കോവിഡ് -19 കേസുകൾ വർദ്ധിക്കുമെന്നാണ് റിപ്പോർട്ടെന്നും ചന്ദ്രശേഖർ റാവു പറഞ്ഞു.

കേസുകൾ കൂടുതലായതിനാൽ മുംബൈയിലും പൂനെയിലും വളരെയധികം ശ്രദ്ധയോടെ പ്രവർത്തിക്കേണ്ടതുണ്ടെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. ഏപ്രിൽ 15 മുതൽ ലോക്ക്ഡൗണ്‍ പൂർണ്ണമായും ഇളവ് ചെയ്യുമെന്ന് ആരും കരുതരുതെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: കോവിഡ് പ്രതിരോധ മരുന്ന് കയറ്റുമതി ചെയ്തില്ലെങ്കിൽ തിരിച്ചടിയെന്ന് ഇന്ത്യയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

“ലോക്ക്ഡൗൺ പിൻവലിക്കുമ്പോൾ, അസമിലേക്ക് വരാൻ ആഗ്രഹിക്കുന്നവരെ ഞങ്ങൾക്ക് നിയന്ത്രിക്കേണ്ടതുണ്ട്. ഒരു താൽക്കാലിക കാലയളവിൽ, സ്ഥിര താമസക്കാർക്ക് പോലും ഞങ്ങൾക്ക് ഒരു ഐ‌എൽ‌പി പോലുള്ള സാഹചര്യം ആവശ്യമായി വന്നേക്കാം,” ഗുവാഹത്തിയിൽ അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു

നാഗാലാൻഡ്, അരുണാചൽ പ്രദേശ്, മിസോറാം - മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലേക്ക്‌

പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള ഒരു രേഖയാണ് ഐ‌എൽ‌പി (ഇന്നർ ലൈൻ പെർമിറ്റ്).

“എൻ‌ട്രി പെർമിറ്റ്” സംവിധാനമായാണ് ശർമ്മ ഇതിനെ വിശേഷിപ്പിച്ചത്. ആയിരക്കണക്കിന് ആളുകൾ ഒരേസമയം മടങ്ങിയെത്തിയാൽ ക്വാറന്റൈൻ ക്രമീകരിക്കുന്നത് ഒരു പ്രശ്നമാകുമെന്നും ആളുകളെ ബാച്ചുകളായി മടങ്ങാൻ അനുവദിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Read in English: Coronavirus: States in no hurry to ease lockdown

Corona Virus Lockdown Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: