ന്യൂ​ഡ​ൽ​ഹി: ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കേ​ന്ദ്ര​മ​ന്ത്രാ​ല​യ ജീ​വ​ന​ക്കാ​ര​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് ആ​രോ​പ​ണം. മാ​ന​വ​വി​ഭ​വ​ശേ​ഷി വ​കു​പ്പ് (​എ​ച്ച്ആ​ർ​ഡി) മ​ന്ത്രാ​ല​യ​ത്തി​ലെ സി​വി​ൽ അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ ജീ​തേ​ന്ദ്ര കു​മാ​ർ ഝാ​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണു ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.

കാണാതായതിന് മൂന്ന് ദിവസത്തിന് ശേഷമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം റെയിൽവേ പാളത്തില്‍ നിന്ന് കണ്ടെത്തിയത്. തിരിച്ചറിയാന്‍ കഴിയാത്ത നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. തു​ട​ക്ക​ത്തി​ൽ മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​ൻ ബ​ന്ധു​ക്ക​ൾ​ക്കു ക​ഴി​ഞ്ഞി​രു​ന്നി​ല്ലെ​ങ്കി​ലും പി​ന്നീ​ട് വ​സ്ത്ര​വും പേ​ഴ്സും തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണ് ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി​യ​ത്.

അതേസമയം, സംഭവം ആത്മഹത്യയാണെന്നും മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പ് ഇതിന് തെളിവാണെന്നുമാണ് പൊലീസിന്റെ പക്ഷം. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് തനിക്ക് അധികകാലം ജീവിക്കാന്‍ കഴിയുമോ എന്ന് അറിയില്ലെന്നും ഭയപ്പെടുന്നതായും അദ്ദേഹം പറഞ്ഞതായി കുടുംബം വെളിപ്പെടുത്തി. പിന്നീട് ജോലിയില്‍ നിന്ന് അവധി എടുത്ത അദ്ദേഹം വീട്ടില്‍ കഴിഞ്ഞ് വരികയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ