scorecardresearch

How to boost CIBIL score: സിബിൽ സ്കോർ മെച്ചപ്പെടുത്താൻ 6 വഴികൾ

Increase Cibil Score: 30 ദിവസത്തിനുള്ളിൽ ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കാനും, ക്രെഡിറ്റ് യോഗ്യത വർദ്ധിപ്പിക്കാനും സഹായിക്കുന്ന 6 സ്മാർട്ട് ടിപ്പുകൾ ഇതാ

Increase Cibil Score: 30 ദിവസത്തിനുള്ളിൽ ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കാനും, ക്രെഡിറ്റ് യോഗ്യത വർദ്ധിപ്പിക്കാനും സഹായിക്കുന്ന 6 സ്മാർട്ട് ടിപ്പുകൾ ഇതാ

author-image
WebDesk
New Update
CIBIL score

CIBIL Score: Explore 6 smart tips for a higher credit score

Increase Cibil Score india: ഒരു ലോൺ എടുക്കാൻ ബാങ്കിൽ എത്തുമ്പോൾ ആദ്യം കേൾക്കുന്ന കാര്യമാണ് ക്രെഡിറ്റ് സ്കോർ അല്ലെങ്കിൽ സിബിൽ സ്കോർ. ഈ അടുത്ത കാലത്താണ് ക്രെഡിറ്റ് സ്കോർ, സിബിൽ സ്കോർ എന്നീ വാക്കുകളെല്ലാം നമ്മൾ കൂടുതൽ കേട്ടുതുടങ്ങുന്നത്. അപേക്ഷകന്റെ മുൻ കാല വായ്പകളും, നിലവിലെ വായ്പകളും, അതിന്റെ തിരിച്ചടവുമാണ് സിബിൽ സ്കോറിന്റെ മാനദണ്ഡം.

Advertisment

മൂന്നക്ക നമ്പരിലുള്ള ഒരു വായ്പാ ചരിത്രരേഖയാണ് സിബിൽ സ്കോർ. 300 മുതൽ 900 വരെയാണ് സിബിൽ സ്കോർ കണക്കാക്കുന്നത്. നിങ്ങളുടെ സ്കോർ 900ന് അടുത്ത് വരുന്നുണ്ടെങ്കിൽ നിങ്ങൾക്ക് എളുപ്പത്തിൽ ലോൺ അപ്രൂവൽ ലഭിക്കും. അതേസമയം, 685-ൽ താഴെയാണ് നിങ്ങളുടെ സിബിൽ സ്കോർ എങ്കിൽ അത് മോശം സ്കോറായാണ് ബാങ്കുകൾ കണക്കാക്കുന്നത്. ഇത് ബാങ്കുകളിൽ നിന്നും NBFC-കളിൽ നിന്നും വായ്പ നേടുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. മിക്ക ബാങ്കുകളും വ്യക്തിഗത ലോണുകൾ അപ്രൂവ് ചെയ്യാനുള്ള മിനിമം സ്കോറായി കണക്കാക്കുന്നത് 750 ആണ്.

ഒരു വ്യക്തി അയാളുടെ സിബിൽ സ്കോർ വർധിപ്പിക്കുന്നത്, ഉത്തരവാദിത്തമുള്ള വായ്പാ ശീലത്തെ പ്രതിഫലിപ്പിക്കുന്നു. ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കുന്നതിന് കാലക്രമേണ സ്ഥിരമായ സാമ്പത്തിക അച്ചടക്കം ആവശ്യമാണ്.

30 ദിവസത്തിനുള്ളിൽ ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കാനും, ക്രെഡിറ്റ് യോഗ്യത വർദ്ധിപ്പിക്കാനും സഹായിക്കുന്ന ആറ് സ്മാർട്ട് ടിപ്പുകൾ ഇതാ.

Advertisment

1. കൃത്യസമയത്ത് പണം തിരിച്ച് അടയ്ക്കുക
വായ്പതുക കൃത്യസമയത്ത് തിരച്ച് അടയ്ക്കുക. ഇത്, ഇടപാടുകാരൻ വിശ്വസ്ഥനും സാമ്പത്തികമായി ഉത്തരവാദിത്തമുള്ളവനുമാണെന്ന തോന്നൽ ശ്രിഷ്ടിക്കുന്നു. ഇത് ഒരു പോസിറ്റീവ് ക്രെഡിറ്റ് ഹിസ്റ്ററി കെട്ടിപ്പടുക്കുന്നതിനും ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. എന്നാൽ വൈകിയുള്ള പേയ്‌മെൻ്റുകൾ ക്രെഡിറ്റ് സ്‌കോറിനെ ദോഷകരമായി ബാധിക്കും. ഇത് ഉയർന്ന പലിശ നിരക്കിലേക്കും ഭാവിയിൽ വായ്പ ലഭിക്കാത്ത സാഹചര്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

2. വായ്പ വിനിയോഗം കുറയ്ക്കുക
ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിന് കുറഞ്ഞ വായ്പ ഉപയോഗ അനുപാതം നിലനിർത്തുന്നത് നിർണായകമാണ്. ക്രെഡിറ്റ് കാർഡ് ബാലൻസുകൾ, ലഭ്യമായ വായ്പ പരിധിയുടെ ഏകദേശം 30% ആയി നിലനിർത്തണം. ഉയർന്ന വായ്പ വിനിയോഗം സാമ്പത്തിക ബുദ്ധിമുട്ട് സൂചിപ്പിക്കുകയും ക്രെഡിറ്റ് സ്കോർ കുറയ്ക്കുകയും ചെയ്യാം. 

3. പഴയ അക്കൗണ്ടുകൾ ഉപയോഗിക്കുക
സജീവമായി ഉപയോഗിച്ചില്ലെങ്കിൽപ്പോലും, പഴയ വായ്പ അക്കൗണ്ടുകൾ നിലനിർത്തുന്നത് ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കാരണം ഇത് ഒരു ദീർഘകാല ക്രെഡിറ്റ് ചരിത്രം നൽകന്നു.

4. വായ്പ അപേക്ഷകൾ പരിമിതപ്പെടുത്തുക
ക്രെഡിറ്റ് സ്കോർ സംരക്ഷിക്കുന്നതിന്, ചുരുങ്ങിയ കാലയളവിൽ ഒന്നിലധികം പുതിയ വായ്പ അപേക്ഷ നൽകാതിരിക്കുന്നതാണ് നല്ലതാണ്. ഓരോ പുതിയ അപേക്ഷയും, ക്രെഡിറ്റ് റിപ്പോർട്ടിൽ 'ഹാർഡ് എൻക്വയറി' നടത്തുന്നു. ഇത് സിബിൽ സ്കോർ കുറയ്ക്കാൻ കാരണാമാകുന്നു.

5. സുരക്ഷിതമായ ക്രെഡിറ്റ് കാർഡുകൾ തിരഞ്ഞെടുക്കുക 
മോശം ക്രെഡിറ്റ് സ്‌കോറുള്ള വ്യക്തികൾ സുരക്ഷിതമായ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കേണ്ടത് പ്രധാനമാണ്. സെക്യൂരിറ്റി ഡെപ്പോസിറ്റുള്ള സുരക്ഷിതമായ ഒരു കാർഡ് ഉപയോഗിക്കുക. ക്രഡിറ്റ് കാർഡിൽ കൃത്യസമയത്ത് പണമടയ്ക്കുന്നതും ക്രെഡിറ്റ് വിനിയോഗം കൈകാര്യം ചെയ്യുന്നതും വായ്പ യോഗ്യത പ്രകടമാക്കുകയും ഭാവിയിൽ മെച്ചപ്പെട്ട വായ്പ അവസരങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.

6. ക്രെഡിറ്റ് സ്കോർ പതിവായി നിരീക്ഷിക്കുക
ഒരാളുടെ സാമ്പത്തിക പുരോഗതി ട്രാക്കുചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനും, ക്രെഡിറ്റ് സ്‌കോറുകൾ പതിവായി നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പല ധനകാര്യ സ്ഥാപനങ്ങളും സൗജന്യ ക്രെഡിറ്റ് സ്കോർ മോണിറ്ററിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു, ഇത് ക്രെഡിറ്റ് പ്രൊഫൈലിലെ മാറ്റങ്ങളെക്കുറിച്ച് അറിയാൻ സഹായിക്കുന്നു.

Loan Banks

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: