/indian-express-malayalam/media/media_files/tbzjr64Jg3A3fOEqw2ju.jpg)
ഗൾഫിൽ ഇലയനങ്ങിയാലും അത് മലയാളിയെ ബാധിക്കും. കഴിഞ്ഞ ആറ് ദശകത്തോളമായി ഗൾഫ് മലയാളി ജീവിതത്തിലെ നിത്യസാന്നിദ്ധ്യമാണ്. മലയാളിയുടെ ദൈനംദിന ജീവിതത്തിലെ സ്പന്ദനമാണ് ഗൾഫ്. കേരളത്തെ ഇന്നത്തെ കേരളമാക്കിയതിൽ എണ്ണപ്പണത്തിനുള്ള പങ്ക് നിസാരമല്ല. മലയാളിയുടെ സുഖത്തിലും ദുഃഖത്തിലുമെല്ലാം ഗൾഫുമുണ്ട്. ആ ഗൾഫ് സമ്പദ് വ്യവസ്ഥയുടെ ആണിക്കല്ലാണ് എണ്ണ. ആ എണ്ണയുൽപ്പാദനം അവസാനിച്ചാൽ ഗൾഫ് എന്ത് ചെയ്യും. കാലാവസ്ഥാ വ്യതിയാനവും എണ്ണ ശേഖരത്തിൽ വരുന്ന കുറവുമൊക്കെ എണ്ണ ഉൽപ്പാദന സമ്പദ് വ്യവസ്ഥയെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗൾഫ് രാജ്യങ്ങൾ പുതിയ കാലത്തേക്ക് തങ്ങളുടെ പദ്ധതികൾ ആസൂത്രണം ചെയ്തു തുടങ്ങി അതിനെ കുറിച്ച് പല വിധ ആലോചനകൾ ഗൾഫ് രാജ്യങ്ങൾ ഗൗരവമായി പരിഗണിക്കുന്നു. എണ്ണ കഴിഞ്ഞാൽ പിന്നെയെന്ത് എന്നത് ഗൾഫിന് മാത്രമല്ല, മലയാളിക്കും മുന്നിലുയരുന്ന ചോദ്യമാണ്.
പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജത്തിലേക്കുള്ള ആഗോള മാറ്റം ഗൾഫ് മേഖലയ്ക്ക് സാമ്പത്തിക മരണമണിയായി തോന്നാം, അവിടെ ഫോസിൽ ഇന്ധന ശേഖരം പരിധിയില്ലാത്ത സമ്പത്തിന്റെ അടിസ്ഥാനമാണ്. എന്നാൽ ലോകത്തിന്‍റെ ഊർജ സ്രോതസ്സ് ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള അനിവാര്യമായ മാറ്റത്തെ ഏറ്റവും കുറഞ്ഞത് ആഭ്യന്തരമായെങ്കിലും സ്വീകരിക്കുകയാണ്.
സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു എ ഇ) തുടങ്ങിയ രാജ്യങ്ങൾ ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് സ്വയം മാറുന്നതിനായി ലോകത്തിലെ തന്നെ ഏറ്റവും വലിയ പുനരുപയോഗിക്കാവുന്ന പവർ പ്ലാന്റുകളിൽ ചിലത് നിർമ്മിക്കുന്നു. ഇത്തരം പദ്ധതികൾ അവരുടെ 2030-ലെ ഉദ്‌വമന (പുറന്തള്ളൽ) ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുമെങ്കിലും, ഇപ്പോൾ, മറ്റ് ഗൾഫ് രാജ്യങ്ങളായ ബഹ്‌റൈൻ, ഒമാൻ, കുവൈറ്റ്, ഖത്തർ എന്നിവർക്കൊപ്പമുള്ള മോശം ഉദ്വമന റെക്കോർഡുള്ള 15 രാജ്യങ്ങളും ഉൾപ്പെടുന്നു.
എണ്ണ കയറ്റുമതിക്ക് ഉള്ളതാണ്
സമ്പദ്‌വ്യവസ്ഥയെ പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജത്തിലേക്ക് മാറ്റുന്നത് പരിസ്ഥിതിയെക്കുറിച്ചുള്ള ഉത്കണ്ഠ കൊണ്ടല്ല. കയറ്റുമതിക്കായി ഫോസിൽ ഇന്ധന ശേഖരം ഉപയോഗത്തിനനുസരിച്ച് ആക്കുകയും അതുവഴി പരമാവധി ലാഭം നേടുകയും ചെയ്യുക എന്നതാണ് ഈ പരിവർത്തനത്തിനുള്ള പ്രധാന പ്രേരകങ്ങളിലൊന്നെന്ന് ഖത്തർ സർവകലാശാലയുടെ സുസ്ഥിര വികസന കേന്ദ്രത്തിലെ റിസർച്ച് അസോസിയേറ്റ് പ്രൊഫസർ മുഹമ്മദ് അൽ സൈദി ഡി ഡബ്ല്യു (DW)വിനോട് പറഞ്ഞു.
സൗദി അറേബ്യ 2020-ൽ, ലോകത്തിലെ എണ്ണയുടെ നാലാമത്തെ വലിയ ഉപഭോക്താവായിരുന്നു, കൂടാതെ ഫോസിൽ വാതകത്തിന്റെ ആറാമത്തെ വലിയ ഉപഭോക്താവുമായിരുന്നു, ഇത് കാരണം വിദേശത്ത് വിപണിക്കായി വളരെ കുറച്ച് മാത്രമാണ് നീക്കി വെക്കുന്നത്.
വർദ്ധിച്ചുവരുന്ന താപനിലയും, ഫോസിൽ ഇന്ധനങ്ങളുടെ അമിതോപയോഗം ബന്ധപ്പെട്ട തീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ ആവൃത്തിയും തീവ്രതയും ഉണ്ടായിരുന്നിട്ടും, എണ്ണയുടെ ആവശ്യം ഏകദേശം 2040 വരെ വർദ്ധിക്കുമെന്ന് പ്രവചിക്കപ്പെടുന്നു. ഒടുവിൽ ആവശ്യം കുറഞ്ഞു കഴിയുമ്പോൾ, ഭൂമിയിൽ ശേഷിക്കുന്ന ഏത് എണ്ണയും ഒരു "ബാധ്യതാ ആസ്തി" (stranded asset) ആയി മാറുമെന്ന് എണ്ണ ഉൽപ്പാദകർ കണക്കാക്കുന്നു. ഇത് അവരുടെ ലാഭമുണ്ടാക്കാനുള്ള അവസരം നഷ്ടമാകുകയും ചെയ്യും.
പുനരുപയോഗിക്കാവുന്ന സമ്പദ്‌വ്യവസ്ഥകളിലേക്കുള്ള ആഭ്യന്തര മാറ്റത്തിനുള്ള മറ്റൊരു പ്രധാന പ്രചോദനം അന്താരാഷ്ട്ര നിക്ഷേപം ആകർഷിക്കുക എന്നതാണെന്ന്, അൽ-സൈദി വിശദീകരിച്ചു. "ഇത് ഇമേജിന് അഥവാ പ്രതിച്ഛായ്ക്ക് വളരെ പ്രധാനമാണ്, പ്രതിച്ഛായ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് പണം എന്നാണ്."
കാലാവസ്ഥാ പ്രതിസന്ധി വീട്ടു പടിക്കലെത്തുമ്പോൾ
എണ്ണ കയറ്റുമതി തുടരുന്നത് ഈ മേഖലയുടെ ഖജനാവ് നിറയ്‌ക്കുമെങ്കിലും, അത് പ്രദേശത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായേക്കാം. സൗദി അറേബ്യയിൽ നിന്നും അയൽരാജ്യങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഫോസിൽ ഇന്ധനങ്ങൾ മറ്റും രാജ്യങ്ങൾ ഉപയോഗിക്കുന്നതിനാൽ ആഗോള താപനില ഇനിയും ഉയരും. അത് ഗൾഫിനെയും ആനുപാതികമായി ബാധിക്കും.
2050-ഓടെ ആഗോളതലത്തിൽ 1.5 ഡിഗ്രി സെൽഷ്യസ് താപനില ഉയരുന്നത് ഗൾഫിൽ നാല് ഡിഗ്രി വർദ്ധനവ് എന്നാണ് അർത്ഥമാക്കുന്നത്. 50 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപ തരംഗങ്ങൾ ഇതിനകം തന്നെ ഈ പ്രദേശത്തെ ബാധിച്ചിട്ടുണ്ട്, കൂടാതെ ശരാശരി താപനില ലോകത്തിന്റെ മറ്റു ഭാഗങ്ങളെക്കാൾ ഈ പ്രദേശത്ത് വളരെ കൂടുതലാണ്.
ചില കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങൾക്ക് കീഴിൽ ഗൾഫിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശരാശരി വേനൽക്കാല താപനില അതിജീവന നിലവാരത്തേക്കാൾ കൂടുതലായിരിക്കും. ഗ്രഹങ്ങൾ ചൂടാകുന്നത് പൊടിക്കാറ്റിനെ കൂടുതൽ വഷളാക്കും, സമുദ്രനിരപ്പ് ഉയരുന്നത് താഴ്ന്ന പ്രദേശങ്ങളെ ബാധിക്കും.
“അവർ ഒരു വൈരുദ്ധ്യത്തിലാണ് നിലകൊള്ളുന്നത്, കാരണം അവർ എണ്ണ വരുമാനത്തെ ആശ്രയിച്ചിരിക്കുന്നു, പക്ഷേ അവരുടെ സ്വന്തം രാജ്യങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ വലിയ അപകടസാധ്യതയിലാണ്,” യുകെയിലെ ന്യൂകാസിൽ സർവകലാശാലയിലെ സുസ്ഥിരതയും സാങ്കേതികവിദ്യയും (sustainability and technology) തമ്മിലുള്ള ബന്ധത്തെ കുറിച്ച് പഠിക്കുന്ന വിസിറ്റിങ് ലോ പ്രൊഫസർ ജോൺ ട്രൂബി പറഞ്ഞു
കാർബൺ സ്വാംശീകരണവും, സംഭരണവും എന്ന ചൂതാട്ടം
ഫോസിൽ ഇന്ധനങ്ങൾ കയറ്റുമതി ചെയ്യുന്നത് തുടരുമ്പോൾ തന്നെ, കാലാവസ്ഥാ നാശത്തിന്റെ അപകടസാധ്യത പരിമിതപ്പെടുത്തുമ്പോൾ തന്നെ, ഈ പ്രദേശം കാർബൺ സ്വാംശീകരിക്കുന്നതിനും സംഭരണത്തിനും വേണ്ടി ശ്രമിക്കുന്നു.
കാർബൺ സ്വാംശീകരണവും സംഭരണവും (Carbon capture and storage സി സി എസ് CCS) സാങ്കേതികവിദ്യ അറിയപ്പെടുന്നത് പോലെ, ഉദ്വമനം തടസ്സപ്പെടുത്തുകയും ഭൂഗർഭത്തിലോ മറ്റ് ഉൽപ്പന്നങ്ങളിലോ സൂക്ഷിക്കുന്ന പ്രക്രിയയാണ് ഇത് വളരെക്കാലമായി എണ്ണ ഉൽപ്പാദകർക്ക് ഈ ലക്ഷ്യത്തിലെത്താൻ സാധിച്ചിട്ടില്ല. കാരണം സൈദ്ധാന്തികമായി ഫോസിൽ ഇന്ധനങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകാതെ ഉപയോഗിക്കാം.
എന്നാൽ പതിറ്റാണ്ടുകൾ നീണ്ട ഗവേഷണങ്ങൾ വിശാലമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു, കാലാവസ്ഥാ പ്രവർത്തകർ ഇത് യഥാർത്ഥ കാലാവസ്ഥാ നടപടികളിൽ നിന്നുള്ള അപകടകരമായ വ്യതിചലനമായി കാണുന്നു.
ഇതുവരെ, ആഗോള ഉദ്‌വമനത്തിന്റെ 0.1% (43 ദശലക്ഷം ടൺ) ത്തിൽ താഴെ മാത്രമാണ് ഇത്തരം സാങ്കേതിക വിദ്യകൾ സ്വാംശീകരിക്കുന്നത്. ബ്ലൂംബെർഗ് പറയുന്നതനുസരിച്ച്, പദ്ധതികളുടെ നിലവിലെ നടപടിക്രമങ്ങൾ 2030 ആകുമ്പോഴേക്കും വെറും അര ശതമാനമായി വർദ്ധിച്ചേക്കാമെന്ന് കണക്കാക്കപ്പെടുന്നു.
എന്നിരുന്നാലും, യുഎഇയിൽ നടക്കുന്ന വാർഷിക യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ ഈ സാങ്കേതികവിദ്യ വ്യാപകമായി ചർച്ച ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. കൂടാതെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റർഗവൺമെന്റൽ പാനൽ (IPCC) 1.5 ഡിഗ്രി വരെ ചൂട് പരിമിതപ്പെടുത്തുന്നതിനുള്ള ആവശ്യമായ നടപടികളിലൊന്നായി ഇതിനെ കുറിച്ച് പറയുന്നുണ്ട്. . COP28 നിയുക്ത പ്രസിഡന്റ് സുൽത്താൻ അൽ-ജാബർ, ചർച്ചകൾക്കുള്ള അജണ്ട നിശ്ചയിക്കുന്ന തന്റെ പ്രസംഗത്തിൽ കാർബൺ സ്വാംശീകരണം, സംഭരണ ശേഷി എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടു.
യൂറോപ്യൻ യൂണിയനും മറ്റ് രാജ്യങ്ങളും ഈ സമീപനത്തെ എതിർത്തു, ഒട്ടുവിദ്യകളല്ല വേണ്ടത്, ഫോസിൽ ഇന്ധനങ്ങൾ ഘട്ടംഘട്ടമായി നിർത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അവർ പറഞ്ഞു
ഗൾഫ് മേഖല വൈവിധ്യവൽക്കരിക്കാൻ ലക്ഷ്യമിടുന്നു
ഒടുവിൽ, പണം ഒഴുകുന്ന ഈ ടാപ്പ് അടക്കേണ്ടി വരും. എണ്ണയുടെ ആവശ്യകത കുറയുന്നത് 15 വർഷത്തിനുള്ളിൽ ഈ മേഖലയുടെ ഖജനാവിനെ ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്) മുന്നറിയിപ്പ് നൽകിയതോടെ, വരുമാനത്തിനുള്ള ബദൽ മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ഗൾഫ് രാജ്യങ്ങളിൽ പുരോഗമിക്കുകയാണ്.
സൗദി അറേബ്യ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദനത്തിലാണ് പുതിയ സമ്പദ് വ്യവസ്ഥയുടെ നാഡീവ്യൂഹത്തെ കാണുന്നത്. അതോടൊപ്പം യുഎഇയുമായി ചേർന്ന് അലൂമിനിയം പോലെയുള്ള പുനരുൽപ്പാദിപ്പിക്കാവുന്ന ചരക്ക് ഉൽപാദനത്തിന്റെ വ്യവസായം കെട്ടിപ്പടുക്കുന്നു. സുസ്ഥിരമല്ലാത്ത , പ്ലാസ്റ്റിക്, പെട്രോകെമിക്കൽ ഉൽപാദനത്തിനായി ഹൈഡ്രോകാർബണുകൾ ഉപയോഗിക്കാൻ തുടങ്ങുന്നു.
സൗരോർജ്ജം കയറ്റുമതി ചെയ്യുന്നത് വലിയ സാമ്പത്തിക അവസരമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗൾഫ് രാജ്യങ്ങളിൽ, സൗരോർജ്ജം ഘടിപ്പിച്ച ഓരോ ചതുരശ്ര മീറ്റർ സ്ഥലത്തിനും ഓരോ വർഷവും 1.1 ബാരൽ എണ്ണയുടെ അതേ ഊർജ്ജം ലഭിക്കും.
മറ്റ് രാജ്യങ്ങൾ ദുബായിയുടെ വൈവിധ്യവൽക്കരണ മാതൃക പകർത്താൻ നോക്കുന്നു, അവിടെ ഫോസിൽ ഇന്ധനങ്ങൾ ഇപ്പോൾ അതിന്റെ വരുമാനത്തിന്റെ അഞ്ച് ശതമാനം മാത്രമാണ്. അൽ-സെയ്ദിയുടെ അഭിപ്രായത്തിൽ, വരുമാനത്തിലെ ഭൂരിപക്ഷവും ടൂറിസത്തിൽ നിന്നും സമ്പന്നരായ കുടിയേറ്റക്കാരിൽ നിന്നും നിക്ഷേപകരിൽ നിന്നുമാണ് ലഭിക്കുന്നത്.
ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ഏറ്റവും വലിയ ലക്ഷ്യങ്ങളിലേക്ക് കടക്കുന്നത് ഒമാനാണ്. 2017-ൽ അതിന്റെ ജിഡിപിയുടെ 39% എണ്ണയുടേതായിരുന്നു, എന്നാൽ ടൂറിസം, ലോജിസ്റ്റിക്‌സ്, നിർമ്മാണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 2040 ഓടെ ഇത് 8.4% ആയി കുറയ്ക്കാൻ പദ്ധതിയിടുന്നു.
ഫോസിൽ ഇന്ധനങ്ങളില്ലാത്ത ഭാവിയിലേക്കുള്ള പരിവർത്തനത്തിന് ധനസഹായം നൽകുന്നതിന് ഗൾഫ് രാജ്യങ്ങൾ അവരുടെ ഫോസിൽ ഇന്ധന ശേഖരം ചൂഷണം ചെയ്യുന്നത് ഈ മേഖലയിലുടനീളമുള്ള ഇതിലെ വ്യത്യസ്ത ലക്ഷ്യത്തെ ആശ്രയിച്ചിരിക്കുന്നു.രിസ്ഥിതി പ്രവർത്തകർക്കും മനുഷ്യാവകാശ പ്രവർത്തകർക്കും ഈ വിരോധാഭാസം നിലനിൽക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us