scorecardresearch
Latest News

ഓരോ യാത്രയ്ക്കും 5 ലക്ഷം രൂപയും രഹസ്യ കോഡും: ലഹരിമരുന്നുമായി മദർഷിപ്പ് ഇന്ത്യയിലെത്തിയത് എങ്ങനെ?

വൻതോതിൽ മെത്താംഫെറ്റാമൈൻ പിടിച്ചെടുത്തത് ലഹരിമരുന്ന് വിപണിയിലെ അതിന്റെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് സൂചിപ്പിക്കുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. മഹേന്ദ്രർ സിങ് തയാറാക്കിയ റിപ്പോർട്ട്

pakistan, drugs in india, smuggling drugs, pakistan news, kochi, drug case, kerala, ie malayalam
ഫൊട്ടൊ: ഇന്ത്യൻ എക്സ്പ്രസ്

ന്യൂഡൽഹി: കൊച്ചി ആഴക്കടലിൽ നിന്നു കോടികൾ വിലവരുന്ന ലഹരിമരുന്നാണ് എന്‍ബിസി-നേവി സംയുക്ത പരിശോധനയില്‍ കഴിഞ്ഞ മേയ് 13ന് പിടികൂടിയത്. കുപ്രസിദ്ധ ഹാജി സലിം മയക്കുമരുന്ന് കാർട്ടലിൽ അംഗമായ പാക്കിസ്ഥാൻ പൗരനായ സുബൈർ ദേരക്ഷാന്ദെഹ് (29)നെ ലഹരിമരുന്നുകേസിൽ പിടികൂടുകയും ചെയ്തിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി സുബൈർ ആണ് ഇവ വിതരണം ചെയ്യുന്നത്.

ഇന്ത്യ, ആഫ്രിക്ക, ഇന്തോനേഷ്യ, മാലിദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ ഏകദേശം 20 ദിവസമാണ് നീണ്ടുനിൽക്കുന്നത്. ഓരോ സന്ദർശനത്തിനും ലഭിക്കുന്നത് 5 ലക്ഷം രൂപ. മേയ് 13ന് അത്തരത്തിൽ ഇന്ത്യയിലേക്കുള്ള യാത്രക്കിടെയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ഇന്ത്യൻ നാവികസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ലഹരികടത്ത് പിടികൂടിയത്.

132 ബാഗുകളുമാണ് സുബൈറിന്റെ കൈയിൽനിന്നു ലഭിച്ചത്. 2,525 കിലോഗ്രാം ലഹരിമരുന്നാണ് പിടിച്ചെടുത്തത്. ഏകദേശം 25,000 കോടി രൂപ വിലമതിക്കുന്ന ലഹരിവേട്ടയാണിത്. നിയമവിരുദ്ധമായ ലഹരിമരുന്ന് വിപണിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത മികച്ച ഗുണനിലവാരമുള്ള മെത്താംഫെറ്റാമൈൻ ആണിതെന്ന് ഒരു എൻസിബി ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.

“പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിന്നുള്ള സുബൈർ, നിരവധി കപ്പലുകളും ബോട്ടുകളും ഉള്ള വ്യവസായിയ്ക്ക് ഒപ്പമായിരുന്നു ജോലി ചെയ്തിരുന്നത്. സലിമിന്റെ അടുത്ത സഹായിയാണ് ഈ വ്യവസായി. ഈ ചരക്ക് ഇന്ത്യയിൽ എത്തിക്കാൻ അവർ സുബൈറിനോട് ആവശ്യപ്പെട്ടു. ഇന്ത്യയിലെത്തിയ ശേഷം, ചിലർ ബോട്ടുകളിൽ വന്ന് ഒരു കോഡ് പങ്കിടുമെന്നും അതിനുശേഷം അവർക്ക് ചരക്ക് കൈമാറാനും അവർ സുബൈറിനോട് ആവശ്യപ്പെട്ടു. അവർ പിന്നീട് ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിലേക്ക് ലഹരിമരുന്ന് വിതരണം ചെയ്യും.

പാക്കിസ്ഥാനിലെ പാസ്നിയിൽ നിന്നുള്ളയാളാണ് സലീമെന്നും ഇന്റലിജൻസ് വിവരപ്രകാരം പ്രകാരം കറാച്ചി ആയിരുന്നു അവസാനത്തെ ലൊക്കേഷനെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

“മേഖലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് കടത്തുകാരിൽ ഒരാളാണ് സലിം. ഇയാൾ അഫ്ഗാനിസ്ഥാനിൽ നിന്ന് നിരോധിത മരുന്നുകൾ വാങ്ങി തന്റെ ലാബുകളിൽ അത് പ്രൊസസ് ചെയ്യുകയും ബലൂചിസ്ഥാൻ മേഖലയിൽ രഹസ്യമായി പ്രവർത്തിക്കുകയും ചെയ്യുന്നു. പ്രൊസസ് ചെയ്ത മരുന്നുകൾ ( ഹെറോയിൻ, മെത്താംഫെറ്റാമൈൻ ) ഈ ലാബുകളിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടൽ മാർഗങ്ങളിലൂടെ കടത്തും. ഓരോ കയറ്റുമതിക്കും സാധാരണയായി 1,500-2,500 കിലോഗ്രാം ഭാരം വരും. സലിമിന്റെ ലാബുകളിൽ നിന്നു എത്തിക്കുന്ന ഇവയിൽ ‘555’, ‘999’, ‘പറക്കുന്ന കുതിര’, ‘സ്കോർപിയോൺ’ എന്നിങ്ങനെ ബ്രാൻഡ് ചെയ്ത ചിഹ്നങ്ങൾ ഉണ്ടാകും,”ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഓപ്പറേഷൻ

മദർഷിപ്പിനെക്കുറിച്ച് ബ്യൂറോയ്ക്ക് സൂചന ലഭിച്ചതായി മേയ് 13ലെ ഓപ്പറേഷനെക്കുറിച്ച് എൻസിബി ഉദ്യോഗസ്ഥൻ പറഞ്ഞു. എൻസിബിയിലെയും നാവികസേനയിലെയും ഉദ്യോഗസ്ഥർ സ്ഥാപിച്ച കെണിയിലൂടെ അവരെ അന്താരാഷ്ട്ര സമുദ്രത്തിലും സുബൈറിലും മുങ്ങുന്ന കപ്പലിലേക്കും നയിച്ചു.

വിവരത്തെതുടർന്ന് മദർഷിപ്പിനെ കൊച്ചി തീരത്തെ അന്താരാഷ്ട്ര സമുദ്രത്തിൽ വച്ച് പിടികൂടി. അതിന് കേടുപാടുകൾ സംഭവിക്കുകയും മുങ്ങി പോകാനും തുടങ്ങി. പക്ഷേ ലഹരിമരുന്നുകൾ പിടികൂടാൻ സാധിച്ചു. ഒരു ജിപിഎസ് ട്രാക്കറും വീണ്ടെടുത്തു. ഇറാൻ അതിർത്തിയോട് ചേർന്നുള്ള പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ തുറമുഖ പട്ടണമായ ജിവാനിയിൽ നിന്നാണ് ഇവയുടെ ഉറവിടം.

ഇറാൻ അതിർത്തിയിൽ നിന്ന് ആരംഭിച്ച മദർഷിപ്പ് കൊച്ചിക്ക് സമീപം എത്തിയതിന് ശേഷം ചരക്ക് സ്വീകരിക്കാൻ ചെറുബോട്ടുകൾക്കായി കാത്തിരിക്കുകയായിരുന്നുവെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായത്. മദർഷിപ്പുകൾ അന്താരാഷ്‌ട്ര സമുദ്രത്തിൽ മാത്രമേ സഞ്ചരിക്കുകയുള്ളൂവെന്ന് വൃത്തങ്ങൾ പറഞ്ഞു.

“മുമ്പ് ചില മയക്കുമരുന്ന് ചരക്കുകൾ കാർട്ടൽ പിടിച്ചെടുത്തപ്പോൾ, ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്നത് ശ്രദ്ധയിൽപെട്ടിരുന്നു. 1000 ലൈവ് റൗണ്ടുകളും 300 കിലോ ഹെറോയിൻ ചരക്കുകളും എകെ 47നും പിടിച്ചെടുത്തു.

ഹാജി സലിം കാർട്ടലിന്റെ മയക്കുമരുന്ന് കടത്ത് ശ്രമങ്ങൾ എൻസിബി നേരത്തെ തകർത്തിട്ടുണ്ടെങ്കിലും, ഒരു ഇന്ത്യൻ ഏജൻസി ഒരു മദർഷിപ്പ് തടയുന്നത് ഇതാദ്യമാണ്. ‘ഓപ്പറേഷൻ സമുദ്രഗുപ്തിന്റെ’ ഭാഗമായിരുന്നു ഈ പിടിച്ചെടുക്കൽ. 2022 ജനുവരിയിൽ എൻസിബി ആരംഭിച്ച ഈ ഓപ്പറേഷൻ അഫ്ഗാനിസ്ഥാനിൽ നിന്ന് ഉത്ഭവിക്കുന്ന ലഹരിമരുന്നിന്റെ കടലിലൂടെയുള്ള കടത്ത് ലക്ഷ്യമിടുന്നു. കഴിഞ്ഞ 1.5 വർഷത്തിനിടെ തെക്കൻ റൂട്ടിലൂടെയുള്ള കടൽ കടത്തുമായി ബന്ധപ്പെട്ട് എൻസിബി നടത്തുന്ന മൂന്നാമത്തെ വലിയ പിടിച്ചെടുക്കലാണിത്.

വൻതോതിൽ മെത്താംഫെറ്റാമൈൻ പിടിച്ചെടുത്തത് മരുന്ന് വിപണിയിൽ അതിന്റെ വർദ്ധിച്ചുവരുന്ന ഡിമാൻഡ് കാണിക്കുന്നതായി എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു. “ഈ പദാർത്ഥം കഞ്ചാവിന് പകരമായി വേഗത്തിൽ പ്രവർത്തിക്കുന്നു. മെത്താംഫെറ്റാമൈൻ കൊക്കെയ്നേക്കാൾ വിലകുറഞ്ഞതാണ്. അതിനാൽ പാവപ്പെട്ടവരുടെ കൊക്കെയ്ൻ എന്നും അറിയപ്പെടുന്നു. ദക്ഷിണേന്ത്യയിൽ മെത്താംഫെറ്റാമൈൻ പിടിച്ചെടുക്കലിന്റെ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്,” വൃത്തങ്ങൾ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: How pak national sailed to india with a mothership full of drugs