ലോക്ക്ഡൗണിലൂടെ രാജ്യത്ത് ഒഴിവായത് 14-29 ലക്ഷം അണുബാധയും 37,000-71,000 മരണവും

കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് 6088 പേർക്കാണ് സ്ഥിരീകരിച്ചത്, 148 മരണങ്ങളും റിപ്പോർട്ട് ചെയ്തു

coronavirus, coronavirus cases, കൊറോണ വൈറസ്, coronavirus cases in delhi, കോവിഡ്-19, delhi coronavirus, രോഗബാധിതരുടെ എണ്ണം, മരണനിരക്ക്, delhi coronavirus cases, maharashtra coronavirus, mp coronavirus, tamil nadu coronavirus cases, punjab coronavirus, rajasthan coronavirus cases, delhi corona cases, west bengal coronavirus, mp coronavirus cases, up coronavirus cases, karnataka coronavirus cases, india covid lockdown latest news

ന്യൂഡൽഹി: പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയ ദിവസമായിരുന്നു ഇന്നലെ. വെള്ളിയാഴ്ചയാണ് രാജ്യത്തും സംസ്ഥാനത്തും ഇതുവരെ ഏറ്റവും കൂടുതൽ ആളുകൾക്ക് അണുബാധ കണ്ടെത്തിയത്. രാജ്യത്താകമാനം ഇന്നലെ 6088 പേർക്കാണ് സ്ഥിരീകരിച്ചത്. അതേസമയം, വൈറസിന്റെ വ്യാപനം തടയുന്നത് ഫലപ്രദമായിരുന്നുവെന്നാണ് സർക്കാർ വാദം. രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിലൂടെ 14 മുതൽ 29 ലക്ഷം അണുബാധയും 37,000 മുതൽ 71,000 മരണങ്ങളും ഒഴിവാക്കപ്പെട്ടുവെന്ന് സർക്കാർ പറയുന്നു. പല കമ്പനികളുടെയും സ്വതന്ത്ര ഏജൻസികളുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.

കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് 148 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കൊറോണ വൈറസ് മൂലം ഇതുവരെ മരിച്ചവരുടെ എണ്ണം 3583ൽ എത്തി. 6088 പുതിയ കേസുകൾ കൂടി ചേർന്നതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,18,447 ആയി.

Also Read: 230 ട്രെയിനുകളിലെ എല്ലാ ക്ലാസ്സുകളിലേക്കും റിസർവേഷൻ ആരംഭിച്ചതായി റെയില്‍വേ

നീതി ആയോഗ് അംഗമായ (ആരോഗ്യം) ഡോ. വി.കെ.പോൾ പറയുന്നത് പ്രധാനമന്ത്രിയുടെ ലോക്ക്ഡൗൺ തീരുമാനം നേരത്തെയും സമയബന്ധിതവുമായിരുന്നെന്നാണ്. രാജ്യം അത് ഫലപ്രദമായി നടപ്പാക്കിയ രീതി രാജ്യാന്തര സമൂഹത്തിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ലോക്ക്ഡൗൺ ഒന്നും രണ്ടും ഘട്ടത്തിന്റെ നേട്ടമെന്താണെന്ന് ഇപ്പോൾ നമുക്ക് കാണാനാകും. കാരണം ഈ നേട്ടങ്ങൾ വൈകി മാത്രം അറിയാൻ സാധിക്കുന്നതാണ്. യാത്രാ നിയന്ത്രണങ്ങൾ, സാമൂഹിക അകലം പാലിക്കൽ, ആളുകളെയും സംസ്ഥാന സർക്കാരുകളെയും അണിനിരത്തൽ (പ്രതിരോധ പ്രവർത്തനങ്ങളിൽ) തുടങ്ങി മൊത്തത്തിലുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇന്ത്യയുടെ ലോക്ക്ഡൗൺ നടപ്പാക്കിയത്. വ്യാപനമുണ്ടാകുവാൻ സാധ്യതയുള്ള എല്ലാ ശൃംഖലകളും ഇല്ലാതാക്കാൻ ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്തു,” ഡോ. വി.കെ.പോൾ പറഞ്ഞു.

Also Read: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്കായി വിപുലമായ ഒരുക്കങ്ങൾ; ജൂൺ ഒന്ന് മുതൽ കോളേജുകൾ തുറന്ന് പ്രവർത്തിക്കും

ഏപ്രിൽ 3 വരെ പുതിയ കേസുകളുടെ വളർച്ചാ നിരക്ക് 22.6% എന്ന തോതിൽ വർധിച്ചുകൊണ്ടിരുന്നു. ഇത് ക്രമാതീതവുമായിരുന്നു. ഏപ്രിൽ 4 ന് ശേഷം വളർച്ചയുടെ മന്ദഗതി വ്യക്തമാണ്, ഇത് 5.5% ആയി കുറഞ്ഞു. രാജ്യം വൈറസിന്റെ വലിയ രീതിയിലുള്ള വളർച്ച തടഞ്ഞുവെന്ന് ഇത് കാണിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്ക്ഡൗണിലൂടെ 14 മുതൽ 29 ലക്ഷം അണുബാധയും 37,000 മുതൽ 71,000 മരണങ്ങളും ഒഴിവാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്ക്ഡൗണിന് മുമ്പ് മഹാമാരി ഇരട്ടിയാകാൻ വേണ്ടി വന്നിരുന്ന സമയം 3.5 ദിവസമായിരുന്നു. ഇപ്പോൾ അത് 13.3 ദിവസമായി കുറഞ്ഞു. അതേസമയം, ലോക്ക്ഡൗൺ അധികകാലം നീട്ടികൊണ്ടുപോകാൻ സാധിക്കില്ലെന്നും ഡോ.പോൾ വ്യക്തമാക്കുന്നു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ജനങ്ങളുടെയും ശ്രമഫലമായിട്ടാണ് വൈറസിന്റെ വ്യാപനം നിയന്ത്രിക്കാൻ സാധിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്ന ആകെ കോവിഡ്-19 കേസുകളുടെ 60 ശതമാനം അഞ്ച് നഗരങ്ങളിലാണ് (മുംബൈ, അഹമ്മദാബാദ്, പൂനെ, ഡൽഹി, കൊൽക്കത്ത) 70 ശതമാനം പത്ത് നഗരങ്ങളിലാണ്. ഇത് ലോക്ക്ഡൗണിന്റെ ഒരു ഫലമാണ്. മരണനിരക്ക് നോക്കിയാൽ ആകെ മരിച്ചവരുടെ 80 ശതമാനം അഞ്ച് സംസ്ഥാനങ്ങളിലാണ് (മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ഡൽഹി). മരിച്ചവരിൽ 95 ശതമാനം ആളുകളും പത്ത് സംസ്ഥാനങ്ങളിൽ നിന്നാണ് (മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ, ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക).

“മരുന്നും വാക്സിനുമില്ലാതെ ഒരു മഹാമാരിക്കെതിരെ പോരാടുമ്പോൾ ചില ഘട്ടങ്ങളിൽ ആവശ്യമായ ഒരു നടപടിയാണ് ലോക്ക്ഡൗൺ. എന്നാൽ ഇത് ഒരു പരിധിയില്ലാതെ തുടരാനാവില്ല, നമ്മുടെ ഉപജീവനമാർഗം അപകടത്തിലാണ്. നമ്മൾ ഒരു സന്തുലിതാവസ്ഥ സൃഷ്ടിക്കണം. ലോക്ക്ഡൗൺ ഒരു പ്രത്യേക ഉദ്ദേശ്യത്തിനായിരുന്നു, അത് ഒരു പരിധി വരെ നേടുകയും ചെയ്തു. ഇനിയും കൈ കഴുകൽ, സാമൂഹിക അകൽച്ച തുടങ്ങിയവയിൽ നാം തുടരണം,” ഡോ.പോൾ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: How lockdown has averted coronavirus infection and death toll

Next Story
വിവാഹം നടത്താം, പക്ഷേ ചുംബിക്കാൻ പാടില്ല
The moderation of comments is automated and not cleared manually by malayalam.indianexpress.com