scorecardresearch

ഉത്തരേന്ത്യയിലെ നിര്‍ത്താതെ പെയ്യുന്ന മഴ; ഡല്‍ഹിയിലെ വെള്ളക്കെട്ട് ജനങ്ങളെ ദുരിതത്തിലാക്കാന്‍ കാരണം

യമുന നദിയിലെ ജലനിരപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതോടെ ഡല്‍ഹിയില്‍ ജനങ്ങള്‍ ദുരിതത്തിലാണ്.

യമുന നദിയിലെ ജലനിരപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതോടെ ഡല്‍ഹിയില്‍ ജനങ്ങള്‍ ദുരിതത്തിലാണ്.

author-image
WebDesk
New Update
ഡല്‍ഹി, വെള്ളക്കെട്ട്, യമുന, ഐഇ മലയാളം

ഫൊട്ടോ- എഎന്‍ഐ

ന്യൂഡല്‍ഹി: യമുന നദിയിലെ ജലനിരപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതോടെ ഡല്‍ഹിയില്‍ ജനങ്ങള്‍ ദുരിതത്തിലാണ്. ഹത്‌നികുണ്ഡ് അണക്കെട്ടില്‍ നിന്നുള്ള വെള്ളം നിയന്ത്രിത വേഗതയില്‍ തുറന്നുവിടണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.

എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?

Advertisment

യമുനയുടെ നദീതട സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ശനിയാഴ്ച മുതല്‍ കനത്ത മഴയാണ്. ആഴ്ചയുടെ അവസാനം ഡല്‍ഹിയില്‍ കനത്ത മഴ പെയ്തിരുന്നു. എന്നാല്‍ ഇതിനുശേഷം നഗരത്തില്‍ കനത്ത മഴ ഉണ്ടായിട്ടില്ലെങ്കിലും, ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ടിലേക്ക് വെള്ളം തുറന്നുവിടുന്നതാണ് യമുനയിലെ ജലനിരപ്പ് ഉയരാന്‍ കാരണമായത്.

publive-image
Advertisment

മണ്‍സൂണ്‍ അല്ലാത്ത മാസങ്ങളില്‍ സാധാരണയായി 352 ക്യുസെക്സ് ആണ് ഇങ്ങനെ തുറന്നുവിടുന്ന ജലത്തിന്റെ അളവ്. വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ചൊവ്വാഴ്ച പരമാവധി 3.59 ലക്ഷം ക്യുസെക്സിലെത്തി. രണ്ട് മണിക്കൂറോളം ഇത് ഈ നിലയില്‍ തുടര്‍ന്നുവെന്ന് കേന്ദ്ര ജല കമ്മീഷന്‍ അറിയിച്ചു.

വെള്ളം തുറന്നുവിട്ടില്ലെങ്കില്‍ എന്ത് സംഭവിക്കും?

ഡാമുകളില്‍ നിന്ന് വ്യത്യസ്തമായി ഒരു ബാരേജിന് വെള്ളം സംഭരിക്കാന്‍ കഴിയില്ല. താഴോട്ടും കനാലുകളിലേക്കും തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് നിയന്ത്രിക്കാന്‍ മാത്രമേ ഇതിന് കഴിയൂ. ഹരിയാന ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പ്രദേശങ്ങള്‍ ഇതിനകം വെള്ളപ്പൊക്കത്തെ നേരിടുകയാണ്.

Rain Updates Delhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: