‘മോദി എത്ര നല്ലവന്‍’; സെല്‍ഫി പങ്കുവച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

ജി-20 ഉച്ചകോടിയിൽ വച്ചാണ് മോദിയും മോറിസണും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്

Narendra Modi and Morison

ന്യൂഡൽഹി:  ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. നരേന്ദ്ര മോദിക്കൊപ്പമുള്ള സെല്‍ഫി പങ്കുവച്ചാണ് മോറിസണ്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ പുകഴ്ത്തിയിരിക്കുന്നത്. ‘മോദി എത്ര നല്ലവന്‍’ എന്ന് മോറിസണ്‍ ട്വീറ്റ് ചെയ്തു. ഹിന്ദിയിലാണ് മോറിസണ്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ജി 20 ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും തമ്മിലുള്ള സൗഹൃദ നിമിഷം. ഒസാക്കയില്‍ നടന്ന ജി 20 ഉച്ചകോടി ഇന്ന് സമാപിച്ചു. ലോക നേതാക്കള്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ നരേന്ദ്ര മോദി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read Also: മോദി തിരഞ്ഞെടുപ്പിൽ ജയിച്ചത് നുണകൾ കൊണ്ട്: രാഹുൽ ഗാന്ധി

തിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ഇരു നേതാക്കളും കഴിഞ്ഞ മാസം പരസ്പരം അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. പരസ്പര സഹകരണത്തോടെ ഇരു രാജ്യങ്ങളും മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രിമാര്‍ പറയുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഉച്ചകോടിയിലും ഇരു നേതാക്കളും സൗഹൃദ സംഭാഷണം നടത്തിയതും ചിത്രം പങ്കുവച്ചതും.

ഓസ്‌ട്രേലിയയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ തോല്‍പ്പിച്ചാണ് സ്‌കോട്ട് മോറിസണ്‍ നേതൃത്വം നല്‍കുന്ന ലിബറല്‍ സഖ്യം അധികാരത്തിലെത്തിയത്. മേയ് 19 നാണ് മോറിസണ്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ജി-20 ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ചൈനയുമായി വ്യാപാരം ബന്ധം തുടരാന്‍ ധാരണയായി. അതേസമയം, നരേന്ദ്ര മോദി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ഒസാക്ക ഉച്ചക്കോടിയില്‍ ചര്‍ച്ച നടത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ചര്‍ച്ചയ്ക്ക് ഇന്ത്യ തയ്യാറായില്ല.

മോറിസന്റെ ട്വീറ്റ് നരേന്ദ്ര മോദി റിട്വീറ്റ് ചെയ്തിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനെ കുറിച്ച് സംസാരിച്ചു എന്ന് മോദി ട്വീറ്റിൽ കുറിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: How good is modi australian pm tweets about indian pm narendra modi

The moderation of comments is automated and not cleared manually by malayalam.indianexpress.com