scorecardresearch

റേഷൻ കടകളിൽ ഇനി വരിനിൽക്കേണ്ട; ബിഹാറിൽ 'ഗ്രെയിൻ എടിഎമ്മുകൾ' വരുന്നു

ബാങ്ക് എടിഎമ്മുകൾക്ക് സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് മെഷീനുകളാണിവ. അരിയും ഗോതമ്പുമാണ് പ്രധാനമായും ഇതിലൂടെ വിതരണം ചെയ്യുന്നത്

ബാങ്ക് എടിഎമ്മുകൾക്ക് സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് മെഷീനുകളാണിവ. അരിയും ഗോതമ്പുമാണ് പ്രധാനമായും ഇതിലൂടെ വിതരണം ചെയ്യുന്നത്

author-image
Santosh Singh
New Update
Grain ATM

ഗ്രെയിൻ എടിഎം

പട്ന: ബാങ്ക് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത് പോലെ ഇനി റേഷൻ വിഹിതവും മെഷീനിലൂടെ ലഭ്യമാകും. പൊതുവിതരണ സമ്പ്രദായം കൂടുതൽ സുതാര്യമാക്കുന്നതിനും ഗുണഭോക്താക്കൾക്ക് റേഷൻ കടകൾക്ക് മുന്നിൽ മണിക്കൂറുകളോളം വരിനിൽക്കുന്നത് ഒഴിവാക്കുന്നതിനുമായി 'ഗ്രെയിൻ എടിഎം' അഥവാ 'അന്നപൂർത്തി' പദ്ധതിക്ക് ബിഹാർ സർക്കാർ തുടക്കമിടുന്നു.

Advertisment

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ തലസ്ഥാനമായ പട്നയിൽ മൂന്ന് മെഷീനുകൾ സ്ഥാപിക്കാൻ സർക്കാർ അനുമതി നൽകി. പൈലറ്റ് പ്രോജക്റ്റ് വിജയകരമായാൽ സംസ്ഥാനത്തുടനീളം ഈ സംവിധാനം വ്യാപിപ്പിക്കാനാണ് തീരുമാനം.

Also Read: യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാർ ഇന്ത്യയുടെ നിർമ്മാണ മേഖലയ്ക്ക് പുത്തൻ ഉണർവാകും: പിയൂഷ് ഗോയൽ

എന്താണ് ഗ്രെയിൻ എടിഎം?

ബാങ്ക് എടിഎമ്മുകൾക്ക് സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് മെഷീനുകളാണിവ. അരിയും ഗോതമ്പുമാണ് പ്രധാനമായും ഇതിലൂടെ വിതരണം ചെയ്യുന്നത്. ലോക ഭക്ഷ്യ പദ്ധതിയുടെ സഹകരണത്തോടെയാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. വെറും 5 മിനിറ്റിനുള്ളിൽ 50 കിലോ ധാന്യം വരെ വിതരണം ചെയ്യാൻ ഈ മെഷീന് സാധിക്കും. 

ഇത് ഗുണഭോക്താക്കളുടെ കാത്തിരിപ്പ് സമയം ഏകദേശം 70 ശതമാനത്തോളം കുറയ്ക്കും. ബാങ്ക് എടിഎമ്മുകൾ പോലെ ഏതുസമയത്തും പ്രവർത്തിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. വൈദ്യുതി തടസം ബാധിക്കാതിരിക്കാൻ സോളാർ പാനലുകൾ വഴി ഇവ പ്രവർത്തിപ്പിക്കാം.

Also Read: അജിത് പവാറിന് പിൻഗാമി ആര്? മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എൻസിപി നേതാക്കൾ

റേഷൻ കാർഡുടമകൾക്ക് അവരുടെ റേഷൻ കാർഡോ ആധാർ കാർഡോ ഉപയോഗിച്ച് ഗ്രെയിൻ എടിഎമ്മിൽ നിന്ന് ധാന്യം കൈപ്പറ്റാം. ഗുണഭോക്താവ് മെഷീനിൽ കാർഡ് സ്വൈപ്പ് ചെയ്യുകയോ ആധാർ നമ്പർ നൽകുകയോ ചെയ്യണം. തുടർന്ന് ആധാർ അധിഷ്ഠിത ബയോമെട്രിക് (വിരലടയാളം) പരിശോധന പൂർത്തിയാക്കണം. 

ആവശ്യമായ ധാന്യത്തിന്റെ അളവ് മെഷീൻ സ്ക്രീനിൽ തിരഞ്ഞെടുക്കാം. ധാന്യം വിതരണം ചെയ്തുകഴിഞ്ഞാൽ ഉടൻ തന്നെ ഗുണഭോക്താവിന്റെ ഫോണിൽ സന്ദേശം എത്തുകയും വിവരങ്ങൾ റേഷൻ ഡാറ്റാബേസിൽ അപ്‌ഡേറ്റ് ചെയ്യപ്പെടുകയും ചെയ്യും. കൂടെ ഒരു സ്ഥിരീകരണ സ്ലിപ്പും മെഷീനിൽ നിന്ന് ലഭിക്കും.

Also Read: തിരുപ്പതി ലഡ്ഡു വിവാദം; മൃഗക്കൊഴുപ്പില്ല, നെയ്യിന് പകരം ഉപയോഗിച്ചത് സിന്തറ്റിക് മിശ്രിതമെന്ന് സിബിഐ

റേഷൻ അളവിൽ കുറവ് വരുത്തുക, കരിഞ്ചന്തയിൽ മറിച്ചുവിൽക്കുക തുടങ്ങിയ പരാതികൾക്ക് ഈ പുതിയ സംവിധാനം പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃത്യമായ അളവിൽ ധാന്യം ലഭിക്കുന്നുവെന്ന് മെഷീൻ ഉറപ്പാക്കുന്നു. ബിഹാറിലെ 8.5 കോടിയിലധികം വരുന്ന മുൻഗണനാ വിഭാഗക്കാർക്ക് ഈ പദ്ധതി വലിയ ആശ്വാസമാകും.

ഒഡീഷ ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിൽ നിലവിൽ ഈ പദ്ധതി വിജയകരമായി പരീക്ഷിച്ചു വരികയാണ്. നഗരപ്രദേശങ്ങളിൽ ആരംഭിച്ച് പിന്നീട് പഞ്ചായത്ത് തലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ലക്ഷ്യം.

Read More: വിവരവകാശ നിയമം പുനഃപരിശോധിക്കണമെന്ന് സാമ്പത്തിക സർവേ

Bihar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: