/indian-express-malayalam/media/media_files/uploads/2017/12/BABARI-MASJID-_09c739de-2536-11e7-a4a0-8e0501b9fa54.jpg)
ബാബറി മസ്ജിദ് തകര്‍ത്തതിന് 10 ദിവസം കഴിഞ്ഞ് നിയമിക്കപ്പെട്ട ലിബര്‍ഹാന്‍ കമ്മിഷന്‍ 2009 ജൂണ്‍ 30നാണ് അന്വേഷണ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് മുമ്പാകെ സമര്‍പ്പിച്ചത്. മുന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന മന്‍മോഹന്‍ സിങ് ലിബര്‍ഹാന്‍ നയിച്ച സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം 1992 ഡിസംബര്‍ 5ന് 5000ത്തോളം വരുന്ന കര്‍സേവകര്‍ താണ്ഡവമാടിയപ്പോള്‍ ബാബറി മസ്ജിദ് മുമ്പില്‍ നിലയുറപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ വെറും നോക്കുകുത്തികളായി മാറുകയായിരുന്നു.
അയോധ്യ പ്രദേശത്ത് അന്ന് ഉണ്ടായിരുന്നത് 75,000 മുതല്‍ 1.5 ലക്ഷം വരെ കര്‍സേവകരായിരുന്നു. ഇവരെ നേരിടാന്‍ 35 കമ്പനി സായുധ സേന, 195 കമ്പനി പാരാമിലിട്ടറി ഫോഴ്സ്, നാല് കമ്പനി സിആര്‍പിഎഫ് ജവാന്മാര്‍, 15 ടിയര്‍ ഗ്യാസ് സംഘം, 15 പൊലീസ് ഇന്‍സ്പെക്ടര്‍മാര്‍, 30 പൊലീസ് സബ് ഇന്‍സ്പെക്ടര്‍മാര്‍, 2300 പൊലീസ് കോണ്‍സ്റ്റബിളുമാര്‍ എന്നിവരാണ് ഒന്നരലക്ഷം വരുന്ന കര്‍സേവകരെ തടയാന്‍ നിലയുറപ്പിച്ചത്.
ലിബര്‍ഹാന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം രാവിലെ 10.30 ഓടെ എൽ.കെ.അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും മറ്റ് നേതാക്കളും സന്ന്യാസിമാരും സ്ഥലത്തെത്തി. 20 മിനിറ്റോളം അവിടെ തുടര്‍ന്ന നേതാക്കള്‍ മതപ്രഭാഷകര്‍ സംസാരിക്കുന്ന രാം കദ കുഞ്ചിലേക്ക് നീങ്ങി. 12 മണിയോടെ കാവല്‍ സൈന്യത്തെ കബളിപ്പിച്ച് കൗമാരക്കാരനായ ഒരു കര്‍സേവകന്‍ മസ്ജിദിന്റെ താഴികകുടത്തിന് മുകളിലേക്ക് പിടിച്ചുകയറി. 150ഓളം വരുന്ന മറ്റ് കര്‍സേവകരും ഇയാളെ പിന്തുടര്‍ന്ന് മസ്ജിദിന് മുകളിലേക്ക് ഇരച്ചുകയറി പിക്കാസുകളും ഇരുമ്പുദണ്ഡും വലിയ ചുറ്റികയും, മണ്‍വെട്ടിയും ഉപയോഗിച്ച് മസ്ജിദ് വെട്ടിപ്പൊളിക്കാന്‍ തുടങ്ങി.
/indian-express-malayalam/media/media_files/uploads/2017/12/advani-rath-yatra-1990.jpg)
12.15ഓടെ 5000ത്തോളം വരുന്ന കര്‍സേവകര്‍ താഴികക്കുടം വെട്ടിപ്പൊളിക്കുന്നതില്‍ മുഴുകിയപ്പോള്‍ അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും ഇവരോട് താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ ഇത് കേള്‍ക്കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
12.30ഓടെ കര്‍സേവകര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുകയും മാധ്യമങ്ങളെ ആക്രമിക്കുകയും ചെയ്തു. ഉടനെ തന്നെ ജില്ലാ മജിസ്ട്രേറ്റ് പാരാമിലിട്ടറി ഫോഴ്സിനെ അയോധ്യയ്ക്ക് ചുറ്റും വിന്യസിക്കാന്‍ ഉത്തരവിട്ടു. അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങ് ഇതിനെ എതിര്‍ത്തെങ്കിലും വെടിവയ്ക്കരുതെന്ന നിബന്ധനയില്‍ സൈന്യത്തെ വിന്യസിക്കാന്‍ സമ്മതിച്ചു.
എന്നാല്‍ സ്ഥലത്തേക്ക് വന്ന പാരാമിലിട്ടറി ഫോഴ്സിനെ വര്‍സേവകര്‍ തടഞ്ഞുവച്ചു. ബാക്കി ഉളളവര്‍ മസ്ജിദ് പൊളിക്കുന്നത് തുടര്‍ന്നു. സംസ്ഥാന പൊലീസ് വിഭാഗവും സായുധ സേനയും അക്ഷരാര്‍ത്ഥത്തില്‍ കാഴ്ചക്കാരായി നിലകൊണ്ടു.
ഉച്ചയ്ക്ക് 1.30ഓടെ ഡിജിപി മുഖ്യമന്ത്രിയോട് അക്രമികളെ വെടിവയ്ക്കാനുളള അനുമതി തേടി. എന്നാല്‍ മുഖ്യമന്ത്രി ഇത് അനുവദിച്ചില്ല. 3.30ഓടെ ആദ്യ താഴികക്കുടം തകര്‍ന്ന് നിലംപതിച്ചു. ഇതോടെ അയോധ്യയില്‍ വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. വൈകുന്നേരം 6.30ഓടെ മന്ത്രിസഭ യുപിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഇതോടെ കല്യാണ്‍ സിങ് രാജിവച്ചു. സ്ഥലത്ത് വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും ക്ഷേത്രം പണിയാന്‍ ആരംഭിക്കുകയും ചെയ്തു.
തുടര്‍ന്നുള്ള കലാപം 2000 പേരുടെ ജീവന്‍ കവര്‍ന്നെടുക്കുകയും ചെയ്‌തു. കാവി ഭരണത്തിനു തുടക്കമിട്ട കേന്ദ്രമെന്ന നിലയില്‍ അയോധ്യയോട് ബിജെപിക്കും താല്‍പര്യമേറെ. രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ ആദ്യ രാഷ്‌ട്രീയ വിഭാഗമായിരുന്ന ജനസംഘത്തിന്റെ ആദ്യ എംഎല്‍എ തിരഞ്ഞെടുക്കപ്പെട്ടത് ഇവിടെനിന്നാണ്. അവിടെ നിന്നാണ് രാജ്യത്തെ ഭരണകക്ഷിയെന്ന നിലയിലേക്ക് ബിജെപി വളരുന്നത്.
ബാബറി മസ്‌ജിദ് തകര്‍ത്തതിന്റെ 25-ാം വാര്‍ഷികം "ശൗര്യ ദിവസ്" ആയി ആചരിക്കുകയാണ് വിശ്വഹിന്ദു പരിഷത്. ഇതിന്റെ ഭാഗമായി വിഎച്ച്‌പിയുടെ ഓഫീസുകള്‍ കാവിക്കൊടികളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചുകഴിഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.