ടെക്‌സസ്: ഹാർവി ചുഴലിക്കാറ്റിനെത്തുടർന്ന് വീട്ടിൽനിന്നും മാറിനിന്ന ടെക്‌സസ് സ്വദേശി വീട്ടിൽ മടങ്ങിയെത്തിയപ്പോൾ കണ്ടത് ഭീകരകാഴ്ച. ചുഴലിക്കാറ്റിനു പിന്നാലെയെത്തിയ വെളളപ്പൊക്കത്തിൽ ഹാരിസ് കൗണ്ടിയിലുളള ബ്രിയാൻ ഫോസ്റ്ററിന്റെ വീടും വെളളത്തിൽ മുങ്ങിയിരുന്നു. സ്ഥിതിഗതികൾ സാധാരണ നിലയിലേക്കെത്തിയപ്പോൾ ബ്രിയാൻ തന്റെ വീട്ടിലേക്ക് എത്തി. വീടിനകത്ത് ചുറ്റി നടക്കുന്നതിനിടെയാണ് ഡൈനിങ് മുറിക്ക് അകത്ത് ബ്രിയാൻ ആ ഭീകര കാഴ്ച കണ്ടത്. ഡൈനിങ് ടേബിളിനു അടുത്തായി വലിയൊരു ചീങ്കണ്ണി.

ഉടൻ തന്നെ ബ്രിയാൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. 20 മിനിറ്റിനകം വനം വകുപ്പ് അധികൃതരും പൊലീസും വീട്ടിലെത്തി. 9 അടി നീളമുളള ചീങ്കണ്ണിയെ പിടികൂടി കൊണ്ടുപോയി. ചീങ്കണ്ണിയെ അതിന്റെ ആവാസ വ്യവസ്ഥയിലേക്ക് വിടുമെന്ന് ഹാരിസ് കൗണ്ടി പൊലീസ് ഡിപ്പാർട്മെന്റ് സംഭവത്തിനുപിന്നാലെ ട്വീറ്റ് ചെയ്തു.

ഹാർവി ചുഴലിക്കാറ്റിനുപിന്നാലെ ഉണ്ടായ വെളളപ്പൊക്കത്തിൽ നിരവധി വന്യമൃഗ ജീവികളാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്. പാമ്പും ചീങ്കണ്ണിയും ഉൾപ്പെടെയുളള ജീവികൾ ഇക്കൂട്ടത്തിലുണ്ട്. ടെക്സസിൽ ഒരു യുവതിയുടെ വീട്ടിലെ സ്വിമ്മിങ് പൂളിൽനിന്നും രണ്ടു ചീങ്കണ്ണിയെ പിടികൂടിയതായും റിപ്പോർട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ