scorecardresearch

Malayalam Top News Highlights: ഗൃഹനാഥന്റെ ആത്മഹത്യ ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് സംശയം

ലോണിന്റെ ആളുകളെ മരണ വിവരം അറിയിച്ചപ്പോള്‍ ലഭിച്ചത് 'നല്ല തമാശ' എന്ന മറുപടി

ലോണിന്റെ ആളുകളെ മരണ വിവരം അറിയിച്ചപ്പോള്‍ ലഭിച്ചത് 'നല്ല തമാശ' എന്ന മറുപടി

author-image
Sarathlal CM
New Update
Cyber Crime | Death Threats | News

ലോണിന്റെ ആളുകളെ മരണ വിവരം അറിയിച്ചപ്പോള്‍ ലഭിച്ചത് 'നല്ല തമാശ' എന്ന മറുപടി

Malayalam Top News Highlights: വയനാട്: വയനാട് അരിമുളയില്‍ ഗൃഹനാഥന്റെ ആത്മഹത്യ ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് സംശയം. ചിറകോണത്ത് അജയരാജിനെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭീഷണി സന്ദേശമയച്ച നമ്പറിലേക്ക് മരണ വിവരം അറിയിച്ചപ്പോള്‍ 'നല്ല തമാശ' എന്നായിരുന്നു ലോണിന്റെ ആളുകൾ മറുപടി നൽകിയത്. ലോണ്‍ ആപ്പ് ഭീഷണി സംശയിക്കുന്ന സന്ദേശങ്ങളുടെ പകര്‍പ്പ് ചാനലുകൾ പുറത്തുവിട്ടു.

Advertisment

ഇന്നലെ രാവിലെയാണ് അജയരാജ് വീട്ടില്‍ നിന്നും ജോലിക്കായി പോയത്. ഇതിന് പിന്നാലെ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ പ്രദേശത്തെ ഒരു തോട്ടത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അജയരാജ് കിഡ്‌നി പേഷ്യന്റാണ്. ഇതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യതയും മാനസിക സംഘര്‍ഷവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്റെയും ബന്ധുക്കളുടെയും പ്രാഥമിക നിഗമനം.

എന്നാല്‍ ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ അജയരാജിന്റെ ഏതാനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അവരുടെ ഫോണിലേക്ക് ചില അശ്ലീല ദൃശ്യങ്ങളും സന്ദേശങ്ങളും ലഭിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. അശ്ലീല സന്ദേശം ലഭിച്ച നമ്പറിലേക്ക് അജയരാജ് മരിച്ചെന്ന് പൊലീസ് മെസേജ് അയച്ചപ്പോള്‍ നല്ല തമാശയെന്നായിരുന്നു മറുപടി. പന്ത്രണ്ടംഗ ഇന്റര്‍നെറ്റ് നമ്പറില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാളുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.


  • 21:02 (IST) 16 Sep 2023
    ‘ഇന്ത്യ’ സഖ്യം ഭോപ്പാലിലെ റാലി റദ്ദാക്കി; സനാതന വിവാദത്തില്‍ ജനരോഷം ഭയന്നെന്ന് ശിവരാജ് സിങ് ചൗഹാന്‍

    ‘ഇന്ത്യ’ സഖ്യം ഒക്‌ടോബറില്‍ ഭോപ്പാലില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പൊതുറാലി റദ്ദാക്കിയതായി മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് കമല്‍ നാഥ്. ഡിഎംകെ നേതാക്കളുടെ’ സനാതന ധര്‍മ്മത്തിനെതിരെയുള്ള പരാമര്‍ശത്തിലെ ജനരോഷത്തെ തുടര്‍ന്നാണ് റാലി റദ്ദാക്കിയതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

    ഈ ആഴ്ചയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഇന്ത്യ സഖ്യത്തിലെ 25 പാര്‍ട്ടികള്‍ ഭോപ്പാലില്‍ റാലി നടത്തുമെന്ന് അറിയിച്ചിരുന്നു. ‘ഇത് നടക്കാന്‍ പോകുന്നില്ല, ഇത് റദ്ദാക്കിയിരിക്കുന്നു’ റാലിയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥ് പറഞ്ഞു.Readmore


  • 19:35 (IST) 16 Sep 2023
    പുതിയ പോസിറ്റീവ് കേസുകളില്ല; നിപ നിയന്ത്രണ വിധേയം, രണ്ടാം തരംഗമില്ലെന്ന് ആരോഗ്യമന്ത്രി

    സംസ്ഥാനത്ത് നിപ രണ്ടാം തരംഗമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപയുമായി ബന്ധപ്പെട്ട് ഇന്നലെ മുതല്‍ പുതിയ പോസിറ്റീവ് കേസുകള്‍ ഉണ്ടായിട്ടില്ലെന്നത് ആശ്വാസം നല്‍കുന്ന വിവരമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. Readmore


  • 18:47 (IST) 16 Sep 2023
    കാലിക്കറ്റ് സര്‍വകലാശാല 23വരെയുള്ള പരീക്ഷകള്‍ മാറ്റി

    നിപ വൈറസ് ബാധയെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. സെപ്റ്റംബര്‍ 18 മുതല്‍ 23വരെ നടത്താനരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും


  • 18:20 (IST) 16 Sep 2023
    നിപ: വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി, ഉത്തരവ് തിരുത്തി കളക്ടര്‍

    നിപ ജാഗ്രതയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചിടുമെന്ന ഉത്തരവ് തിരുത്തി ജില്ലാ കളക്ടർ. സെപ്റ്റംബർ 18 മുതൽ 23 വരെ ജില്ലയിലെ ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റണമെന്നാണ് പുതിയ ഉത്തരവിലെ നിര്‍ദേശം. ജനങ്ങളില്‍ ഭീതി പരത്താന്‍ കാരണമായ സാഹചര്യത്തിലാണ് ഉത്തരവില്‍ ഭേദഗതി വരുത്തിയതെന്ന്‌ കളക്ടറുടെ പുതിയ ഉത്തരവില്‍ പറയുന്നു. Readmore


  • 16:46 (IST) 16 Sep 2023
    പൊട്ടക്കുഴി പിഎം ശ്രീനാഥ് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

    ഗുരുവായൂര്‍ ക്ഷേത്ര മേല്‍ശാന്തിയായി പാലക്കാട് തെക്കേ വാവന്നൂര്‍ പൊട്ടക്കുഴി മന വൃന്ദാവനത്തില്‍ ശ്രീനാഥ് നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഒക്ടോബര്‍ ഒന്നു മുതല്‍ അടുത്ത ആറ് മാസത്തേക്കാണ് കാലാവധി.


  • 15:13 (IST) 16 Sep 2023
    ഗൃഹനാഥന്‍റെ ആത്മഹത്യ ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് സംശയം

    വയനാട് അരിമുളയില്‍ ഗൃഹനാഥന്‍റെ ആത്മഹത്യ ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് സംശയം. ചിറകോണത്ത് അജയരാജിനെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭീഷണി സന്ദേശമയച്ച നമ്പറിലേക്ക് മരണ വിവരം അറിയിച്ചപ്പോള്‍ ‘നല്ല തമാശ’ എന്നായിരുന്നു ലോണിന്റെ ആളുകൾ മറുപടി നൽകിയത്. ലോണ്‍ ആപ്പ് ഭീഷണി സംശയിക്കുന്ന സന്ദേശങ്ങളുടെ പകര്‍പ്പ് ചാനലുകൾ പുറത്തുവിട്ടു.


  • 15:12 (IST) 16 Sep 2023
    ഗൃഹനാഥന്റെ ആത്മഹത്യ ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് സംശയം

    വയനാട് അരിമുളയില്‍ ഗൃഹനാഥന്റെ ആത്മഹത്യ ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് സംശയം. ചിറകോണത്ത് അജയരാജിനെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭീഷണി സന്ദേശമയച്ച നമ്പറിലേക്ക് മരണ വിവരം അറിയിച്ചപ്പോള്‍ ‘നല്ല തമാശ’ എന്നായിരുന്നു ലോണിന്റെ ആളുകൾ മറുപടി നൽകിയത്. ലോണ്‍ ആപ്പ് ഭീഷണി സംശയിക്കുന്ന സന്ദേശങ്ങളുടെ പകര്‍പ്പ് ചാനലുകൾ പുറത്തുവിട്ടു. Readmore


Advertisment
Kerala News Suicide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: