scorecardresearch
Latest News

ഇവാങ്ക ട്രംപിന്റെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് മെക്സിക്കോയിടെ യു.എസ് കോണ്‍സിലേറ്റിന് നേരെ അക്രമണം

സിസിടിവി ക്യാമറകളില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്

Ivanka Trump , donald trump daughter

ഗ്വാ​ഡ​ല​ഹാ​ര: അമേരിക്കന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ൻ​സും പ്ര​സി​ഡ​ന്‍റി​ന്‍റെ മ​ക​ൾ ഇ​വാ​ങ്ക ട്രം​പും സ​ന്ദ​ർ​ശ​നം ന​ട​ത്താ​നി​രി​ക്കെ മെ​ക്സി​ക്കോ​യി​ലെ യു​എ​സ് സ്ഥാ​ന​പ​തി​ കാ​ര്യാ​ല​യ​ത്തിന് നേരെ അക്രമണം. പെ​ൻ​സി​ന്‍റ‍​യും ഇ​വാ​ങ്ക‍​യു​ടേ​യും സ​ന്ദ​ർ​ശ​ന​ത്തി​നു മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​മ്പാ​യി​രു​ന്നു മെ​ക്സി​ക്കോ​യു​ടെ സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​മാ​യ ഗ്വാ​ഡ​ല​ഹാ​ര​യി​ലെ സ്ഥാ​ന​പ​തി​കാ​ര്യാ​ല​യ​ത്തി​ൽ സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മതില്‍ തകര്‍ന്നെങ്കിലും ആ​ർ​ക്കും പ​രി​ക്കി​ല്ല. ഫെഡറല്‍ അതോറിറ്റിക്ക് അന്വേഷണം കൈമാറിയിട്ടുണ്ട്. മെ​ക്സി​ക്കോ​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റ് ആ​ൻ​ഡ്രൂ​സ് മാ​നു​വ​ൽ ലോ​പ​സ് ഒ​ബ്ര​ഡോ​റി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മൈ​ക്ക് പെ​ന്‍​സും ഇ​വാ​ങ്ക​യു​മ​ട​ക്കം യു​എ​സ് ഉ​ന്ന​ത​ത​ല പ്ര​തി​നി​ധി സം​ഘം മെ​ക്സി​ക്കോ​യി​ലെ​ത്തി​യ​ത്. ജൂ​ലൈ​യി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 53 ശ​ത​മാ​നം വോ​ട്ട് നേ​ടി​യാ​ണ് ഇ​ട​ത് സ​ഹ​യാ​ത്രി​ക​നാ​യ ആ​ൻ​ഡ്രൂ​സ് മാ​നു​വ​ൽ ലോ​പ​സ് ഒ​ബ്ര​ഡോ​ർ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ഒരാളാണ് അക്രമം നടത്തിയതെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ഇയാള്‍ കോണ്‍സലേറ്റിന് നേരെ ബോംബെറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ക്യാമറകളില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Hours before ivanka trumps visit to mexico us consulate attacked

Best of Express