/indian-express-malayalam/media/media_files/uploads/2017/06/ivanka-trump.jpg)
ഗ്വാഡലഹാര: അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും പ്രസിഡന്റിന്റെ മകൾ ഇവാങ്ക ട്രംപും സന്ദർശനം നടത്താനിരിക്കെ മെക്സിക്കോയിലെ യുഎസ് സ്ഥാനപതി കാര്യാലയത്തിന് നേരെ അക്രമണം. പെൻസിന്റയും ഇവാങ്കയുടേയും സന്ദർശനത്തിനു മണിക്കൂറുകൾക്ക് മുമ്പായിരുന്നു മെക്സിക്കോയുടെ സാംസ്കാരിക തലസ്ഥാനമായ ഗ്വാഡലഹാരയിലെ സ്ഥാനപതികാര്യാലയത്തിൽ സ്ഫോടനം ഉണ്ടായത്.
വെള്ളിയാഴ്ച രാത്രിയിലുണ്ടായ സ്ഫോടനത്തിൽ മതില് തകര്‍ന്നെങ്കിലും ആർക്കും പരിക്കില്ല. ഫെഡറല്‍ അതോറിറ്റിക്ക് അന്വേഷണം കൈമാറിയിട്ടുണ്ട്. മെക്സിക്കോയുടെ പുതിയ പ്രസിഡന്റ് ആൻഡ്രൂസ് മാനുവൽ ലോപസ് ഒബ്രഡോറിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ ശനിയാഴ്ച രാവിലെയാണ് മൈക്ക് പെന്‍സും ഇവാങ്കയുമടക്കം യുഎസ് ഉന്നതതല പ്രതിനിധി സംഘം മെക്സിക്കോയിലെത്തിയത്. ജൂലൈയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ട് നേടിയാണ് ഇടത് സഹയാത്രികനായ ആൻഡ്രൂസ് മാനുവൽ ലോപസ് ഒബ്രഡോർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
ഒരാളാണ് അക്രമം നടത്തിയതെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ഇയാള്‍ കോണ്‍സലേറ്റിന് നേരെ ബോംബെറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ക്യാമറകളില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.