അറസ്റ്റിനു മണിക്കൂറുകൾക്കുശേഷം കേന്ദ്രമന്ത്രി നാരായണൻ റാണെയ്ക്ക് ജാമ്യം

അറസ്റ്റിലായി ഏകദേശം എട്ട് മണിക്കൂറുകൾക്കു ശേഷം റായിഗഡിലെ മഹാഡ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്

Narayan rane statement, Narayan Rane gets bail, narayan rane comments on uddhav thackeray, Narayan Rane arrest, Uddhav Thackeray news, Narayan Rane slap Uddhav Thackeray remark, Maharashtra minister,, ie malayalam

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ വിവാദ പരാമർശം നടത്തിയതിന് അറസ്റ്റിലായ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ നാരായൺ റാണെയ്ക്ക് ജാമ്യം. അറസ്റ്റിലായി ഏകദേശം എട്ട് മണിക്കൂറുകൾക്കു ശേഷം റായിഗഡിലെ മഹാഡ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു അറസ്റ്റ്.

റായ്ഗഡിലെ മഹാഡ് നഗരത്തിൽ തിങ്കളാഴ്ച വൈകുന്നേരം മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ റാണെ വിവാദ പരാമർശം നടത്തിയത്. ഉദ്ധവിനെ തല്ലുമായിരുന്നു എന്നാണ് റാണെ പറഞ്ഞത്.

“സ്വാതന്ത്ര്യ വർഷം മുഖ്യമന്ത്രിക്ക് അറിയാത്തത് ലജ്ജാകരമാണ്. തന്റെ പ്രസംഗത്തിനിടെ സ്വാതന്ത്ര്യത്തിന്റെ വർഷങ്ങളുടെ എണ്ണം അന്വേഷിക്കാൻ അദ്ദേഹം പിറകിലേക്ക് പോയി. ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ, ഞാൻ അയാളെ തല്ലുമായിരുന്നു,” എന്നായിരുന്നു പരാമർശം.

റാണെയുടെ പരാമർശം മഹാരാഷ്ട്രയിലുടനീളം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മുംബൈയിൽ, ആദിത്യ താക്കറെയുടെ നേതൃത്വത്തിൽ സേനയുടെ യുവജന സംഘടനയായ യുവ സേന പ്രതിഷേധം നടത്തി. ശിവസേന കോർപ്പറേറ്ററും യുവസേന ട്രഷററുമായ അമേയ് ഗോലെ, ദാദർ പ്രദേശത്ത് “കൊംബ്ഡി ചോർ” (വർഷങ്ങൾക്ക് മുമ്പ് റാണെ നടത്തിയ കോഴിവളർത്തലിനെ അവഹേളിച്ചാണ് പരാമർശം) എന്ന ചിത്രവുമായി റാണെയുടെ ബാനറുകൾ സ്ഥാപിച്ചു. ജുഹുവിലെ റാണെയുടെ വീടിന് നേരെ കല്ലേറുണ്ടായി. ദഹിസർ, മലാഡ് (കിഴക്ക്), എന്നിവിടങ്ങളിലും മറ്റു പ്രദേശങ്ങളിലും പ്രതിഷേധങ്ങൾ നടന്നു.

റാണെ നടത്തിയ പരാമർശത്തിന്റെ പേരിൽ മഹഡ്, പുണെ, ജൽഗാവ്, താനെ, നാസിക് എന്നിവിടങ്ങളിലായി കുറഞ്ഞത് അഞ്ച് എഫ്ഐആറുകളാണ് ശിവസേന പ്രവർത്തകരുടെ പരാതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.

Also read: ‘ഉദ്ധവിനെ തല്ലുമായിരുന്നു’വെന്ന പരാമർശം; കേന്ദ്ര മന്ത്രിയെ അറസ്റ്റ് ചെയ്ത് മഹാരാഷ്ട്ര പൊലീസ്

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Hours after arrest narayan rane granted bail in uddhav slap remark case

Next Story
ഇന്ത്യയിലെ കോവിഡ് വ്യാപനം ‘എൻഡെമിക്’ ഘട്ടത്തിലേക്ക്; മൂന്നാം തരംഗം പ്രവചിക്കാൻ കഴിയില്ല: സൗമ്യ സ്വാമിനാഥൻWHOs Soumya Swaminathan, Soumya Swaminathan on Covid in India, Covid endemic stage, Soumya Swaminathan on Covaxin, third wave, vaccine passport, Indian Express, കോവിഡ്, മൂന്നാം തരംഗം, സൗമ്യ സ്വാമിനാഥൻ, ലോകാരോഗ്യ സംഘടന, malayalam news, ie malayalamWHOs Soumya Swaminathan, Soumya Swaminathan on Covid in India, Covid endemic stage, Soumya Swaminathan on Covaxin, third wave, vaccine passport, Indian Express, കോവിഡ്, മൂന്നാം തരംഗം, സൗമ്യ സ്വാമിനാഥൻ, ലോകാരോഗ്യ സംഘടന, malayalam news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com