ബെറൂച്ച്. ഗുജറാത്തിലെ ബെറൂച്ചില്‍ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 16 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം. രോഗികള്‍ക്ക് പുറമെ രണ്ട് നഴ്സുമാരും മരിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് അപകടം ഉണ്ടായത്. മറ്റ് വിഭാഗങ്ങളിലായി ഏകദേശം 50 രോഗികള്‍ ഉണ്ടായിരുന്നു. ഇവരെ അഗ്നിശമനസേന ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രക്ഷപെടുത്തി.
“6.30 വരെയുള്ള വിവരമനുസരിച്ച് 18 പേര്‍ക്ക് അപകടത്തില്‍ ജീവന്‍ നഷ്ടമായിട്ടുണ്ട്. 12 പേര്‍ തല്‍ക്ഷണം മരിച്ചു,” പൊലീസ് അധികൃതര്‍ പിടിഐയോട് പറഞ്ഞു.
Also Read: കോവിഡ്: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക
12 കോവിഡ് രോഗികള്‍ മരണമടഞ്ഞത് തീ മൂലവും അതില്‍ നിന്നുള്ള പുകയും കാരണമാണെന്ന് ബെറൂച്ച് എസ്പി രാജേന്ദ്രസിന്‍ വ്യക്തമാക്കി. ബാക്കി ആറ് പേര്‍ മരിച്ചത് ആശുപത്രിയില്‍ വച്ചാണോ എന്നതില്‍ കൃത്യതയില്ലെന്നും ആദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല എന്ന് അഗ്നിശമനസേന അധികൃതര്‍. ഒരു മണിക്കൂറിനുള്ളില്‍ തന്നെ തീ അണച്ചതായും രക്ഷപെടുത്തിയ രോഗികളെ സമീപ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ പറഞ്ഞു.