ന്യൂഡൽഹി: നാണക്കേടിന്റെ പുതിയ ചരിത്രം കുറിച്ച് എയർ ഇന്ത്യ. വിമാനത്തിലെ എസി പ്രവർത്തന രഹിതമായതിനെ തുടർന്ന്​ യാത്രക്കാർ ശ്വാസം കിട്ടാതെ വിഷമിച്ചു. എയർ ഇന്ത്യ വിമാനം എ.എൽ -880 എയർബസ് 320ലാണ് സംഭവം. പശ്​ചിമ ബംഗാളിലെ ബാംഗ്ദ്രോഗയിൽ നിന്ന്​ ഡൽഹിയിലേക്ക്​ വിമാനം​ പുറപ്പെട്ട ശേഷമാണ്​ എ.സി പ്രവർത്തന രഹിരതമായത്​. ​

പറന്നുയര്‍ന്ന വിമാനത്തിലെ എസിയുടെ പ്രശ്‌നം കാരണം ചൂടെടുത്ത യാത്രക്കാര്‍ ഒന്നടങ്കം വിശറിയെടുത്തതാണ് ഇതിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് 1.50-ന് പുറപ്പെടും മുമ്പേ തന്നെ എസി പ്രവര്‍ത്തിക്കുന്നില്ലെന്ന് യാത്രക്കാര്‍ വിമാനത്തിലെ ജീവനക്കാരോട് പറഞ്ഞിരുന്നു. പറക്കാന്‍ തുടങ്ങിയാല്‍ പ്രശ്‌നം പരിഹരിക്കപ്പെടും എന്നാണ് ഇതിന് മറുപടിയുണ്ടായത്. എന്നാല്‍ വിമാനം പറന്നുയര്‍ന്നിട്ടും ചൂടിന് ശമനമുണ്ടാവാതിരുന്നതോടെയാണ് യാത്രക്കാര്‍ വിശറി കയ്യിലെടുത്തത്. പേപ്പറായിരുന്നു മിക്കവരുടേയും വിശറി. അതിനിടെ ചിലര്‍ക്ക് ശ്വാസം മുട്ടനുഭവപ്പെടാനും തുടങ്ങി. ചിലർ ഓക്​സിജൻ മാസ്​കുകൾ ധരിക്കാൻ ശ്രമി​ച്ചെങ്കിലും അതും പ്രവർത്തിച്ചില്ല.

വിമാനം വൈകിട്ട് 4.05 ഓടെ ലക്ഷ്യസ്ഥാനമായ ന്യൂഡല്‍ഹിയിലെത്തിയപ്പോഴാണ് എംല്ലാവര്‍ക്കും ശ്വാസം നേരെ വീണത്. കൃത്യമായി പ്രവര്‍ത്തിക്കാത്ത എയര്‍ കണ്ടീഷനോടെ വിമാനം പറത്തുന്നത് കൃത്യവിലോപമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വിഷയത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് എയര്‍ ഇന്ത്യാ അധികൃതരും അറിയിച്ചു.

ഇന്നലെ നടന്ന സംഭവത്തി​​ന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുകയാണ്​​.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ