scorecardresearch

സെൽഫിയെടുക്കാൻ ശ്രമിക്കവേ യുവതി ബാൽക്കണിയിൽനിന്ന് താഴെ വീണു മരിച്ചു

27-ാം നിലയിൽനിന്നാണ് യുവതി താഴെ വീണത്

27-ാം നിലയിൽനിന്നാണ് യുവതി താഴെ വീണത്

author-image
WebDesk
New Update
സെൽഫിയെടുക്കാൻ ശ്രമിക്കവേ യുവതി ബാൽക്കണിയിൽനിന്ന് താഴെ വീണു മരിച്ചു

പനാമ: സെൽഫിയെടുക്കാനുളള ശ്രമത്തിനിടെ യുവതി ബാൽക്കണിയിൽനിന്നും താഴെ വീണു മരിച്ചു. 27 കാരിയായ സാന്ദ്രയാണ് അതിദാരുണമായി മരിച്ചത്. പനാമ സിറ്റിക്കടുത്തുളള ലക്സർടവറിലെ 27-ാം നിലയിൽനിന്നാണ് യുവതി താഴെ വീണത്. സംഭവ സ്ഥലത്തു വച്ചുതന്നെ മരിക്കുകയും ചെയ്തു.

Advertisment

സമീപത്തെ കെട്ടിടത്തിൽനിന്നും ഒരാൾ പകർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പോർച്ചുഗീസ് സ്വദേശിയായ സാന്ദ്ര പനാമയിൽ അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു. ഇവർക്ക് രണ്ടു കുട്ടികളുണ്ടെന്ന് സാന്ദ്രയുടെ സുഹൃത്തിന്റെ സോഷ്യൽ മീഡിയ കുറിപ്പ് ഉദ്ധരിച്ചുകൊണ്ട് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ബാൽക്കണിയിൽനിന്ന യുവതി ശക്തമായ കാറ്റിൽപ്പെട്ട് ബാലൻസ് തെറ്റി താഴെ വീണതാകാമെന്ന സംശയത്തിലാണ് പൊലീസ്.

Selfie Panama

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: