ന്യൂഡല്‍ഹി: ആം ആദ്മി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ അനുഗ്രഹിച്ച് വയോധിക. ഡല്‍ഹിയില്‍ ഒരു പൊതുപരിപാടി നടക്കുന്നതിനിടെയാണ് കെജ്‌രിവാള്‍ ആരാധികയായ സ്ത്രീ വേദിക്കരികിലേക്ക് എത്തിയത്. കെജ്‌രിവാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് താന്‍ പ്രത്യാശിക്കുന്നതായും ഈ സ്ത്രീ പറഞ്ഞു.

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് എത്തിയ വയോധികയെ കൈ പിടിച്ച് വേദിയിലേക്ക് കയറ്റിയത് കെജ്‌രിവാള്‍ തന്നെയാണ്. നടക്കാന്‍ ബുദ്ധിമുട്ടുള്ള സ്ത്രീയെ വേദിയിലേക്ക് കയറ്റിയ ശേഷം കെജ്‌രിവാള്‍ അവര്‍ക്ക് മൈക്ക് നല്‍കി. അപ്പോഴാണ് കെജ്‌രിവാള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം സ്ത്രീ പങ്കുവച്ചത്.

കെജ്‌രിവാള്‍ പ്രധാനമന്ത്രിയാകുമെന്ന് താന്‍ പ്രത്യാശിക്കുന്നതായി ആള്‍ക്കൂട്ടത്തെ നോക്കി സ്ത്രീ പറഞ്ഞു. സദസിലുള്ളവര്‍ വലിയ കയ്യടിയോടെയാണ് അതിനെ സ്വീകരിച്ചത്. നല്ല കാര്യങ്ങള്‍ മാത്രം ചെയ്യുന്ന കെജ്‌രിവാളിനെ പോലുള്ളവരെ മക്കളായി ലഭിക്കണമെന്ന് ഏതൊരു അമ്മയും അഗ്രഹിക്കുമെന്ന് വയോധിക പറഞ്ഞു.

Read Also: Horoscope Today December 28, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഈ സ്ത്രീയില്‍ നിന്ന് കെജ്‌രിവാള്‍ അനുഗ്രഹം വാങ്ങിച്ചു. കെജ്‌രിവാളിനൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് സ്ത്രീ ഇരിപ്പിടത്തിലേക്ക് മടങ്ങിയത്. കെജ്‌രിവാള്‍ തന്നെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook