ന്യൂഡൽഹി: വൻകിട ഹോട്ടലുകൾ, റസ്റ്ററന്‍റുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ പുകവലി കേന്ദ്രങ്ങളിൽ ഹൂക്ക വലിക്കുന്നതിന് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. പുകവലി സോണിൽ പുക വലിക്കാൻ മാത്രമാണ് അനുവാദമുള്ളത്. എന്നാൽ പല ഹോട്ടലുകളും ഇതു മറയാക്കി പുകവലി കേന്ദ്രങ്ങളിൽ ഹൂക്ക വലിക്കാൻ സൗകര്യമൊരുക്കുന്നതായി നിരവധി പരാതി ലഭിച്ചതിനെ തുടർന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്.

2008ലെ പൊതു സ്ഥലങ്ങളിലെ പുകവലി നിരോധിച്ചു കൊണ്ടുള്ള നിയമത്തിൽ ഉൾപ്പെടുത്തിയാണ് പുതിയ വിജ്ഞാപനത്തിലൂടെ ആരോഗ്യ മന്ത്രാലയം ഹൂക്ക വലി നിരോധിച്ചത്. പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന നിയമപരമായ മുന്നറിയിപ്പിന് പുതിയ മാനദണ്ഡവും കേന്ദ്രം പ്രഖ്യാപിച്ചു. ഹോട്ടലുകളിലെ പുകവലി കേന്ദ്രങ്ങൾക്കു മുന്നിൽ 60*30 സെന്‍റീമീറ്റർ വലിപ്പത്തിലുള്ള ബോർഡിൽ പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്ന് രേഖപ്പെടുത്തിയിട്ടുള്ള മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook