scorecardresearch

ഹോംങ്കോങ്ങിലെ തീപിടുത്തം; മരണം 75 ആയി, 279 പേരെ കാൺമാനില്ല

പതിനഞ്ച് മണിക്കൂറിലേറെ നടത്തിയ പ്രവർത്തനങ്ങളിലാണ് ഇതിൽ മൂന്ന് ബ്ലോക്കുകളിലെ തീ അണച്ചത്. പ്രദേശത്ത് നിന്നുള്ള ദൃശ്യങ്ങളിൽ 32നില കെട്ടിടത്തിന് മുകളിലേക്ക് തീ പടരുന്നതും പുക ഉയരുന്നതും വ്യക്തമാണ്

പതിനഞ്ച് മണിക്കൂറിലേറെ നടത്തിയ പ്രവർത്തനങ്ങളിലാണ് ഇതിൽ മൂന്ന് ബ്ലോക്കുകളിലെ തീ അണച്ചത്. പ്രദേശത്ത് നിന്നുള്ള ദൃശ്യങ്ങളിൽ 32നില കെട്ടിടത്തിന് മുകളിലേക്ക് തീ പടരുന്നതും പുക ഉയരുന്നതും വ്യക്തമാണ്

author-image
WebDesk
New Update
hongkong

Hongkong Fire Updates

Hongkong Fire Updates: ഹോങ്കോങ്: തായ്‌പേയ് ജില്ലയിലുണ്ടായ തീപിടുത്തത്തിൽ മരണം 75 ആയി. നിലവിൽ 279 പേരെ കാണാതായതായും അധികൃതർ മാധ്യമങ്ങളെ അറിയിച്ചു. നിരവധി ആളുകൾ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. ഹോങ്കോങിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകമായ തീപിടുത്തമാണ് ബുധനാഴ്ച്ച ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Advertisment

Also Read: മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിര്‍ത്തിവെക്കും; കടുത്ത നടപടിയുമായി ട്രംപ്

സംഭവം നടന്നിടത്ത് രണ്ടായിരം അപ്പാർട്ട്മെന്റുകളിലായി 4800ഓളം ആളുകൾ താമസിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിൽ ഭൂരിഭാഗം ആളുകളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇതിനിടെ തീപിടുത്തവുമായി ബന്ധപ്പെട്ട് മൂന്ന് കൺസ്ട്രക്ഷൻ കമ്പനി എക്സിക്യൂട്ടീവുമാരെ അറസ്റ്റ് ചെയ്തു. കെട്ടിടത്തിന്റെ നവീകരണത്തിനായി കൊണ്ടുവന്ന സാധനങ്ങളിൽ നിന്നാണ് തീപടർന്നത് എന്നാണ് കരുതുന്നത്. ബുധനാഴ്ച്ച തീപടർന്നത് മുതൽ തുടർച്ചയായി രക്ഷാപ്രവർത്തനങ്ങളും തീ അണയ്ക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. ലെവൽ 5 തീപിടുത്തം രാജ്യത്ത് ആദ്യമായാണ് ഉണ്ടാകുന്നതെന്ന് അധികൃതർ അറിയിച്ചു.

Also Read: ശ്രീലങ്കയിൽ നാശം വിതച്ച് 'ഡിറ്റ് വാ' ചുഴലിക്കാറ്റ്; മരണസംഖ്യ 50 കടന്നു; സർക്കാർ ഓഫീസുകളും സ്കൂളുകളും അടച്ചു

Advertisment

ബുധനാഴ്ച ഉച്ചയോടെയാണ് ഹൗസിങ് കോംപ്ലക്സിന് തീപിടിച്ചത്. എട്ട് ബ്ലോക്കുകളിലായി രണ്ടായിരം അപ്പാർട്ട്മെന്റുകളാണ് വടക്കൻ തായ്പേ ജില്ലയിലുള്ള കോംപ്ലക്സിലുള്ളത്. വ്യാഴാഴ്ച പുലർച്ചയോടെ നാലു ബ്ലോക്കുകളിലെ തീപിടുത്തം നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Also Read: വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പിൽ രണ്ട് സൈനികർക്ക് ഗുരുതര പരുക്ക്; അക്രമി അഫ്ഗാൻ സ്വദേശിയെന്ന് സംശയം

പതിനഞ്ച് മണിക്കൂറിലേറെ നടത്തിയ പ്രവർത്തനങ്ങളിലാണ് ഇതിൽ മൂന്ന് ബ്ലോക്കുകളിലെ തീ അണച്ചത്. പ്രദേശത്ത് നിന്നുള്ള ദൃശ്യങ്ങളിൽ 32നില കെട്ടിടത്തിന് മുകളിലേക്ക് തീ പടരുന്നതും പുക ഉയരുന്നതും വ്യക്തമാണ്. കോംപ്ലക്സിന്റെ അറ്റക്കുറ്റപണിക്ക് ഉപയോഗിച്ച സുരക്ഷിതമല്ലാത്ത വസ്തുക്കളാണ് തീപിടുത്തതിന് കാരണമെന്നാണ് നിഗമനം.

Read More:യുക്രെയ്ൻ യുദ്ധം: അമേരിക്ക മുന്നോട്ടുവച്ച 28 ഇന പദ്ധതി അന്തിമവാഗ്ദാനമല്ലെന്ന് ട്രംപ്

Fire

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: