/indian-express-malayalam/media/media_files/uploads/2018/06/jagan.jpg)
വെസ്റ്റ് ഗോദാവരി (ആന്ധ്ര പ്രദേശ്): വൈഎസ്ആർ കോൺഗ്രസ് പാർട്ടി മേധാവി വൈ.എസ്.ജഗമോഹൻ റെഡ്ഡിയുടെ പദയാത്രയ്ക്കിടെ തേനീച്ച ആക്രമണം. പത്തോളം പ്രവർത്തകർക്ക് പരുക്കേറ്റു. ജനങ്ങളുടെ പ്രശ്‌നങ്ങൾ അറിയാനായി സംസ്ഥാനത്തുടനീളം നടത്തുന്ന പദയാത്ര വെസ്റ്റ് ഗോദാവരി ജില്ലയിലെ കാനൂരു ക്രോസ് റോഡ്‌സിൽ എത്തിയപ്പോഴാണ് തേനീച്ചകളുടെ ആക്രമണം ഉണ്ടായത്.
ആക്രമണത്തിൽ ജഗൻ പരുക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. ജഗന് സുരക്ഷാ കവചം ഒരുക്കിയ പ്രവർത്തകർക്കാണ് പരുക്കേറ്റത്. തൂവാലകളും പാർട്ടി കൊടികളും ഉപയോഗിച്ച് തേനീച്ചകളെ പ്രവർത്തകർ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
പദയാത്ര കാനൂരിലെത്തിയപ്പോൾ തേനീച്ചകളുടെ വലിയൊരു കൂട്ടം ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
A swarm of bees attacked the #PrajaSankalpaYatra of #YSRCP chief, #YSJagan, at Nidadavolu in West Godavari dist. Fortunately #Jagan escaped unhurt,but aleast 10 of his supporters shifted to hospital after they were stung by bees. #AndhraPradeshpic.twitter.com/BPwWFAyfEW
— Aashish (@Ashi_IndiaToday) June 7, 2018
കഴിഞ്ഞ നവംബറിലാണ് ആറു മാസം നീണ്ടുനിൽക്കുന്ന പദയാത്രയ്ക്ക് ആന്ധ്രയിലെ പ്രതിപക്ഷ നേതാവായ ജഗൻ തുടക്കമിട്ടത്. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് പദയാത്ര. ജനങ്ങളോട് നേരിട്ട് സംസാരിച്ച് അവരുടെ പ്രശ്‌നങ്ങൾ അറിയുന്നതിന് സംസ്ഥാനത്തെ 13 ജില്ലകളിലായി 3,000 കിലോമീറ്റർ പദയാത്ര നടത്തുമെന്നാണ് ജഗൻ പറഞ്ഞത്. ഇതിനോടകം 2,200 കിലോമീറ്റർ പദയാത്ര പൂർത്തിയായിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us