കാൺപൂർ: ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഐഐടി കാൺപൂർ 60 കുട്ടികളെ പുറത്താക്കി. പഠനത്തിൽ പിന്നോക്കം നിൽക്കുന്നുവെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികളെ പുറത്താക്കിയത്. സർവകലാശാലയുടെ നിലവാരം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം നടപടി ഒറ്റ ദിവസം കൊണ്ട് എടുത്ത തീരുമാനം അല്ലെന്നും പ്രകടനം മെച്ചപ്പെടുത്താൻ നിരവധി തവണ ആവശ്യപ്പെട്ടിട്ടും സധിക്കാത്ത വിദ്യാർത്ഥികളെയാണ് പുറത്താക്കിയതെന്നാണ് ഐഐടിയുടെ വിശദീകരണം.
സീനിയർ വിദ്യാത്ഥികളെയാണ് പുറത്താക്കിയിരിക്കുന്നത്. 8 പിജി വിദ്യാർത്ഥികളും ആറ് റിസർച്ച് സ്കോളേഴ്സും ഇതിൽ പെടും. തങ്ങളുടെ വിലപ്പെട്ട വർഷങ്ങൾ നഷ്ടപ്പെടുന്നതിന്റെ ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.