/indian-express-malayalam/media/media_files/uploads/2023/06/manipur.jpg)
ഫൊട്ടോ- എഎന്‍ഐ
ന്യൂഡല്‍ഹി: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ച സമാധാന സമിതിയില്‍ അതൃപ്തി അറിയിച്ച് കുക്കി വിഭാഗം. വംശീയ സംഘട്ടനങ്ങളാല്‍ തകര്‍ന്ന മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഗവര്‍ണറുടെ നേതൃത്വത്തിലുള്ള സമിതിയില്‍ മെയ്തി, കുക്കി കുക്കി സമുദായങ്ങളില്‍ നിന്നുള്ളവരടക്കം 51 അംഗങ്ങളാണുള്ളത്.
എന്നാല്‍ തങ്ങളുടെ സമ്മതമില്ലാതെയാണ് സമിതിയില്‍ കുക്കി വിഭാഗത്തിലെ അംഗങ്ങളെ തിരഞ്ഞെടുത്തതെന്നാണ് കുക്കി സമുദായത്തെ പ്രതിനിധീകരിക്കുന്നവര്‍ പറയുന്നത്. എല്ലാ കാര്യങ്ങളും സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വിട്ടുകൊടുക്കാതെ കേന്ദ്രം സമിതിയുടെ ഭാഗമാകണമെന്നും തെരഞ്ഞെടുപ്പില്‍ അതൃപ്തി അറിയിച്ച് അവര്‍ പറഞ്ഞു.
വംശീയ വിഭാഗങ്ങളെ പ്രതിനിധീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) തെരഞ്ഞെടുത്തവരില്‍ സമിതിയിലെ 25 പേര്‍ മെയ്തി വിഭാഗക്കാരും, 11 അംഗങ്ങള്‍ കുക്കി വിഭാഗത്തില്‍ നിന്നുള്ളവരും, 10 പേര്‍ നാഗാ സമുദായത്തില്‍ നിന്നുള്ളവരുമാണ്. മുസ്ലീം സമുദായങ്ങളെയും നേപ്പാളി സമുദായങ്ങളെയും യഥാക്രമം മൂന്ന്, രണ്ട് അംഗങ്ങള്‍ പ്രതിനിധീകരിക്കും.
മണിപ്പൂരിലെ നാലു ദിവസത്തെ സന്ദര്‍ശനത്തിനൊടുവില്‍ (മെയ് 29 മുതല്‍ ജൂണ്‍ 1 വരെ) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണ സമിതി ഉള്‍പ്പെടെയുള്ള നടപടികളുടെ ഭാഗമാണ് സമാധാന സമിതി. ആഭ്യന്തര മന്ത്രാലയം ഗവര്‍ണര്‍ അനുസൂയ ഉയ്കെയെ ചെയര്‍പേഴ്സണായും ''മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്, സംസ്ഥാനത്തെ ഏതാനും മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍'' എന്നിവരെ അംഗങ്ങളായും ഉള്‍പ്പെടുത്തിയാണ് സമിതിയെ പ്രഖ്യാപിച്ചത്. കൂടുതല്‍ വായിക്കാന്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.