scorecardresearch

പൗരത്വ ഭേദഗതി നിയമ രൂപീകരണം: സംസ്ഥാനങ്ങളുമായി ചർച്ചയുണ്ടാകില്ല

ഈ നിയമങ്ങൾ എങ്ങനെ രൂപപ്പെടുത്തണമെന്ന് ഞങ്ങൾ ഒരു സംസ്ഥാനത്തോടും നിർദ്ദേശങ്ങൾ തേടിയിട്ടില്ല. അതിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നുമില്ല

ഈ നിയമങ്ങൾ എങ്ങനെ രൂപപ്പെടുത്തണമെന്ന് ഞങ്ങൾ ഒരു സംസ്ഥാനത്തോടും നിർദ്ദേശങ്ങൾ തേടിയിട്ടില്ല. അതിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നുമില്ല

author-image
Deeptiman Tiwary
New Update
amit shah, ie malayalam

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് കേരളമുൾപ്പെടെ ആറ് സംസ്ഥാനങ്ങൾ വ്യക്തമാക്കിയ സാഹചര്യത്തിലും നിയമം നടപ്പിലാക്കാൻ ഉറച്ച തീരുമാനവുമായി കേന്ദ്രം മുന്നോട്ട്. നിയമ രൂപീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി കൂടിയാലോചനയ്ക്ക് ആഭ്യന്തര മന്ത്രാലയം മുതിരില്ല എന്നാണ് റിപ്പോർട്ടുകൾ.

Advertisment

"പൗരത്വ ഭേദഗതി നിയമ ചട്ടങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. എല്ലാ വശങ്ങളും ശ്രദ്ധാപൂർവ്വം പരിശോധിക്കുന്നുണ്ട്. എന്നാൽ ഈ നിയമങ്ങൾ എങ്ങനെ രൂപപ്പെടുത്തണമെന്ന് ഞങ്ങൾ ഒരു സംസ്ഥാനത്തോടും നിർദ്ദേശങ്ങൾ തേടിയിട്ടില്ല. അതിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നുമില്ല. നിയമം പാസാക്കുന്നതിനുമുമ്പ് ധാരാളം ആലോചനകൾ നടത്തിയിട്ടുണ്ട്,” മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച ചില ഹരജികളിൽ തീർപ്പാകുന്നതു വരെ മന്ത്രാലയം കാത്തിരിക്കുന്നില്ലെന്നും ഈ നിയമം നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

പൗരത്വ ഭേദഗതി നിയമത്തിനായി രൂപപ്പെടുത്തിയ ചട്ടങ്ങൾ സംബന്ധിച്ച് തന്റെ സർക്കാർ ചില നിർദേശങ്ങൾ മന്ത്രാലയത്തിന് അയച്ചിട്ടുണ്ടെന്ന് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ അടുത്തിടെ പറഞ്ഞിരുന്നു. നിയമനിർമ്മാണത്തെ അസം ശക്തമായി എതിർത്തിരുന്നു. നിയമം പാർലമെന്റ് പാസാക്കിയ ദിവസം മുതൽ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

Advertisment

അസമിൽ നിന്ന് ഞങ്ങൾക്ക് നിർദ്ദേശങ്ങൾ ലഭിച്ചു. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഞങ്ങൾ അത്തരം നിർദ്ദേശങ്ങൾ തേടുന്നില്ല. ബിൽ പാസാക്കിയ ശേഷം, നിയമങ്ങൾ രൂപപ്പെടുത്തുന്നത് സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന കാര്യമാണ്,” ഉദ്യോഗസ്ഥർ പറഞ്ഞു.

നിയമങ്ങൾ വിശാലമായി എങ്ങനെ കൈകാര്യം ചെയ്യുമെന്ന് വിശദീകരിച്ച ഉദ്യോഗസ്ഥൻ, ചില നിർവചനങ്ങൾ, രേഖകളുടെ ആവശ്യകത എന്നിവയെ കുറിച്ച് കൂടുതൽ വ്യക്തത ഉണ്ടാകുമെന്നും പറഞ്ഞു.

“നിയമത്തിൽ കട്ട് ഓഫ് തീയതി നിശ്ചയിച്ചിട്ടുണ്ട്. അതിനാൽ, ഒരു അപേക്ഷകൻ 2014 ഡിസംബറിന് മുമ്പ് വന്നതാണെന്ന് എങ്ങനെ തെളിയിക്കുമെന്ന് ഞങ്ങൾ വ്യക്തമാക്കും. ഇത് തെളിയിക്കാൻ അദ്ദേഹം ഹാജരാക്കേണ്ട രേഖകൾ എന്തൊക്കെയാണ്. പാക്കിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ ബംഗ്ലാദേശിലോ മതപരമായ പീഡനം നേരിട്ടതായി അപേക്ഷകൻ തെളിയിക്കേണ്ടതുണ്ടോ എന്ന ചോദ്യമുണ്ട്. ഈ കാര്യങ്ങളെല്ലാം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്,” ഉദ്യോഗസ്ഥർ പറഞ്ഞു.

കേരളം, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ബിജെപി ഇതര സർക്കാരുകൾ തങ്ങളുടെ സംസ്ഥാനങ്ങളിൽ പുതിയ നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സി‌എ‌എ നടപ്പാക്കുന്നത് കേന്ദ്രത്തിന്റെ അധികാരപരിധിയിൽ വരുന്ന് വിഷയമായതിനാൽ സംസ്ഥാനങ്ങൾ അത് നിഷേധിക്കാനാകില്ലെന്നും മന്ത്രാലയത്തിലെ വൃത്തങ്ങൾ പറഞ്ഞു. സി‌എ‌എ നടപ്പാക്കുന്നതിൽ സംസ്ഥാനങ്ങൾ തടസ്സങ്ങൾ സൃഷ്ടിക്കുന്നത് ചെറുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.

ഡിസംബർ 30 ന് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

“പശ്ചിമ ബംഗാൾ, കേരളം , രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങി ഏതെങ്കിലും സംസ്ഥാന സർക്കാർ ഈ നിയമം നടപ്പാക്കില്ലെന്ന് പറഞ്ഞാൽ അത് ഭരണഘടന വിരുദ്ധമാണ്. പാർലമെന്റ് പാസാക്കിയ നിയമമാണിത്. സംസ്ഥാനങ്ങൾ പാലിക്കണം. അത് ദേശീയ താൽപ്പര്യത്തിലാണ്.”

Citizenship Amendment Act Home Ministry

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: