/indian-express-malayalam/media/media_files/uploads/2017/05/terroristsssbmilitant_61147_730x419-m.jpg)
ന്യൂഡൽഹി: അതിര്‍ത്തിയില്‍ പാകിസ്താന്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനിടെ ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ നിന്നും ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനെ പിടികൂടി. സശസ്ത്ര സീമാബൽ സേനയാണ് ഭീകരനെ പിടികൂടിയത്. നേപ്പാളിൽ നിന്നും ഇന്ത്യയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ് മുപ്പത്തിനാലുകാരനായ നസീർ അഹമ്മദ് പിടിയിലായത്.
റാംബാനിലെ ബനിഹാള്‍ സ്വദേശിയായ ഇയാളിൽ നിന്നും പാകിസ്ഥാൻ പാസ്പോർട്ടും തിരിച്ചറിയൽ രേഖകളും കണ്ടെടുത്തു. ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം ചേര്‍ന്ന് 2002ല്‍ ഇയാള്‍ നേപ്പാളില്‍ ഭീകരവാദപ്രവര്‍ത്തനം നടത്തിയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. 2003ല്‍ കാപിസ്താനിലേക്ക് പോയ ഇയാള്‍ ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേരുകയായിരുന്നു. പാകിസ്താന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്ന ആക്രമണങ്ങളെ കുറിച്ച് ഇയാളില്‍ നിന്നും തെളിവ് ലഭിച്ചേക്കുമെന്നാണ് പ്രതിക്ഷ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.