ന്യുയോർക്ക്: ജർമൻ ഭരണാധികാരി അഡോൾഫ് ഹിറ്റ്ലർ ഉപയോഗിച്ചിരുന്ന ഫോണ്‍ ലേലത്തിൽ വിറ്റു. 243,000 യുഎസ് ഡോളർ(1.6 കോടി രൂപ) വിലയിലാണ് ഹിറ്റ്ലർ സ്വകാര്യമായി ഉപയോഗിച്ചിരുന്ന ഈ ടെലിഫോണ്‍ വിറ്റുപോയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് നിരവധി കൂട്ടക്കുരുതികളുടെ ഉത്തരവുകള്‍ക്ക് മാധ്യമമായ ടെലിഫോണാണിത്. അതുകൊണ്ട് തന്നെ ചുവന്ന ഭീകര ഫോണെന്നും അറിയപ്പെടുന്നുണ്ട്.
ജര്‍മനി കീഴടങ്ങിയ ശേഷം ബ്രീട്ടീഷ് ഉദ്യോഗസ്ഥന്‍ സര്‍ റാല്‍ഫ് റയ്‌നറിന് സോവിയറ്റ് യൂണിയന്‍ ഓര്‍മയ്ക്കായി നല്‍കിയതാണീ ഫോണ്‍. 1977 ല്‍ ഇയാളുടെ മരണശേഷം മകന്‍ റാനള്‍ഫ് റയ്‌നര്‍ക്ക് അനന്തരമായി ഫോണ്‍ ലഭിക്കുകയായിരുന്നു.
ഫോണ്‍ ലേലംകൊണ്ടയാളുടെ പേരുവിവരങ്ങൾ ലേലം നടത്തിയ അലക്സാണ്ടർ ഹിസ്റ്റോറിക്കൽ ഓക്ഷൻസ് പുറത്തുവിട്ടിട്ടില്ല. ഹിറ്റ്ലറുടെ ഫോണ്‍ ഉൾപ്പെടെ ആയിരത്തിൽ അധികം വസ്തുക്കളാണ് കന്പനി ലേലം ചെയ്തത്.