വിയന്ന: ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറുടെ രൂപസാദൃശ്യമുള്ളയാളെ ഓസ്ട്രിയന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഹിറ്റ്ലറുടെ ജന്മസ്ഥലമായ ബ്രോണൗ ആം ഇൻ പ്രദേശത്ത് നിന്നാണ് 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഹിറ്റ്ലറിന് സമാനമായ മുറിമീശയും ഒരുഭാഗത്തേക്ക് ചീകിയ മുടിയും ഉള്ള ഇയാള്‍ സ്വയം ഹരാള്‍ഡ് ഹിറ്റ്ലറെന്നാണ് അറിയപ്പെടുന്നതെന്ന് ഓസ്ട്രിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

1947ലെ ഓസ്ട്രിയന്‍ നിയമപ്രകാരം നാസി പ്രത്യയശാസ്ത്രം പ്രചരിപ്പിച്ചെന്ന കുറ്റത്തിനാണ് പൊലീസ് നടപടി. ഇയാള്‍ ഹിറ്റ്ലറുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുകയും അതിനെ വാഴ്ത്തുകയും ചെയ്തതായി പൊലീസ് വക്താവ് ഡേവിഡ് ഫര്‍ണര്‍ ബിബിസിയോട് പ്രതികരിച്ചു. അയാള്‍ എന്താണ് ചെയ്യുന്നതെന്ന് അയാള്‍ക്ക് വ്യക്തമായി അറിയാം. ഗ്രാസിലും വിയന്നയിലും ഇയാളെ നേരത്തേ കണ്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.

1487018760_96ae23898627c5b48930115a189c6ef130b9b3e2ea78f5c22d5cd6cd048c9ad0

ബ്രോണൗവിലെ സാൽസ്ബർഗർ വോൾസ്റ്റാഡ്റ്റ് 15 എന്ന സ്ഥലത്തെ ഗസ്തോഫ് സം പോമർ എന്ന സത്രത്തിലായിരുന്നു ഹിറ്റ്‌ലറിന്റെ ജനനം. ഇതിന്റെ അടുത്ത് നിന്നെടുത്ത നിരവധി ചിത്രങ്ങള്‍ ഇയാള്‍ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഹിറ്റ്ലര്‍ ധരിക്കുന്നത് പോലെയുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് നഗരത്തിലെ ഒരു പബ്ബില്‍ ഇയാള്‍ നില്‍ക്കുന്ന ഫോട്ടോയും പൊലീസിന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.

hitler-getty

പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ ഇയാള്‍ യാതൊരു തരത്തിലുള്ള ചെറുത്ത് നില്‍പ്പും നടത്തിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹിറ്റ്ലറുമായുള്ള ചരിത്രപ്രസിദ്ധമായ ബന്ധം കൊണ്ട് തന്നെ മിക്കപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ള ബ്രോണൗ ജര്‍മ്മനിയുടെ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന നഗരമാണ്.

ഹിറ്റ്ലര്‍ ജനിച്ച വീട് ജനങ്ങള്‍ക്ക് താമസിക്കുന്നതിനായി കഴിഞ്ഞ ഡിസംബറിലാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. നാസി പ്രത്യയശാസ്ത്രത്തെ ആരാധിക്കുന്നവര്‍ക്ക് ഹിറ്റ്ലറുടെ ജന്മവീട് ആരാധനാകേന്ദ്രമായി മാറാതിരിക്കാനാണ് സര്‍ക്കാര്‍ ഇടപെട്ടത്. 1913ലാണ് ഓസ്ട്രിയയില്‍ നിന്നും ജര്‍മ്മനിയിലേക്ക് ഹിറ്റ്ലര്‍ നീങ്ങിയത്.

ക്ലാരയുടേയും അലോയ്സിന്റേയും ആറു മക്കളിൽ നാലാമനായിരുന്നു അഡോൾഫ്. അഡോൾഫിന്റെ മൂത്ത സഹോദരങ്ങളായ ഗുസ്താവ്, ഇഡ, ഓട്ടോ എന്നിവർ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു. ഹിറ്റ്‌ലറിന് മൂന്നു വയസ്സുള്ളപ്പോൾ കുടുംബം ജെർമ്മനിയിലെ പസാവുവിലേക്ക് കുടിയേറി. അവിടെ വെച്ചാണ് അഡോൾഫ് ബവേറിയൻ ഭാഷ പഠിക്കുന്നത്. ഹിറ്റ്‌ലർ തന്റെ പ്രസംഗങ്ങളിൽ ഓസ്ട്രിയൻ-ജെർമ്മൻ ഭാഷയേക്കാൾ ബവേറിയനായിരുന്നു കൂടുതലായി ഉപയോഗിച്ചിരുന്നത്.

_94630090_14ee3bec-7a1a-4077-9a61-af7bbb51608a

ചെറുപ്പത്തിൽ തന്നെ ജെർമ്മൻ ദേശീയതയോട് ഇഷ്ം പുലര്‍ത്തിയ ഹിറ്റ്ലര്‍ ജെർമ്മൻ ഭരണകൂടത്തോട് മാത്രമേ മേധാവിത്വം പ്രകടിപ്പിച്ചിരുന്നുള്ളൂ. വംശീയമായി തീർത്തും വ്യത്യസ്തരായ ഒരു ജനതയെ ഹാബ്സ്ബർഗ് ഭരണകൂടം ഭരിക്കുന്നതിനോടും ഹിറ്റ്‌ലറിന് വിമുഖതയുണ്ടായിരുന്നു.

എൻ.എസ്.ഡി.എ.പി അല്ലെങ്കിൽ നാസി പാർട്ടി തലവനായിരുന്ന ഹിറ്റ്‌ലർ ആയിരുന്നു നാസി ജെർമ്മനിയുടേയും രണ്ടാം ലോകമഹായുദ്ധത്തിലെ യൂറോപ്പിന്റേയും ഹോളോകാസ്റ്റിന്റേയും കേന്ദ്രം. നാസിസത്തിന്റെ ഉപജ്ഞാതാവായി ഹിറ്റ്‌ലർ കരുതപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ