scorecardresearch
Latest News

‘ചരിത്രമെഴുതുന്നതിൽ നിന്ന് ആർക്കാണ് നമ്മളെ തടയാൻ കഴിയുക?’: അമിത് ഷാ

ഒമേന്ദ്ര രത്‌നുവിന്റെ ‘മഹാറാനസ്: എ തൗസന്റ് ഇയർ വാർ ഫോർ ധർമ’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷാ

‘ചരിത്രമെഴുതുന്നതിൽ നിന്ന് ആർക്കാണ് നമ്മളെ തടയാൻ കഴിയുക?’: അമിത് ഷാ

സർക്കാരുകൾക്ക് ചരിത്രം സൃഷ്ടിക്കാൻ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചരിത്രത്തെ അതിന്റെ യഥാർത്ഥ രൂപത്തിൽ അവതരിപ്പിക്കാൻ സമൂഹം മുൻകൈയെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തങ്ങളെ ആക്രമിച്ചവർക്കെതിരെ ഇന്ത്യയിലെ രാജാക്കന്മാർ നടത്തിയ പല യുദ്ധങ്ങളും ഇന്ന് സമൂഹം മറന്നുപോയെന്ന് വിലപിച്ച അമിത് ഷാ, ആ യുദ്ധങ്ങളാണ് ഇന്ത്യയെ ഇപ്പോൾ ഇവിടെ എത്തിച്ചിരിക്കുന്നത് എന്ന് പറഞ്ഞു.

“ചിലർ ചരിത്രത്തെ വളച്ചൊടിച്ചുവെന്നത് ഒരു വസ്തുതയാണ്. അവർക്ക് വേണ്ടത് എഴുതിയിട്ടുണ്ട്. എന്നാൽ നമ്മളെ സ്വന്തമായി എഴുതുന്നതിൽ നിന്ന് ആർക്ക് തടയാനാകും? നമ്മളെ തടയാൻ ആർക്കും കഴിയില്ല. ചരിത്രം സൃഷ്ടിക്കുന്നത് സർക്കാരുകളല്ല, മറിച്ച് അവ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഉണ്ടാവുന്നത്,” ഒമേന്ദ്ര രത്‌നുവിന്റെ ‘മഹാറാനസ്: എ തൗസന്റ് ഇയർ വാർ ഫോർ ധർമ’ എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ ആഭ്യന്തരമന്ത്രി പറഞ്ഞു.

ഈ യുദ്ധങ്ങൾ വരും തലമുറയ്ക്കുവേണ്ടി എഴുതുന്നതിനെ ആർക്കും തടയാനാകില്ലെന്നും അമിത് ഷാ പറഞ്ഞു. പുതിയ ചരിത്ര പുസ്തകങ്ങളിലൂടെ വസ്‌തുതകൾ പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങൾ നുണകൾ പ്രചരിപ്പിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടായിരിക്കും അപ്പോഴാണ് അവ ഫലപ്രദമാകുകയെന്നും, ഷാ പറഞ്ഞു.

ഇടത് ചരിത്രകാരന്മാർ ഹിന്ദു രാജാക്കന്മാരുടെയും രാജ്യങ്ങളുടെയും സംഭാവനകൾ അവഗണിച്ചവരാണ് ചരിത്ര പുസ്തകങ്ങൾ സൃഷ്ടിച്ചതെന്ന് ആർഎസ്എസും ബിജെപിയും ആരോപിക്കുന്ന പശ്ചാത്തലത്തിൽ, സത്യങ്ങൾ പുറത്തുകൊണ്ടുവരാനായി പ്രവർത്തിക്കാൻ ഷാ എഴുത്തുകാരോടും ചലച്ചിത്ര പ്രവർത്തകരോടും ആവശ്യപ്പെട്ടിരുന്നു. ഏപ്രിലിൽ ഒഡിയ സ്വാതന്ത്ര്യ സമര സേനാനി ബക്‌സി ജഗബന്ധുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘വിദ്രോഹി’ എന്ന ടെലിവിഷൻ സീരിയലിന്റെ പ്രദർശനത്തിൽ പങ്കെടുത്ത ആഭ്യന്തരമന്ത്രി, കഴിഞ്ഞയാഴ്ച പൃഥ്വിരാജ് ചൗഹാന്റെ ജീവചരിത്ര സിനിമയായ ‘സാമ്രാട്ട് പൃഥ്വിരാജി’ന്റെ പ്രത്യേക പ്രദർശനത്തിലും പങ്കെടുത്തു. നേരത്തെ രാജ്യത്തെ അറിയപ്പെടാതെ പോയ നായകന്മാരെക്കുറിച്ച് ഇത്തരം കൂടുതൽ സിനിമകളും സീരിയലുകളും ഉണ്ടാകണമെന്ന് അമിത് ഷാ സിനിമാ പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു.

‘മഹാറാനസ്’ പോലുള്ള “വിവിധ കാലങ്ങളിൽ ഇസ്ലാമിക ആക്രമണകാരികൾക്കെതിരെ ആയിരം വർഷക്കാലം ചെറുത്തുനിൽപ് നടത്തിയ മേവാർ രാജാക്കന്മാരുടെ കഥകൾ” പറയുന്ന പുസ്തകങ്ങൾ യുവാക്കൾക്ക് രാജ്യത്തിന്റെ ഭൂതകാലത്തെ കുറിച്ചുള്ള അറിവ് നൽകുമെന്നും വലിയ ചർച്ചകൾക്ക് തുടക്കമിടുമെന്നും അമിത് ഷാ മുന്നറിപ്പ് നൽകി.

“നമ്മൾ ചരിത്രം ഗവേഷണം ചെയ്ത് എഴുതാൻ തുടങ്ങിയാൽ, അത് പല ചർച്ചകൾക്കും തുടക്കമിടും, യുവതലമുയും ചർച്ചകൾ തുടങ്ങും. പക്ഷേ ഇതൊരു നീണ്ട യാത്രയാണ്… കാലം പല സുപ്രധാന സംഭവങ്ങളും മറന്നുപോകാൻ കാരണമായി. സമൂഹത്തെ ഉണർത്താൻ നമ്മൾ അവരെ കണ്ടെത്തി ജനങ്ങളുടെ മുൻപിൽ കൊണ്ടുവരണം,” രാജാക്കന്മാരുടെ ആ പോരാട്ടങ്ങൾ ശരിയായി രേഖപ്പെടുത്തിയിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.

പാണ്ഡ്യന്മാർ, അഹോംമാർ, ചാലൂക്യർ, മൗര്യന്മാർ, ഗുപ്തർ തുടങ്ങിയ രാജവംശങ്ങളെക്കുറിച്ചും പുസ്തകങ്ങൾ എഴുതാൻ അദ്ദേഹം എഴുത്തുകാരോട് അഭ്യർത്ഥിച്ചു, ചരിത്രം എഴുതിയവർ ഈ രാജവംശങ്ങളെ അവഗണിച്ചു. “നോക്കാൻ പുസ്തകങ്ങളും ഇല്ല. യഥാർത്ഥ ചരിത്രം ജനങ്ങൾക്ക് മുന്നിലേക്ക് എത്തിക്കാൻ അവ എഴുതുക. ക്രമേണ, നമ്മൾ തെറ്റെന്ന് കരുതുന്ന ചരിത്രം തനിയെ അപ്രത്യക്ഷമാകും,”

“യഥാർത്ഥ ചരിത്രം” രേഖപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെങ്കിലും, സമൂഹം അത് ഒരു ദൗത്യമായി ഏറ്റെടുക്കുമ്പോൾ മാത്രമേ അത് വിജയിക്കൂ എന്നും, വീർ സവർക്കർ ഇല്ലായിരുന്നുവെങ്കിൽ 1857-ലെ സത്യം പുറത്തുവരില്ലായിരുന്നു എന്നും അമിത് ഷാ പറഞ്ഞു.

“ഇന്ത്യയ്ക്കുവേണ്ടി പോരാടുകയും ഇന്ത്യക്ക് വേണ്ടി ത്യാഗം ചെയ്യുകയും ചെയ്തവർ ഇപ്പോൾ സമാധാനത്തിൽ വിശ്രമിക്കുന്നുണ്ടാകുമെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും, കാരണം നമ്മൾ വർഷങ്ങൾക്ക് ശേഷം അവർക്ക് അഭിമാനിക്കാവുന്ന കാര്യങ്ങൾ ചെയ്യുന്നു,” എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: History union home minister amit shah