ന്യൂഡല്‍ഹി: യുപിഎ ഭരണകാലത്ത് ജിഎസ്ടി ബില്‍ വൈകിച്ചത്തിന്‍റെ പേരില്‍ ബിജെപി രാജ്യത്തിനു വിതച്ചത് പന്ത്രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് എന്നു പ്രതിപക്ഷം ലോക്സഭയില്‍ ആരോപിച്ചു.

ചരക്കു സേവന നികുതി ബില്ലിന്‍റെ അവതരണത്തിനനുബന്ധിച്ചു നടന്ന ചര്‍ച്ചയില്‍- “എന്‍ഡിഎ വിപ്ലവകാമായ മാറ്റം എന്ന പേരില്‍ ചെയ്തിരിക്കുന്നത് ഒരു ചെറിയ കാല്‍വെയ്പ്പ് മാത്രമാണ്” എന്നും വീരപ്പ മൊയ്‌ലി ആക്ഷേപിച്ചു.

നിർദ്ദിഷ്ട ചരക്കു-സേവന നികുതി ബില്ലിലെ വിവധ നിബന്ധനകളെ വിമര്‍ശിച്ച വീരപ്പമൊയ്‌ലി, ബില്‍ ‘സാങ്കേതികമായൊരു പേടിസ്വപ്നം’ ആവും എന്നും അതിലുള്ളത് വ്യവസ്ഥകള്‍ ലാഭേച്ഛയെ കര്‍ക്കശമായി തടയുന്നതാണ് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ജിഎസ്ടിയെ പുറത്തിറക്കാതിരുന്നതിനാല്‍ രാജ്യത്തിനു പ്രതിവർഷം നഷ്ടമായത് ഒന്നര ലക്ഷം കോടി രൂപയാണെന്നും ഏഴെട്ടു വർഷം മുന്നേ അത് ചെയ്യാത്തതിനാല്‍ പന്ത്രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിയല്‍ എസ്റ്റേറ്റുകളെ ചരക്കു- സേവന നികുതിയില്‍ നിന്നും ഒഴിവാക്കിയതിലും വീരപ്പമൊയ്‌ലി വിമര്‍ശനം അറിയിച്ചു. “കള്ളപ്പണം കൂടുതലായി വരുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയെ ജിഎസ്ടിയില്‍ നിന്നും ഒഴിവാക്കിയത് ദൗര്‍ഭാഗ്യകരമായിപ്പോയി എന്നും വീരപ്പ മൊയ്‌ലി പറഞ്ഞു.

നേരത്തെ, ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ‌ലി ചരക്കു- സേവന നികുതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യയെ ഒരൊറ്റ നികുതിയുള്ള കമ്പോളമാക്കുന്നതിനായി ഓരോ സംസ്ഥാനങ്ങളും ബില്‍ പാസ്സാക്കേണ്ടതായുണ്ട് എന്ന്‍ ജെയ്റ്റ്‌ലി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook