ബെംഗലുരു: ഗോവയിൽ ബീഫ് കഴിക്കുന്ന ചിത്രം ഫെയ്‌സ്ബുക്കിൽ പങ്കു വച്ച ചരിത്രകാരൻ രാമചന്ദ്ര ഗുഹയ്ക്ക് നേരെ ഭീഷണി കോൾ. ഇന്ന് രാവിലെ മുതലാണ് ഭീഷണി കോളുകൾ വന്നതെന്ന് അദ്ദേഹം പരാതിപ്പെട്ടിട്ടുണ്ട്.

Read More: സംഗീതത്തെ പോലും ഭയപ്പെടുന്നവർ; രാമചന്ദ്ര ഗുഹ എഴുതുന്നു

ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ രാമചന്ദ്ര ഗുഹ തനിക്ക് ഭീഷണി ലഭിച്ച ഫോൺ നമ്പർ അടക്കം കുറിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്നും സഞ്ജയ് എന്ന പേര് പരിചയപ്പെടുത്തിയാണ് ഭീഷണിപ്പെടുത്തിയതെന്നും തന്റെ ഭാര്യയെയും ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

തൊട്ടടുത്ത ട്വീറ്റിൽ അദ്ദേഹം മുൻ റിസർച്ച് ആന്റ് അനാലിസിസ് വിങ്ങിലെ ജീവനക്കാരൻ കുറിച്ച ഭീഷണി ട്വീറ്റിനെ കുറിച്ച് ചൂണ്ടിക്കാട്ടി.

ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട തീവ്ര ഹൈന്ദവ സംഘടനകൾ വധിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയതായി വാർത്തകൾ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ താൻ പൊലീസിനോട് വിവരം അറിയിച്ചതായി രാമചന്ദ്ര ഗുഹ വ്യക്തമാക്കി.

Read More: രാമചന്ദ്ര ഗുഹ രാജ്യദ്രോഹിയെന്ന് എ ബി വി പി ; അഹമ്മദാബാദ് സർവ്വകലാശാലയിൽ പഠിപ്പിക്കാനില്ലെന്ന് ചരിത്രകാരൻ

ഗോവയില്‍ നിന്നും ബീഫ് കഴിക്കുന്ന ഫോട്ടോ രാമചന്ദ്ര ഗുഹ തന്നെ കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ട്വിറ്റെറില്‍ നിന്നും പിന്‍വലിച്ചു.  അത് അനുചിതമാണ് എന്ന് തോന്നിയത് കൊണ്ടാണ് താന്‍ അത് നീക്കം ചെയ്യുന്നത് എന്നും ബി ജെ പിയുടെ ‘ഹിപ്പോക്രസി’ എടുത്തു കാട്ടാന്‍ താന്‍ ഇനിയും ആഗ്രഹിക്കുന്നതായും ഗുഹ കൂട്ടിച്ചേര്‍ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ