ന്യൂഡൽഹി: ബിസിസിഐ യുടെ നാലംഗ ഭരണസമിതിയിൽ നിന്ന് ചരിത്രകാരനായ രാമചന്ദ്ര ഗുഹരാജിവച്ചു. സുപ്രീം കോടതിയാണ് ഇദ്ദേഹത്തെ ബിസിസിഐ യുടെ ചുമതലയിൽ നിയമിച്ചത്. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് രാജിയെന്നാണ് വിശദീകരണം.

ഭരണസമിതിയുടെ ചെയർപേഴ്സണായ വിനോദ് റായ്, സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചിലെ ജസ്റ്റിസുമാരായ എം.എം.ശാന്തനഗൗഡർ, ദീപക് മിശ്ര എന്നിവരെ മുൻകൂട്ടി അറിയിച്ചാണ് അദ്ദേഹം രാജിവച്ചത്. എന്നാൽ രാജിക്കാര്യം ജൂലൈ 14 ന് കോടതി അവധിക്കാലം കഴിഞ്ഞ് ചേരുമ്പോൾ പരിഗണിക്കാനായി മാറ്റിവച്ചു.

ലോധ കമ്മിഷൻ റിപ്പോർട്ട് പൂർണ്ണമായും നടപ്പിലാക്കുന്നത് വരെ ബിസിസിഐയുടെ ദൈനംദിന കാര്യങ്ങൾ നടത്താനാണ് നാലംഗ ഭരണസമിതിയെ സുപ്രീം കോടതി നിയമിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ