scorecardresearch
Latest News

അഫ്രീദിക്ക് ബുദ്ധിവളർച്ചയില്ല; പാക് താരത്തിന് മറുപടിയുമായി ഗംഭീർ

മൈതാനത്തിനകത്തും പുറത്തും മുമ്പും ഷാഹിദ് അഫ്രീദിയും ഗംഭീറും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. കശ്മീർ വിഷയത്തിലും ഇരുവരും തമ്മിൽ കൊമ്പു കോർക്കുന്നത് ആദ്യമായല്ല

Gautam Gambhir, ഗൗതം ഗംഭീർ, Shahid Afridi, ഷാഹിദ് അഫ്രീദി, Jammu Kashmir, ജമ്മു കശ്മീർ India, ഇന്ത്യ Pakistan, Pak Cricketer, പാക് ക്രിക്കറ്റ് താരം, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. കശ്മീർ വിഷയത്തിൽ ട്വിറ്ററിൽ നിറഞ്ഞ വാദപ്രതിവാദങ്ങളാണ് ഗംഭീറിനെ രൂക്ഷമായ പ്രതികരണത്തിലേക്കെത്തിച്ചത്.

“ചില ആളുകൾ ഒരിക്കലും വളരുകയില്ല, അവർ ക്രിക്കറ്റ് കളിക്കുന്നു, പക്ഷേ അവർക്ക് ഒരിക്കലും പ്രായമാകുന്നില്ല. അദ്ദേഹത്തിന്റെ തലച്ചോറും വളരുകയില്ല. എല്ലാം രാഷ്ട്രീയവത്കരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, എന്തുകൊണ്ടാണ് അദ്ദേഹം രാഷ്ട്രീയത്തിൽ ചേരാത്തത്, പക്ഷേ രാഷ്ട്രീയത്തിനും പക്വതയുള്ള ആളുകളെ ആവശ്യമുണ്ട്, അത് അദ്ദേഹത്തിനില്ല,” ഗംഭീർ പറഞ്ഞു.

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പിന്തുണച്ചുകൊണ്ട്, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിച്ച് രണ്ടായി വിഭജിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ താൻ ഉടൻ തന്നെ നിയന്ത്രണ രേഖ സന്ദർശിക്കുമെന്നും കശ്മീരി സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുമെന്നും ഷാഹിദ് അഫ്രീദി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് അഫ്രീദിയെ പരിഹസിച്ചു കൊണ്ട് ഗംഭീർ രംഗത്തെത്തിയിരുന്നു.

മൈതാനത്തിനകത്തും പുറത്തും മുമ്പും ഷാഹിദ് അഫ്രീദിയും ഗംഭീറും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. കശ്മീർ വിഷയത്തിലും ഇരുവരും തമ്മിൽ കൊമ്പു കോർക്കുന്നത് ആദ്യമായല്ല.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: His brain doesnt grow gautam gambhirs response to shahid afridi