മുംബൈ: ഹിന്ദുസ്ഥാനി സംഗീത ശാഖയിൽ ഒരു തലമുറയുടെ അവസാന കണ്ണിയായ പ്രമുഖ സംഗീതജ്ഞ കിഷോരി അമോങ്കർ യാത്രയായി. മുംബൈയിലെ അവരുടെ വസതിയായ പ്രഭാദേവി അപാർട്മെന്റിൽ തിങ്കളാഴ്ച രാത്രിയാണ് അവർ മരണത്തിന് കീഴടങ്ങിയത്. 84 വയസ്സായിരുന്നു.

“രാത്രി ഒൻപത് മണിയോടെ ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ പോയതായിരുന്നു. പത്ത് മിനിറ്റിന് ശേഷം കൈപ്പത്തിയിൽ അസാധാരണമാം വിധം തണുപ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ വിളിക്കുകയായിരുന്നു” കിഷോരി അമോങ്കറിന്റെ ശിഷ്യ നന്ദിനി ബഡേക്കറുടെ മകൻ ഗന്ധർ ബഡേക്കർ പറഞ്ഞു.

kishori amonkar

ചിത്രം: നിർമൽ ഹരീന്ദ്രൻ

ഒരാഴ്ച മുൻപ് വരെ കച്ചേരി അവതരിപ്പിച്ച കിഷോരി അമോങ്കറുടെ മരണം ഇന്ത്യൻ സംഗീത ലോകത്തിന് തന്നെ ഞെട്ടലുളവാക്കി. ഡൽഹിയിലെ കമാനി ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിന് മുൻപിലായിരുന്നു അവരുടെ അവസാന കച്ചേരിയും, വീണ്ടും ഇതേ വേദിയിൽ പാടാനുള്ള അവസരം ഒരുക്കണമെന്ന അഭ്യർത്ഥനയോടെയാണ് അവർ കച്ചേരി അവസാനിപ്പിച്ചത്.

kishori amonkar

ചിത്രം: നിർമൽ ഹരീന്ദ്രൻ

വർഷങ്ങളോളം നീണ്ട സംഗീത സപര്യയ്ക്ക് അവസാനമാകുമ്പോൾ ഹിന്ദുസ്ഥാനി സംഗീത രംഗത്തെ ഒരു സുവർണ നക്ഷത്രത്തെയാണ് ഇന്ത്യയ്ക്ക് നഷ്ടമാകുന്നത്.

kishori amonkar

ചിത്രം: നിർമൽ ഹരീന്ദ്രൻ

അമ്മയും പ്രശസ്ത സംഗീതജ്ഞയുമായ മൊഗുബായി കുർദ്ദിക്കറിൽ നിന്നാണ് തന്റെ സംഗീത പഠനം കിഷോരി അമോങ്കർ ആരംഭിച്ചത്. സ്വരസ്ഥാനങ്ങളുടെ കൃത്യതയും പൂർണ്ണതയും അടയാളപ്പെടുത്തിയ ശബ്ദസൗന്ദര്യം ഏറ്റവും സൂക്ഷമമായ ശ്രുതികളിൽ സംഗീത പ്രേമികളുടെ മനം നിറച്ച് വർഷങ്ങളോളം പാടി.

kishori amonkar

ചിത്രം: നിർമൽ ഹരീന്ദ്രൻ

ഒരു കാലഘട്ടത്തിലെ അവസാന കണ്ണിയായി അവർ സംഗീത ലോകത്തോട് യാത്ര പറയുമ്പോൾ എക്കാലവും ഓർമ്മിക്കപ്പെടുകയും പൂജിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിയെ കൂടിയാണ് നഷ്ടമാകുന്നത്.

ശിഷ്യരിൽ പ്രധാനിയായ നന്ദിനി ബഡേക്കർ, കൊച്ചുമകൾ തേജശ്രീ അമോങ്കർ എന്നിവരിലൂടെയാണ് കിഷോരി അമോങ്കറിന്റെ ഐതിഹാസിക സംഗീത ജീവിതം സ്മരിക്കപ്പെടുക.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ