Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

‘2002ൽ ഗുജറാത്തിലെ ഹിന്ദുക്കൾ നൽകിയതുപോലുളള മറുപടി ബംഗാളിലെ ഹിന്ദുക്കളും നൽകണം’: കലാപത്തിന് ആഹ്വാനം ചെയ്ത് ബിജെപി എംഎൽഎ

‘ചിലർ ബംഗാളിനെ ബംഗ്ലാദേശ് ആക്കാൻ ശ്രമിക്കുന്നു. ഇതിനെതിരേ ബംഗാളിലെ ഹിന്ദുക്കൾ സംഘടിതരാകണം’

BJP MLA

കൊല്‍ക്കത്ത: ബംഗാളിലെ ബസിര്‍ഹട്ട് മേഖലയിലുണ്ടായ കലാപങ്ങള്‍ക്കുപിന്നാലെ വിവാദ ആഹ്വാനവുമായി ബിജെപി എംഎല്‍എ രംഗത്ത്. 2002ല്‍ ഗുജറാത്തിലെ ഹിന്ദുക്കള്‍ എങ്ങനെയാണോ പ്രതികരിച്ചത് അതുപോലെ ബംഗാളിലെ ഹിന്ദു സമൂഹവും പ്രതികരിക്കണമെന്നാണ് ബിജെപി എംഎല്‍എ എച്ച്. രാജ സിങ്ങിന്റെ ആഹ്വാനം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ചിലർ ബംഗാളിനെ ബംഗ്ലാദേശ് ആക്കാൻ ശ്രമിക്കുന്നു. ഇതിനെതിരേ ബംഗാളിലെ ഹിന്ദുക്കൾ സംഘടിതരാകണം. 2002ലെ കലാപത്തിൽ ഗുജറാത്തിലെ ഹിന്ദുക്കൾ നൽകിയതുപോലുള്ള മറുപടി ബംഗാളിലെ ഹിന്ദുക്കളും നൽകണമെന്നും ആദ്ദേഹം പ്രസംഗത്തിൽ ആഹ്വാനം ചെയ്യുന്നു.

വിവാദ പരാമർശത്തിന്‍റെ പേരിൽ മുന്പും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട് രാജ് സിംഗ്. അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തെ എതിർക്കുന്നവർ അതിന്‍റെ ഫലം അനുഭവിക്കേണ്ടിവരുമെന്ന് രാജ് സിംഗ് പറഞ്ഞത് വിവാദമായിരുന്നു.

11-ാം ക്ലാസ്‌ വിദ്യാർഥിയുടെ അപകീർത്തികരമായ ഫേസ്ബുക്ക്‌ പോസ്റ്റാണ്‌ ബംഗാളിലെ ബസീറ സബ്‌ ഡിവിഷനിലെ ബദുരിയിൽ സംഘർഷമുണ്ടാകാൻ കാരണമായത്‌. ഒരു മതത്തിന്റെ വിശുദ്ധകേന്ദ്രത്തെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ളതായിരുന്നു വിദ്യാർഥിയുടെ ഫേസ്ബുക്ക്‌ പേസ്റ്റ്‌. തുടർന്ന്‌ വിദ്യാർഥിയെ പൊലീസ്‌ അറസ്റ്റു ചെയ്തിരുന്നു.

അതേസമയം, ബംഗാൾ വർഗീയ കലാപത്തി​നിടെ സംഭവിച്ചതെന്ന പേരില്‍ സിനിമയില്‍ നിന്നെടുത്ത ചിത്രം പ്രചരിപ്പിച്ചയാൾ അറസ്​റ്റിലായിരുന്നു. ബംഗാളിലെ നോർത്ത് 24 പര്‍‍ഗാനാസിലെ കലാപത്തിന്‍റേതെന്ന പേരില്‍ ഭോജ്പുരി സിനിമയിലെ ദൃശ്യം പ്രചരിപ്പിച്ചയാളാണ് പിടിയിലായത്. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. വ്യാജ ചിത്രം പ്രചരിപ്പിച്ചതിന് പിന്നാലെ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. പിടിയിലായ ആളുടെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

‘ബംഗാളിലെ ഹിന്ദു സ്ത്രീകളുടെ ദുരവസ്ഥ’ എന്ന അടിക്കുറുപ്പോടെ ഒരു സ്ത്രീയുടെ വസ്ത്രമഴിക്കാന്‍ മറ്റൊരാള്‍ ശ്രമിക്കുന്ന ചിത്രം ബിജെപി ഹരിയാന സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗം വിജേത മാലിക്കും പങ്കുവെച്ചിരുന്നു. മനോജ് തിവാരി അഭിനയിച്ച ഭോജ്പൂരി ചിത്രത്തിലെ ഒരു രംഗമാണ് ബിജെപി നേതാവ് പങ്കുവെച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Hindus in bengal should respond like they did in gujarat in 2002 bjp mla raja singh

Next Story
പാക്കിസ്ഥാനിൽ നിന്നുളള കാൻസർ രോഗബാധിതക്ക് ഇന്ത്യയിലെത്താൻ സുഷമാ സ്വരാജിന്റെ സഹായംPakistani Infant, പാക്കിസ്ഥാനി കുഞ്ഞ്, സുഷമ സ്വരാജ്, Sushama Swaraj, Sushama Swaraj twitter, സുഷമ സ്വരാജിന്റെ ട്വിറ്റർ, സുഷമ സ്വരാജ് പാക്കിസ്ഥാനിയെ സഹായിച്ചു, Sushama Swaraj helped Pakistani
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express