ന്യൂഡല്‍ഹി : മതം മാറിയാലും ഹിന്ദു സ്ത്രീയുടെ സ്വത്തവകാശം റദ്ദാക്കപ്പെടില്ലെന്ന് ഗുജറാത്ത് ഹൈക്കോടതിയുഎ വിധി. സെപ്റ്റംബര്‍ 26നു പരിഗണിച്ച കേസിലാണ് ജസ്റ്റിസ് ജെബി പര്‍ഡിവാല ഈ ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്.

ഹിന്ദു പിന്തുടര്‍ച്ചാവകാശത്തിലെ സെഷന്‍ 2 പ്രകാരം രക്ഷിതാക്കള്‍ ഹിന്ദുക്കളായി തുടരുന്നടുത്തോളം കാലം മകളേയും ഹിന്ദു നിയമങ്ങളുടെ കീഴിലാണ് പരിഗണിക്കുക എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിവിധി എന്ന് ലൈവ്‌ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു ഹിന്ദു മതം മാറിയ ശേഷം ഉണ്ടാവുന്ന കുട്ടികള്‍ക്ക് ഹിന്ദു ബന്ധുക്കളുടെയും രക്ഷിതാക്കളുടെയും സ്വത്തില്‍ പിന്തുടര്‍ച്ചാവകാശം റദ്ദാക്കപ്പെടുമെന്നും ഹിന്ദു പിന്തുടര്‍ച്ചാവകാശം സെഷന്‍ 26 പറയുന്നുണ്ട്.

2004ല്‍ മരിച്ച വഡോദരയിലെ ഭിഖാഭായി പട്ടേലിന്‍റെ മകള്‍ നയനാബെന്‍ ഫിറോസ്‌ ഖാന്‍ പഠാന്‍ നല്‍കിയ കേസിലായിരുന്നു ഹൈക്കോടതിയുടെ വിധി. 1990 ജൂലൈ 11നു ഇസ്ലാംമതം സ്വീകരിച്ച അവര്‍ 1991 ജാനുവരി 25നാണ് ഫിറോസ്‌ഖാനെ വിവാഹം ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ